ബജറ്റ് ദിനത്തില്‍ ഓഹരി വിപണി കുതിക്കുമോ? വാങ്ങാം ഈ ഓഹരികള്‍, നിര്‍ദേശിച്ച് ഏയ്ഞ്ചല്‍ വണ്‍
ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ ധാരാളം മാറ്റങ്ങള്‍ സാധ്യതയുണ്ട്. വലിയ രീതിയിലുള്ള ഒരു മുന്നേറ്റം ഉണ്ടാവാനും സാധ്യതയുണ്ട്. ഓഹരി വിപണിക്ക് കുതിപ്പേകാന്‍ ബജറ്റിന് സാധിക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായത് കൊണ്ടും പ്രതീക്ഷകള്‍ ഏറെയാണ്.
ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നാല്‍ നമുക്ക് നേട്ടങ്ങളുണ്ടാക്കാം. അത്തരത്തില്‍ വാങ്ങിയാല്‍ നേട്ടങ്ങളുണ്ടാവാന്‍ സാധ്യതയുള്ള ഓഹരികളെ നിര്‍ദേശിക്കുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏയ്ഞ്ചല്‍ വണ്‍. അവ ഏതൊക്കെയാണെന്ന് നോക്കാം.

ശ്രീറാം ഫിനാന്‍സ്
ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാറുണ്ട് ശ്രീറാം ഫിനാന്‍സ്. എന്‍ബിഎഫ്‌സി സ്‌പെയ്‌സില്‍ ഇവരുടെ സ്ഥിരതയാര്‍ന്ന പ്രകടനം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രതിദിന-പ്രതിവാര ചാര്‍ട്ടുകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇവര്‍ ഗ്രീന്‍ സോണിലാണ്.
ഹയര്‍ ഹൈസ് ഹയര്‍ ലോസ് ശ്രേണിയിലും ഇവരുടെ മുന്നേറ്റം മികച്ചതാണ്. ബജറ്റ് ദിനത്തിലും ശ്രീറാം ഫിനാന്‍സിന്റെ ഓഹരികള്‍ നേട്ടം തുടര്‍ന്നേക്കും. 2350-2250 റേഞ്ചില്‍ ഓഹരികള്‍ പരിഗണിക്കുക. 2880 ആണ് പുതിയ ലക്ഷ്യവില. 2000 റേഞ്ചില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ശ്രദ്ധിക്കണം.
പെട്രോനെറ്റ് എല്‍എന്‍ജി
പെട്രോനെറ്റ് എല്‍എന്‍ജി വളരെ ശ്രദ്ധ നേടിയിരിക്കുന്ന ഓഹരിയാണ്. നീണ്ട ഏകീകര ഘട്ടത്തിന് ശേഷമാണ് ഇവര്‍ ശ്രദ്ധ നേടിയത്. പ്രതിമാസ ചാര്‍ട്ടില്‍ അടക്കം സുരക്ഷിതമായ നിലയിലാണ് ഉള്ളത്.89 ഇഎംഎയുമായി പൊരുത്തപ്പെടുന്ന 190 ലെവലില്‍, മള്‍ട്ടി-ഇയര്‍ സപ്പോര്‍ട്ട് സോണില്‍ നിന്നാണ് തിരിച്ചുവന്നത്. ശക്തമായ വോളിയമാണ് ഇവര്‍ക്കുള്ളത്.
250-255 ലെവലിലെ തടസങ്ങളും ഈ ഓഹരി മറികടന്നതാണ്. 255-245 റേഞ്ചില്‍ ഓഹരികള്‍ വാങ്ങാം. 295 രൂപയാണ് പുതിയ ലക്ഷ്യം. സ്റ്റോപ്പ് ലോസ് 224 രൂപയാണ്. പെട്രോനെറ്റിന്റെ ഓഹരികള്‍ കുതിപ്പ് തുടങ്ങുമെന്നാണ് വിലയിരുത്തല്‍.
ശ്രീ ദിഗ്വിജയ് സിമന്റ്
സിമന്റ് ഓഹരികള്‍ ഏതാനും മാസങ്ങളായി വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. അതില്‍ മുന്നില്‍ തന്നെയുണ്് ദിഗ്വിജയ് സിമന്റ്. ഇവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലേ സ്ഥിരിതയാര്‍ന്ന നേട്ടങ്ങളുമായി മുന്നോട്ട് പോവുന്നുണ്ട്. ഇത്രയും കുറഞ്ഞ കാലയളവില്‍ ഇരട്ടിയാണ് ഇവരുടെ റിട്ടേണ്‍.
സാധാരണ ഇത്ര കുതിപ്പുണ്ടാക്കുന്ന ഓഹരികള്‍ അതേ വേഗത്തില്‍ താഴേക്ക് ഇറങ്ങാറുമുണ്ട്. എന്നാല്‍ ഓഹരിയില്‍ ഇവയ്ക്ക് ക്ഷീണമുണ്ടായില്ല. 110-105 രൂപ റേഞ്ചില്‍ ഓഹരികള്‍ വാങ്ങാം. 136 രൂപയാണ് ലക്ഷ്യം. സ്റ്റോപ്പ് ലോസ് 92 ആണ്. നിലവില്‍ നേട്ടത്തിലുള്ള ഈ ഓഹരികള്‍ ബജറ്റ് ദിനത്തിലും കുതിപ്പുണ്ടാക്കാനാണ് സാധ്യത.












Click it and Unblock the Notifications