പെന്നിയാണെന്ന് കരുതി എഴുതിതള്ളേണ്ട; ഈ ഓഹരി റോക്കി ഭായിയെ പോലെ ഒറ്റയ്ക്കാണ് വന്നത്, നേട്ടം 2051 ശതമാനം
ചെറിയ ഓഹരികളുടെ കാലമാണ് ഇത്. വമ്പൻ ഓഹരികളിലേക്ക് സാധാരണ നിക്ഷേപകർ കണ്ണ് പതിപ്പിച്ച കാലം മറന്നു. എല്ലാവരും ഇപ്പോൾ തേടുന്നത് പെന്നി സ്‌റ്റോക്കുകൾ പോലെയുള്ള കൊച്ചു ഓഹരികൾ തന്നെയാണ്. എന്തെന്നാൽ പല പെന്നി സ്‌റ്റോക്കുകളും വമ്പൻ മൾട്ടിബാഗർ നേട്ടമാണ് ഇക്കാലയളവിൽ നൽകുന്നത് എന്നതാണ് ഏവരെയും ആകർഷിക്കുന്ന ഘടകം.
എന്നാൽ ഈ നേട്ടത്തിന് പിന്നിൽ വലിയൊരു അപകടം കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് പലർക്കും അറിയില്ല. സാധാരണ ഓഹരികൾ പോലെയല്ല പെന്നി സ്‌റ്റോക്കുകളുടെ ചാഞ്ചാട്ടം പലപ്പോഴും പ്രവചനങ്ങൾക്ക് അതീതമായിരിക്കും എന്നതാണ് കാര്യം. ഈ കാര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചുവേണം ഇവയിൽ നിക്ഷേപം നടത്താൻ എന്ന് ഓർമ്മിപ്പിച്ചുവെന്ന് മാത്രം.

എന്നാൽ എല്ലാ പെന്നി സ്‌റ്റോക്കുകളെയും അങ്ങനെ ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമില്ല. പെന്നിയിൽ നിന്ന് തുടങ്ങി വമ്പൻ മൾട്ടിബാഗർ നേട്ടങ്ങളിലൂടെ കടന്നുപോയി ഓഹരി വില എത്രയോ ഇരട്ടിയാക്കിയ ഒരു സ്‌റ്റോക്കിനെ നമുക്ക് ഇന്ന് പരിചയപ്പെടാം. സിനറാഡ് കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഈ ഓഹരി വലിയ നേട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ നിക്ഷേപകർക്ക് നൽകിയത്.
കഴിഞ്ഞ വർഷം വരെ കേവലം ഒരു പെന്നി സ്‌റ്റോക്കായിരുന്ന സിനറാഡ് കമ്മ്യൂണിക്കേഷൻസ് 1 വർഷത്തിനുള്ളിൽ അതിന്റെ നിക്ഷേപകർക്ക് അസാധാരണമായ മൾട്ടിബാഗർ റിട്ടേൺ നൽകി കൊണ്ടാണ് വിപണിയെ ഞെട്ടിച്ചത്. ഇതോടെ ഈ പെന്നി ഓഹരി നൽകിയ മൾട്ടിബാഗർ നേട്ടം 2,051 ശതമാനത്തിൽ അധികമാണ്.
2023 മാർച്ചിലെ വിലയായ 2.75 രൂപയിൽ നിന്ന് നിലവിൽ 59.17 രൂപയിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നതെന്ന് കാണുമ്പോൾ തന്നെ നിങ്ങൾക്ക് ബോധ്യമാവും ഈ ഓഹരി നൽകിയ നേട്ടം എന്താണെന്ന്. കൂടാതെ കഴിഞ്ഞ 3 വർഷത്തിനിടയിൽ അതായത് 2021 മാർച്ച് മുതൽ ഈ കമ്പനിയുടെ ഓഹരികൾ നിക്ഷേപകർക്ക് നൽകിയ നേട്ടം 3,133 ശതമാനമാണ്.
ഈ വേഷത്തിൽ ഇതുവരെ നാല് മാസങ്ങളിലായി നൽകിയതും നേട്ടം തന്നെയാണ് എന്നതാണ് മറ്റൊരു പോസിറ്റീവ് കാര്യം. 2024 ഏപ്രിൽ 10ന് നടന്ന വ്യാപാര സെഷനിൽ ഈ ഓഹരി അതിന്റെ റെക്കോർഡ് നേട്ടമായ 59.17 രൂപയിൽ എത്തിയിരുന്നു.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സിനറാഡ് കമ്മ്യൂണിക്കേഷൻസ്. പരസ്യ, പ്രൊമോഷണൽ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുടെ നിർമ്മാണമാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications