മൺസൂൺ ഒക്കെയല്ലേ; കാറിന് സാധാരണ ഇൻഷുറൻസ് മാത്രം മതിയോ? ഇങ്ങനെ ചെയ്‌താൽ വലിയ നേട്ടം
മുൻകാലങ്ങളിലേത് പോലെയല്ല, നമ്മുടെ നാട്ടിൽ കാറുകൾ ഇന്ന് സുലഭമാണ്. സ്വന്തമായി കാറുകൾ ഉള്ള വീടുകളുടെ എണ്ണം വലിയതോതിൽ വർധിച്ചിട്ടുണ്ട്. കൂടുതൽ പേരും സ്വന്തം വാഹനത്തിൽ പോവാൻ ആഗ്രഹിക്കുന്നതും അതിനൊപ്പം കാറുകളുടെ ലഭ്യത കൂടുതൽ എളുപ്പമായതും കുറഞ്ഞ വിലയ്ക്ക് പോലും കാറുകൾ കിട്ടുമെന്നതും ഇന്നത്തെ കാലത്ത് അവയുടെ ഉപയോഗം വർധിപ്പിക്കാൻ കാരണമായ ഘടകങ്ങളിൽ ഉൾപ്പെടുന്നു.
എന്നാൽ നിങ്ങളൊരു പുതിയ കാർ വാങ്ങുന്ന വ്യക്തിയാണെങ്കിൽ അതിന് ആദ്യ അഞ്ച് വർഷത്തെ ഇൻഷുറൻസ് ഒരുമിച്ച് അടച്ചുകൊണ്ടാണ് വാഹനം പുറത്തിറക്കുക. അതിൽ മുഴുവൻ അഞ്ച് വർഷത്തേക്കും സമഗ്ര ഇൻഷുറൻസ് ലഭിക്കില്ലെങ്കിലും അപകടം പറ്റിയാൽ മൂന്നാം കക്ഷികൾക്കുള്ള ഗുണം ഇതിലൂടെ ലഭിക്കും. ഇനി നിങ്ങളൊരു യൂസ്‌ഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ അതിന്റെ ഇൻഷുറൻസ് ചുമതല നിങ്ങൾക്കായിരിക്കും.

പുതിയ കാർ ആയാലും പഴയത് ആയാലും നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാലമാണ് മൺസൂൺ. മഴക്കാലത്ത് കാറുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ വേണമെന്ന് ചുരുക്കം. എന്തെന്നാൽ കാറുകളുടെ പല ഭാഗങ്ങൾക്കും പെട്ടെന്ന് കേടുപാട് വരാൻ സാധ്യതയുള്ള കാലഘട്ടമാണ് ഇതെന്ന് പ്രത്യേകം ഓർമ്മയിൽ വയ്ക്കണം. അതുകൊണ്ട് തന്നെ ഇൻഷുറൻസിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത് നന്നാവും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
എഞ്ചിൻ സുരക്ഷാ പരിരക്ഷ
മൺസൂൺ സമയത്ത്, കാറുകളുടെ എഞ്ചിനുകൾ വളരെയധികം അപകട സാധ്യത വഹിക്കുന്നവയാണ്. വെള്ളപ്പൊക്കത്തിലൂടെയോ, അതല്ലെങ്കിൽ ദ്രാവകം ചോർച്ചയോ, വെള്ളത്തിൽ മുങ്ങിയ ശേഷം എഞ്ചിൻ അബദ്ധത്തിൽ സ്‌റ്റാർട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നതിലൂടെ എഞ്ചിനിലേക്ക് വെള്ളം പ്രവേശിക്കാനുള്ള സാധ്യത അധികമാണ്. ഇത് ചെലവേറിയ അറ്റകുറ്റപ്പണികൾക്കും പൂർണമായ എഞ്ചിൻ മാറ്റത്തിനും കാരണമാവും. എന്നാൽ എഞ്ചിൻ സുരക്ഷാ പരിരക്ഷ എടുക്കുന്നതിലൂടെ ഈ ചെലവുകൾ നമുക്ക് ബാധ്യത ആവാതെ മാറ്റാം.
ടയറുകളിലും ശ്രദ്ധ വേണം
മഴക്കാലത്ത് ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്നത് ടയറുകൾക്കാണ്, വളരെപ്പെട്ടെന്ന് തന്നെ ഇവയ്ക്ക് തേയ്‌മാനം സംഭവിക്കുകയാണ് പതിവ്. എന്നാൽ ടയർ പ്രൊട്ടക്ടർ ആഡ്-ഓൺ എടുക്കുന്നതിലൂടെ കേടായ ടയറുകൾ പൊട്ടിയാലും പഞ്ചറായാലും, മൊത്തം ലേബർ ചാർജുകളും റീപ്ലേസ്‌മെൻ്റ് ചെലവുകളും കമ്പനികൾ വഹിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ദീർഘദൂര യാത്രകൾ നിരന്തരം ചെയ്യുന്നവർക്ക് ഇത് ഗുണമാവും.
ഫ്ലഡ് അസിസ്‌റ്റൻസ് കവർ
സ്ഥിരമായി മഴയിൽ വെള്ളം കയറുന്ന ഇടങ്ങളിൽ കഴിയുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ ആണിത്. ഒരുപക്ഷേ നിങ്ങളുടെ വാഹനം വെള്ളപ്പൊക്കത്തിൽ മുങ്ങിയാൽ, കവർ ഡ്രൈയിംഗ്, ക്ലീനിംഗ് സേവനങ്ങൾ നൽകുന്നതാണ് ഈ പദ്ധതി. ഒരുപക്ഷേ വെള്ളപ്പൊക്കത്തിൽപെട്ട് നിങ്ങളുടെ വാഹനം നിശ്ചലമായാൽ അടുത്തുള്ള ഗാരേജിലേക്കുള്ള ഇവ എത്തിക്കാനും ഇത് സഹായിക്കുന്നു.
ഇഎംഐ സംരക്ഷണ കവർ
അപ്രതീക്ഷിത കേടുപാടുകൾ കാരണം നിങ്ങളുടെ കാർ തുടർച്ചയായി 21 ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് വിധേയമാകുകയും അത് ഉപയോഗശൂന്യമാവുകയും ചെയ്യുകയാണെങ്കിൽ ഈ ആഡ്-ഓൺ നിങ്ങളുടെ കാറിന്റെ തിരിച്ചടവ് ഇഎംഐയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഇതിലൂടെ നിങ്ങളുടെ കാറിന് പണം തന്ന ഏജൻസി അത് ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ആണെങ്കിലും അവർ ഈ പണം നൽകും.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications