Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയുടെ മർമ്മം അറിഞ്ഞ് വാങ്ങാം; ഈ ഓഹരികൾക്ക് പ്രവചിക്കുന്നത് 108 ശതമാനം വരെ വളർച്ച, കിട്ടിയാൽ ലോട്ടറി

ഇന്ത്യൻ ഓഹരിവിപണിയുടെ മുഖമുദ്രയാണ് അസ്ഥിരതയും, ചാഞ്ചാട്ടവുമൊക്കെ. അതുകൊണ്ട് തന്നെയാണ് വിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തേണ്ടത് അനിവാര്യമാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. ചിലപ്പോൾ പേരുകേട്ട വമ്പൻ കമ്പനികളുടെ ഓഹരികളല്ല, മറിച്ച് അധികമാർക്കും അറിയാത്ത ചെറു ഓഹരികളാവും നിങ്ങളെ തുണയ്ക്കുക. അത്തരത്തിൽ ഹ്രസ്വകാലത്തേക്ക് 128 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്ന 9 ഓഹരികൾ നമുക്ക് പരിചയപ്പെടാം.

ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്

പൈപ്പ് ലൈനുകള്‍ വഴി പ്രകൃതി വാതകം ഇപയോക്താക്കളിൽ എത്തിക്കുന്ന പൊതുമേഖല കമ്പനികളില്‍ ഒന്നാണിത്. സിറ്റി ഗ്യാസ് വിതരണവും, കാറ്റാടി മില്ലുകള്‍ വഴി വൈദ്യുതി ഉൽപ്പാദനവുമൊക്കെ ഇവരുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. 450 രൂപയാണ് ഈ ഓഹരിയുടെ ലക്ഷ്യവില. ഇതിന് 19 ശതമാനം വരെ നേട്ടമുണ്ടാകും എന്നാണ് പ്രവചനം.

indianstockexchange

ബിപിസിഎൽ

അസംസ്‌കൃത എണ്ണയുടെ ശുദ്ധീകരണത്തിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ കമ്പനികളിൽ ഒന്ന്. ഈ ഓഹരിയുടെ പുതിയ ലക്ഷ്യവില 890 രൂപയാണ്. ഇതു നിലവിലെ ഓഹരി വിലയില്‍ 36 ശതമാനം ഉയർച്ചയെ സൂചിപ്പിക്കുന്നു.

ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്

ഇന്ത്യയില്‍ പ്രകൃതി വാതക ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്. വിതരണ സ്രോതസുകളില്‍ നിന്ന് ഡിമാന്‍ഡ് കേന്ദ്രങ്ങളിലേക്കും, ഉപഭോക്താക്കളിലേയ്ക്കും ഗ്യാസ് എത്തിക്കുന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. കമ്പനിയുടെ ഓഹരിയുടെ ലക്ഷ്യവില 675 രൂപയയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ കണക്കാക്കുന്നത്. നിലവിലെ ഓഹരി വിലയില്‍ 24 ശതമാനം വർധനവ് ഇത് കാണിക്കുന്നു.

ബജാജ് ഫിനാന്‍സ് ലിമിറ്റഡ്

റീട്ടെയില്‍, എസ്എംഇ, വാണിജ്യ ഉപഭോക്താക്കള്‍ക്ക് വായ്‌പ നല്‍കുന്ന പ്രവൃത്തിയിൽ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ബിഎഫ്‌സിയാണ് ഇത്. 9650 രൂപയാണ് പുതിയ ലക്ഷ്യവില ആയി നിശ്ചയിച്ചിരിക്കുന്നത്. ഇത് നിലവിലെ ഓഹരി വിലയില്‍ 46 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

ഡിസിബി ബാങ്ക് ലിമിറ്റഡ്

റീട്ടെയില്‍, മൈക്രോ- എസ്എംഇ, എസ്എംഇ, മിഡ്-കോര്‍പ്പറേറ്റ്, കൃഷി, ചരക്ക്, സര്‍ക്കാര്‍, പൊതുമേഖല, ഇന്ത്യന്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (എന്‍ബിഎഫ്സി) എന്നിവയാണ് ഡിസിബി ബാങ്കിന്റെ പ്രവർത്തന മേഖലകൾ. ലക്ഷ്യവിലയായ 181 രൂപ ഭാവിയിൽ 33 ശതമാനം നേട്ടം പ്രവചിക്കുന്നു.

സ്‌പന്ദന സ്‌ഫുര്‍ട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്

പ്രധാനമായും മൈക്രോ ഫിനാന്‍സ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം. അര്‍ദ്ധ-നഗര, ഗ്രാമ പ്രദേശങ്ങളിലെ താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് ചെറിയ മൂല്യമുള്ള വായ്‌പകള്‍ നല്‍കുന്നു. ഇതിന്റെ പുതിയ ലക്ഷ്യവില 1,400 രൂപയാണ്. നിലവില്‍ 41 ശതമാനം നേട്ടത്തെയാണ് ഇതിലൂടെ പ്രവചിക്കുന്നത്.

ഗ്യാലക്‌സി സര്‍ഫക്‌ടന്റ്‌സ്

കേശ സംരക്ഷണം, ചര്‍മ്മ സംരക്ഷണം, സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍, സോപ്പ്, ഷാംപൂ, ലോഷന്‍, ഡിറ്റര്‍ജന്റ്, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ കേന്ദ്രീകൃത ഹോം, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇതിന് നൽകിയ ലക്ഷ്യവില 3760 രൂപയാണ്. അതായത് 47 ശതമാനം നേട്ടമുണ്ടാവുമെന്ന് വിലയിരുത്തുന്നു.

ക്രാഫ്റ്റ്‌സ്‌മാന്‍ ഓട്ടോമേഷന്‍ ലിമിറ്റഡ്

ഓട്ടോമോട്ടീവ്, വ്യാവസായിക, എന്‍ജിനീയറിംഗ് വിഭാഗങ്ങളിലെ ക്ലയന്റ് സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച് ഘടകങ്ങളും ഉപ അസംബ്ലികളും സപ്ലൈ, ജോബ് വര്‍ക്ക് അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രമുഖര്‍. 5,728 രൂപയാണ് ലക്ഷ്യവില. ഇത് 33 ശതമാനം നേട്ടത്തെയാണ് പ്രവചിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ

ട്രഷറി ഓപ്പറേഷൻസ്, ഹോൾസെയിൽ ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിൽ നില്കുന്നു. ഗ്രാമീണ ബാങ്കിംഗ് സേവനങ്ങളും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്‌പ അനുവദിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതു നിലവിലെ ഓഹരി വിലയിൽ 108 ശതമാനം നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+