Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ 5ജി ഉടൻ വരുന്നു; അംബാനിയുടെ ജിയോ കൂപ്പുകുത്തുമോ? എയർടെലും വിറയ്ക്കും, കാരണം?

ഇന്ത്യക്കാരുടെ ആശയവിനിമയ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന കണ്ടുപിടിത്തം തന്നെയായിരുന്നു 5ജി സേവനം. എന്നാൽ ഇപ്പോഴും അത് രാജ്യത്തെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിട്ടില്ല. എയർടെൽ, ജിയോ എന്നിവ തന്നെയാണ് ഈ സേവനങ്ങൾ നൽകുന്ന പ്രധാന കമ്പനികൾ. ഇവ തന്നെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോഴുള്ളത്. വിവിധ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇരു കമ്പനികളും ശ്രമം തുടരുന്ന ഈ വേളയിൽ ഇപ്പോഴിതാ മറ്റൊരു എതിരാളി കൂടി വരികയാണ്.

ആരും പ്രതീക്ഷിക്കാത്ത ഒരു കമ്പനിയാണ് ഇക്കൂട്ടത്തിലേക്ക് കടന്നു വരുന്നതെന്നതാണ് സത്യം. കമ്പനിയുടെ പേരുകേട്ടാൽ നിങ്ങളും ഞെട്ടിയേക്കും, അതാണ് ബിഎസ്എൻഎൽ. നമ്മുടെ സ്വന്തം പൊതുമേഖലാ വമ്പനായ ബിഎസ്എൻഎൽ തന്നെ. ടെലികോം കമ്പനികളുടെ യുദ്ധത്തിലേക്ക് കാലെടുത്തു വച്ച ബിഎസ്എൻഎൽ പ്രധാനമായും അംബാനിയുടെ ജിയോക്കും എയർടെലിനും തന്നെയാവും വെല്ലുവിളിയാവുക. കാരണങ്ങൾ അറിയണ്ടേ.. എങ്കിൽ ഇതാ.

mukeshambanijiobsnl

ജിയോയും എയർടെലും ആധിപത്യം പുലർത്തുന്ന വിപണിയുടെ ഇടയിലേക്കാണ് ബിഎസ്എൻഎൽ 5ജി സേവനങ്ങളുമായി രംഗത്തിറങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി വിവിധ സ്‌റ്റാർട്ടപ്പുകളുമായും കമ്പനികളുടെ ഒരു കൺസോർഷ്യവുമായും പങ്കാളിത്തത്തിന് ഒരുങ്ങുകയാണ്.

വരും മാസങ്ങളിൽ, ഈ സ്‌റ്റാർട്ടപ്പുകളുമായും കമ്പനികളുമായും ചേർന്ന് ബിഎസ്എൻഎൽ 5ജി ട്രയലുകൾ ആരംഭിക്കും. സ്വകാര്യ നെറ്റ്‌വർക്കുകൾ (സിഎൻപിഎൻ) സ്ഥാപിക്കുന്നതിലായിരിക്കും പ്രാഥമിക ശ്രദ്ധ, സ്പെക്‌ട്രം, ഇൻഫ്രാസ്ട്രക്ചർ, റിസോഴ്‌സുകൾ എന്നിവ ബിഎസ്എൻഎൽ നൽകുമ്പോൾ, പങ്കാളി കമ്പനികൾ സേവന വിതരണം കൈകാര്യം ചെയ്യാനാവും ശ്രമിക്കുക.

എയർടെൽ, ജിയോ വിറയ്ക്കുമോ?

നിലവിൽ ഇന്ത്യൻ വിപണിയിൽ എയർടെലും ജിയോയും തന്നെയാണ് 5ജി സേവനങ്ങളുമായി മുൻപന്തിയിൽ ഉള്ളത്. അതിൽ തന്നെ മുകേഷ് അംബാനിയുടെ ജിയോ വലിയ രീതിയിൽ നിക്ഷേപം നടത്താനും ഒരുങ്ങുന്നുണ്ട്. എയർടെൽ ആവട്ടെ അവരുടെ സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ സമയത്താണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ബിഎസ്എൻഎല്ലിന്റെ എൻട്രി.

നിലവിൽ ബിഎസ്എൻഎൽ സേവനങ്ങൾ അധികം ആളുകളിലേക്ക് എത്താതിരിക്കാനുള്ള കാരണം അവയുടെ വളരെ കുറഞ്ഞ വേഗതയും മറ്റ് ന്യൂനതകളുമാണ്. എന്നാൽ 5ജി വരുന്നതോടെ കൂടുതൽ പേർ ബിഎസ്എലിനൊപ്പം പോവാനാണ് സാധ്യത. അങ്ങനെ വന്നാൽ എയർടെൽ, ജിയോ കമ്പനികളെ തന്നെയാവും കൂടുതലായും ബാധിക്കുക.

പക്ഷേ ഏറ്റവും വലിയ വെല്ലുവിളി ഈ കമ്പനികളെ കാത്തിരിക്കുന്നത് ബിഎസ്എൻഎൽ ഇറങ്ങിയാൽ കുറഞ്ഞ ചിലവിൽ എല്ലായിടത്തും 5ജി എത്തും എന്നതാണ്. അതായത് നിലവിലെ നിരക്കുകൾ അനുസരിച്ചാണെങ്കിൽ ജിയോ, എയർടെൽ എന്നിവയെക്കാൾ എത്രയോ ലാഭകരം ആയിട്ടാവും ബിഎസ്എൻഎൽ ഓഫറുകൾ വാഗ്‌ദാനം ചെയ്യുക. ആ നിലയ്ക്ക് നോക്കുമ്പോൾ മുകേഷ് അംബാനിയും എയർടെലും ഒക്കെ ഭയക്കുക തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+