Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2025; ഓഹരികളിൽ മുന്നേറ്റ സാധ്യത ഏതിനൊക്കെ? ഈ 5 സ്‌റ്റോക്കുകൾ വിടാതെ പിടിച്ചോളൂ, കാരണം

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് രണ്ട് നാൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റായിരിക്കും ഇത്. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. ഒട്ടുമിക്ക എല്ലാ മേഖലകളും പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്. ഊർജ മേഖല മുതൽ ബാങ്കിംഗ്, ടെക്‌നോളജി, ഓട്ടോ, വിദ്യാഭ്യാസം, കാർഷികം എന്നിങ്ങനെ എല്ലാ മേഖലകളും ബജറ്റിനെ ഉറ്റുനോക്കുകയാണ്.

വരാനിരിക്കുന്ന യൂണിയൻ ബജറ്റ് മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉൽപ്പാദന വളർച്ചയെ നയിക്കുകയും മാക്രോ ഇക്കണോമിക് സ്ഥിരത നിലനിർത്തുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ പ്രമുഖ സ്ഥാപനമായ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ സെക്യൂരിറ്റീസ് ലിമിറ്റഡ് ഇപ്പോഴിതാ വളർച്ചാ സാധ്യതയുള്ള അഞ്ച് സ്‌റ്റോക്കുകളുടെ പേര് പുറത്തുവിട്ടിരിക്കുകയാണ്.

budget2025stocks

കേന്ദ്ര ബജറ്റ് അടുത്തുവരുമ്പോൾ, നിക്ഷേപകർ നയ പ്രഖ്യാപനങ്ങളും വിപണി പ്രവണതകളിൽ അവയുടെ സാധ്യതകളും സൂക്ഷ്‌മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ്. വിവിധ സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട ഡാറ്റകൾ പുറത്തുവിടുകയും ചാഞ്ചാട്ടം കണക്കിലെടുത്ത് വളർച്ചാ സാധ്യതയുള്ള ഓഹരികളെ കുറിച്ച് വിവരം നൽകുകയും ചെയ്യുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ലിസ്‌റ്റാണ്‌ മോത്തിലാലിന്റേത്, പട്ടികയിൽ ഇടം നേടിയ സ്‌റ്റോക്കുകൾ ഏതെന്ന് നോക്കാം.

ഐസിഐസിഐ ബാങ്ക്: ഈ ഓഹരി നിർണായകമായ 200-ഡേ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് സമീപം നിലനിൽക്കുന്നു എന്നതാണ് ഇതിനെ നിക്ഷേപകരുടെ ഇഷ്‌ട ഓഹരിയായി മാറ്റുന്നത്. ഒരു റിവേഴ്‌സൽ പാറ്റേൺ ഈ ഓഹരി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത് ദൈനംദിന ചാർട്ടിൽ ഒരു ട്രെൻഡ് ലൈൻ ബ്രേക്ക്ഔട്ട് നൽകുകയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സ്‌പെയ്‌സിൽ താരതമ്യേന മികച്ച പ്രകടനം നടത്തുകയും ചെയ്യാൻ കാരണമായി.

ബജാജ് ഫിനാൻസ്: വിശാലമായ വിപണിയുടെ ബലഹീനതകൾക്കിടയിലും, ബജാജ് ഫിനാൻസ് അവരുടെ നേട്ടങ്ങൾ നിലനിർത്തി. 7,500 മാർക്കിന് മുകളിലുള്ള ഫ്ലാഗ് ബ്രേക്ക്ഔട്ടിന്റെ വക്കിലാണ് നിലവിൽ ഈ ഓഹരിയുള്ളത്. ഇത് ഉയർച്ചയുടെ സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ അനുകൂലമായാൽ ഈ ഓഹരിയെ പിടിച്ചാൽ കിട്ടില്ലെന്ന് അർത്ഥം.

എസ്ആർഎഫ്: 2635 ലെവലിന് മുകളിലുള്ള പ്രതിവാര ചാർട്ടിൽ ഇടുങ്ങിയ റേഞ്ച് ബ്രേക്ക്ഔട്ടിനും ദൈനംദിന സ്കെയിലിൽ പോൾ, പെനന്റ് ബ്രേക്ക്ഔട്ടിനും ഇടയിലാണ് ഈ ഓഹരിയുള്ളത്. ഇത് മുന്നേറ്റ സാധ്യതകളുടെ ആക്കം കൂട്ടുന്നു. ബജറ്റിന് മുന്നോടിയായി തന്നെ വലിയ മുന്നേറ്റമാണ് ഈ ഓഹരി ഉണ്ടാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐഷർ മോട്ടോഴ്‌സ്: ബജറ്റിന് ശേഷം ഉയർച്ച പ്രകടമാക്കാൻ സാധ്യതയുള്ള മറ്റൊരു ഓഹരിയാണിത്. ഡെയ്‌ലി ചാർട്ടിൽ സ്‌റ്റോക്ക് അതിന്റെ ബ്രേക്ക്ഔട്ട് ലെവൽ വിജയകരമായി വീണ്ടും പരീക്ഷിക്കുകയും ഉയർന്ന നിലയിലേക്ക് നീങ്ങുകയും ചെയ്‌തു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നിലേറെ ഘടകങ്ങൾ ഈ ഓഹരിക്ക് അനുകൂലമാണെന്ന് മോത്തിലാൽ ചൂണ്ടിക്കാണിക്കുന്നു.

അൾട്രാടെക് സിമന്റ്: ഈ സ്‌റ്റോക്ക് 10,500-10,700 ശ്രേണിയിൽ ശക്തമായ ഒരു പിന്തുണാ അടിത്തറ രൂപീകരിച്ചിട്ടുണ്ട് എന്നതാണ് മുന്നേറ്റ സാധ്യതകളെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകം. കൂടാതെ ബുള്ളിഷ് പ്രവണതയെയും ഇത് സൂചിപ്പിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ബജറ്റിന് ശേഷം വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ ഇതുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+