Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രെഡിറ്റ് കാർഡിൽ ഈ മണ്ടത്തരങ്ങൾ കാണിക്കല്ലേ; മിനിമം എമൗണ്ട് ഡ്യൂ തിരഞ്ഞെടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം

ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വളരെയധികം വർധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മുൻപൊക്കെ വളരെ വിരളമായാണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ നൽകി വന്നിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. കൂടുതൽ പേരുടെ ജീവിതത്തിന്റെ ഭാഗമായി ക്രെഡിറ്റ് കാർഡുകൾ മാറി കഴിഞ്ഞു. എന്നാൽ ഓരോരുത്തരുടെയും ജീവിതശൈലി അനുസരിച്ച് അവരുടെ ഉപയോഗവും, തിരിച്ചടവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നാൽ പലരും ക്രെഡിറ്റ് കാർഡ് തിരിച്ചടവ് സമയത്ത് ആശ്രയിക്കുന്ന ഒരു മാർഗമാണ് മിനിമം ഡ്യൂ എമൗണ്ട് സംവിധാനം. എങ്കിലും അതിന്റെ ഗുണവും ദോഷങ്ങളും ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം.നിങ്ങളുടെ മാസ ബജറ്റ് മുഴുവൻ കാലിയായാൽ പിന്നീട് ക്രെഡിറ്റ് കാർഡ് ബിൽ അടച്ചു തീർക്കുക ദുസ്സഹമായിരിക്കും. ഇത്തരം ഘട്ടങ്ങളിലാണ് മിനിമം ഡ്യൂ എമൗണ്ടിന്റെ ഉപയോഗം.

creditcard

എന്താണ് മിനിമം എമൗണ്ട് ഡ്യൂ സംവിധാനം ?

സാധാരണയായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ജനറേറ്റ് ചെയ്യുമ്പോൾ അതിൽ രണ്ട് ഓപ്‌ഷനുകൾ ഉണ്ടാവും. ഒന്ന് മുഴുവൻ തുകയും അടച്ചു തീർക്കാനുള്ളതും മറ്റൊന്ന് കുറഞ്ഞ തുക ആദ്യം അടയ്ക്കുന്നതും. മാസവസാനം കൈയിൽ പണം കുറവായിരിക്കുമ്പോൾ, കുറഞ്ഞ തുക നൽകുന്ന ഓപ്ഷൻ അഥവാ എംഎഡി തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ അധികമാണ്.

തിരിച്ചടവ് വൈകിയാൽ ഉണ്ടാവുന്ന പിഴ തുക ഒഴിവാക്കുന്നതിന് പേയ്‌മെന്റിന്റെ അവസാന തീയതിയിലോ അതിന് മുമ്പോ ക്രെഡിറ്റ് കാർഡിൽ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് എംഎഡി എന്നറിയപ്പെടുന്നത്. ഇതിലൂടെ കുറഞ്ഞ തുക നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് പ്രതിമാസ രീതിയിൽ തിരിച്ചടവ് നടത്താൻ കഴിയുമെന്ന് ബാങ്ക് ഉറപ്പാക്കുന്നു.

സാധാരണഗതിയിൽ ക്രെഡിറ്റ് കാർഡ് സ്‌റ്റേറ്റ്‌മെന്റ് വരുന്ന ദിവസം, നിശ്ചയിച്ചിരിക്കുന്ന മൊത്തം തുകയുടെ 5 ശതമാനം ആണ് ഏറ്റവും കുറഞ്ഞ പേയ്‌മെന്റ് ആയി ഈടാക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ കൈയിൽ പണം ഇല്ലാതിരിക്കുമ്പോൾ ഇതൊരു അനുഗ്രഹമാണ്. എന്നാൽ സ്ഥിരമായി ഇത് തന്നെ തുടർന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ആയിരിക്കും.

മാസത്തിലെ ചെലവും വരുമാനവും കൃത്യമായി അറിയാതെ കുടിശ്ശികയുള്ള ഏറ്റവും കുറഞ്ഞ തുക പതിവായി ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ആയി അടച്ചാൽ അതൊരിക്കലും നിങ്ങളെ സഹായിക്കില്ല. പകരം അത് വലിയ സാമ്പത്തിക ബാധ്യതയിലേക്കാവും നിങ്ങളെ തള്ളിവിടുക. ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ഉയരാൻ ഇത് കാരണമാകും.

അടയ്‌ക്കാത്ത തുക നിലനിർത്തുന്നതും ക്രെഡിറ്റ് കാർഡ് ബാലൻസ് ദീർഘകാലം ഉപയോഗിക്കുന്നതും ഭാവിയിൽ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നതിന് കാരണമായേക്കാം. കുറഞ്ഞ പേയ്‌മെന്റുകൾ ആദ്യം നടത്തുന്നത് തുടരുകയാണെങ്കിൽ, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ബാധ്യത കുറയാതെ അതേപടി തുടരുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+