കാർ ലോൺ ഇനിയൊരു തലവേദനയാവില്ല; നേരത്തെ അടച്ചുതീർക്കാം, ഈ വഴികൾ നിങ്ങളെ സഹായിക്കും
ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്വന്തം വാഹനം എന്നത് എളുപ്പത്തിൽ നടക്കുന്ന സ്വപ്‌നമല്ല. എന്തെന്നാൽ മുഴുവൻ തുകയും ഒരുമിച്ച് നൽകി ഒരു കാർ വാങ്ങുവാനുള്ള സാമ്പത്തിക ശേഷി ഇടത്തരം കുടുംബങ്ങൾ ഉണ്ടാവില്ല എന്നത് തന്നെ കാരണം. എങ്കിലും ഒട്ടുമിക്ക ഇന്ത്യക്കാരുടെ സ്വന്തം വാഹനമെന്ന ലക്ഷ്യത്തെ സഹായിക്കുന്നത് കാർ ലോണുകളാണ്. എന്നാൽ ഈ കാർ ലോണുകൾ എത്രത്തോളം സുരക്ഷിതമാണ്, അവ ഉണ്ടാക്കാനിടയുള്ള സാമ്പത്തിക ബാധ്യത എത്രത്തോളമാണ് എന്നതൊക്കെ പലർക്കും അറിയില്ല.
ഈ അവസരത്തിലാണ് നാം കാർ ലോണുകളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രദ്ധിക്കേണ്ടത്. നിങ്ങൾ കാർ ലോൺ എടുത്ത് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് പെട്ടെന്ന് അടച്ചു തീർക്കാനുള്ള വഴികളും കൂടി കണ്ടെത്തേണ്ടതാണ്. അതിനായി നാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങളുണ്ട്, കൂടാതെ കാർ ലോണുകൾ ബാധ്യത ആവാതിരിക്കാൻ ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും.

ലോൺ നിബന്ധനകൾ കൃത്യമായി അവലോകനം ചെയ്യുക
നിങ്ങളുടെ കാർ ലോൺ കരാർ കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഇതിൽ നേരത്തെയുള്ള തിരിച്ചടവിന് എന്തെങ്കിലും പിഴകൾ ഉണ്ടോയെന്ന് പരിശോധിക്കുക. ചില വായ്‌പകൾ മുൻകൂർ പേമെന്റ് നടത്താൻ പിഴകൾ ചുമത്തുന്നു. ഇതൊക്കെയും നേരത്തെ അടച്ചു തീർക്കുന്നതിന് മുന്നോടിയായി നാം പരിശോധിക്കേണ്ടതുണ്ട്.
ഒരു ബജറ്റ് ഉണ്ടാക്കുക
നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും നിങ്ങളുടെ കാർ ലോണിൽ അധിക പേയ്‌മെന്റുകൾക്കായി എത്ര തുക നീക്കിവെക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുകയും ചെയ്യേണ്ടതുണ്ട്. അധിക എപ്പോഴും നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു കാർ എപ്പോഴും തിരഞ്ഞെടുക്കുക. ഇല്ലായെങ്കിൽ വരവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇടയിൽ കാർ ലോൺ ഒരു ബാധ്യതയായി മാറും.
ഡൗൺ പേമെന്റായി വലിയ തുക നൽകുക
ഉദാഹരണത്തിന്, നിങ്ങൾ 15 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങാൻ പോകുകയാണെങ്കിൽ, നിങ്ങൾ എടുക്കുന്ന ലോൺ തുക കുറയ്ക്കുന്നതിന് 3-4 ലക്ഷം രൂപ ഡൗൺ പേയ്മെന്റായി അടയ്ക്കുന്നതിന് പകരം ഏകദേശം 7 ലക്ഷം രൂപ നൽകുക. ലോൺ തുക കുറയ്ക്കുന്നതിലൂടെ ദീർഘകാലത്തേക്ക് ഇത് നിങ്ങളെ സഹായിക്കും, അങ്ങനെ നിങ്ങൾ അടയ്‌ക്കേണ്ട പലിശ കുറയും.
പേമെന്റുകൾ റൗണ്ട് അപ്പ് ചെയ്യുക
നിങ്ങളുടെ പ്രതിമാസ പേമെന്റുകൾ നിശ്ചിത തുകയിൽ എത്തിക്കുക എന്നതാണ് മറ്റൊരു ലളിതമായ തന്ത്രം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ പേമെന്റ് 18,000 രൂപയാണെങ്കിൽ, പകരം നിങ്ങൾക്ക് 20,000 രൂപ നൽകാം. അധിക തുക പ്രിൻസിപ്പൽ കുറയ്ക്കുന്നതിലേക്ക് നേരിട്ട് പോകുകയും ലോൺ വേഗത്തിൽ തീരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
കാർ ലോണിന് മുൻഗണന നൽകുക
നിങ്ങൾക്ക് ഒന്നിലധികം ലോണുകളോ കടങ്ങളോ ഉണ്ടെങ്കിൽ, നേരത്തെയുള്ള തിരിച്ചടവിന് നിങ്ങളുടെ കാർ ലോണിന് മുൻഗണന നൽകുക. മറ്റ് കടങ്ങളിൽ മിനിമം പേമെന്റുകൾ നടത്തുന്നത് തുടരുമ്പോൾ തന്നെ നിങ്ങളുടെ കാർ ലോണിനായി നിങ്ങൾക്ക് കഴിയുന്ന പരമാവധി തുക അനുവദിക്കുക. കാർ ലോൺ അടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ ഫണ്ട് മറ്റ് വായ്‌പകളിലേക്കോ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കോ വകമാറ്റാൻ കഴിയും.












Click it and Unblock the Notifications