Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി സ്വർണം വാങ്ങാൻ സാധിക്കുമോ? ഉത്തരം അറിയാം, മറ്റ് സാധ്യതകൾ ഇങ്ങനെ

ക്രെഡിറ്റ് കാർഡുകൊണ്ട് ഒട്ടേറെ ഉപയോഗങ്ങളുണ്ട്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ നമുക്ക് തുണയാവാൻ ക്രെഡിറ്റ് കാർഡുകൾക്ക് കഴിയാറുമുണ്ട്. എങ്കിലും ചിലതൊക്കെ ഇപ്പോഴും അതിൽ കിട്ടാക്കനിയാണ്. സ്ഥിരമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ കൃത്യമായ പരിമിതിമകളെ കുറിച്ച്.

എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചില കാര്യങ്ങൾ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ കഴിയില്ല എന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വർണത്തിന്റെ കാര്യം.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണം വാങ്ങാനേ കഴിയില്ല എന്ന് ഇതിന് അർത്ഥമില്ല, എന്നാൽ ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയൊരു സവിശേഷതയായ ഇഎംഐ സൗകര്യം അതിന് ലഭിക്കില്ല എന്നതാണ് ന്യൂനത.

creditcardgold

ക്രെഡിറ്റ് കാർഡ് വഴി സ്വർണം വാങ്ങുന്നത് എങ്ങനെ?

നിങ്ങൾ മറ്റെല്ലാ പർച്ചേസിനും എന്നത് പോലെ ക്രെഡിറ്റ് ഉപയോഗിച്ച് മുഴുവൻ തുകയും ഒരുമിച്ച് കൊടുത്തുകൊണ്ട് നിങ്ങൾക്ക് സ്വർണം വാങ്ങാൻ സാധിക്കും. എന്നാൽ അത് ഇഎംഐയിലേക്ക് കൺവെർട്ട് ചെയ്യുക എന്നതാണ് നിലവിൽ കഴിയാത്തൊരു കാര്യം. അതിനായി കേന്ദ്ര ബജറ്റിൽ കൃത്യമായ നിർദ്ദേശം മുന്നോട്ട് വയ്ക്കണമെന്നാണ് സ്വർണ വ്യാപാരികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

എന്തെന്നാൽ ഒരുമിച്ച് പണം കൊടുത്തു സ്വർണം വാങ്ങുക എന്നത് പലപ്പോഴും ഭൂരിഭാഗം പേർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ സൗകര്യം ഏർപ്പാടാക്കിയാൽ ഇതിനൊരു പരിഹാരമാവും എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇതിനുള്ള നിവേദനവും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്‌ നൽകി കഴിഞ്ഞു.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഈ നിർദ്ദേശം അംഗീകരിച്ചാൽ, വിവാഹ ആവശ്യത്തിന് ഉൾപ്പെടെ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് വലിയ നേട്ടമാകുമെന്ന് വ്യാപാരികൾ പറയുന്നു. സ്വർണം വാങ്ങിയശേഷം ഉടനടി പണം നൽകേണ്ടെന്നുതും, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മാസത്തവണകളായി അടച്ചാൽ മതിയെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയൊരു നേട്ടം.

കൂടാതെ പാൻ കാർഡ് പരിധിയിലും അവർ ഇളവ് തേടിയിട്ടുണ്ട്. നിലവിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഇടപാട് നടത്താൻ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ഈ പരിധി ഉയർത്തണം എന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഈ പരിധി 5 ലക്ഷം രൂപയാക്കണം എന്നാണ് ആവശ്യപ്പെടുന്നത്.

കൂടാതെ ക്യാഷ് പർച്ചേസ് പരിധി നിലവിലെ 10,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പരിധി കഴിഞ്ഞാൽ ബാക്കി പണത്തിന് ചെക്കോ ഡിജിറ്റൽ പേയ്‌മെന്റോ ആണ് സ്വീകരിക്കാറുള്ളത്. ഇത് ഇടപാടുകാർക്കും വ്യാപരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+