ദൈനംദിന ചെലവുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാമോ? ഒട്ടും സംശയം വേണ്ട, ഇങ്ങനെ ചെയ്‌താൽ കീശ നിറയും
ക്രെഡിറ്റ് കാർഡുകൾ പലരും ഏറ്റവും അവസാന ഘട്ടത്തിൽ മാത്രം പുറത്തെടുക്കുന്ന സാമ്പത്തിക ആയുധമാണ്. പല മാസങ്ങളിലും വരവ് ചെലവുകൾ തമ്മിൽ ഒക്കാതെ വരുമ്പോൾ അതിന്റെ കൂട്ടിയോജിപ്പിക്കുന്ന ഒരു പാലമായാണ് ചിലർ ഇതിനെ കാണുന്നത്. എന്നാൽ യാഥാർഥ്യം അതല്ല, ശരിക്കും ക്രെഡിറ്റ് കാർഡുകൾ വില്ലൻമാരാണോ, അല്ലെന്ന് തന്നെയാണ് ഉത്തരം.
ക്രെഡിറ്റ് കാർഡുകളുടെ ശരിയായ ഉപയോഗ രീതി അറിയാതെ, പലിശ നിരക്കുകൾ ഉൾപ്പെടെ മനസിലാക്കാതെ ഓവർ സ്പെൻഡ് ചെയ്യുമ്പോഴാണ് അവ നമ്മളെ വരിഞ്ഞുമുറുക്കുന്നത്. അല്ലാത്തപക്ഷം നിങ്ങൾക്ക് കൃത്യമായ നേട്ടമുണ്ടാക്കി തരാൻ അവയ്ക്ക് കഴിയും എന്നതാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം.

ദൈനംദിന ജീവിതത്തിൽ ചെലവുകൾ ക്രമീകരിക്കാൻ എങ്ങനെ ക്രെഡിറ്റ് കാർഡുകളെ ഉപയോഗപ്പെടുത്താം എന്നതാണ് നാം ചിന്തിക്കേണ്ട വിഷയം. എന്തെന്നാൽ അത്തരത്തിൽ നിത്യച്ചെലവുകളെ നിറവേറ്റുന്ന നിലയിലേക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗം വളർന്നാൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന നേട്ടം ചെറുതൊന്നുമല്ല.
നിങ്ങൾ നിരന്തരം ഈ കാർഡുകൾ ഉപയോഗിച്ച് പർച്ചേസുകൾ നടത്തുമ്പോൾ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാർഡിനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഗ്രോസറി, ഫ്യുവൽ, യൂട്ടിലിറ്റി ബിൽ എന്നിവ പേ ചെയ്യുമ്പോൾ ഇന്ത്യയിലെ പല ക്രെഡിറ്റ് കാർഡ് കമ്പനികളും നല്ല റിവാർഡുകൾ നൽകുന്നുണ്ട്. ഇതിലൂടെ നമുക്ക് മോശമല്ലാത്ത നേട്ടമുണ്ടാക്കാൻ കഴിയും.
കൂടാതെ ഓരോ വിനിമയത്തിനും റിവാർഡ് പോയിന്റുകൾ ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ മറ്റൊരു നേട്ടം. പിന്നീട് ഇവ വിവിധ രീതിയിൽ റെഡീം ചെയ്തെടുക്കാം. ഷോപ്പിങ്, ട്രാവൽ എന്നിവയ്ക്കുള്ള ഡിസ്‌കൗണ്ടുകളായും, ക്യാഷ് ബാക്കായുമൊക്കെ ഇവ വകമാറ്റാവുന്നതാണ്. ഡൈനിങ്, ഷോപ്പിങ്, എന്റർടെയിൻമെന്റെ എന്നിങ്ങനെ നിത്യജീവിതത്തിലെ ചിലവുകളിലെല്ലാം പ്രത്യേക ഓഫറുകളും ക്രെഡിറ്റ് കാർഡുകൾ നമുക്ക് നൽകുന്നു.
ഫ്ലൈറ്റ്-ട്രെയിൻ-ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് മികച്ച രീതിയിൽ റിവാർഡ് ലഭിക്കും, മൂവി ടിക്കറ്റ് ബുക്കിങ്, ഫുഡ് ഓർഡർ, ഓൺലൈൻ ഷോപ്പിങ് എന്നിങ്ങനെ എന്തിനുമേതിനും ക്രെഡിറ്റ് കാർഡുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം തിരിച്ചടവുകൾ മുടങ്ങരുത് എന്ന കാര്യം മാത്രമാണ്.
പിന്നെ പലിശ നിരക്കുകൾ കൂടുതൽ ആണെന്ന് പറഞ്ഞാലും ഇപ്പോഴത്തെ കാലത്ത് അത്യാവശ്യ ഘട്ടങ്ങളിൽ ആരുടെയും സഹായമില്ലാതെ പണം ലഭ്യമാവാൻ ക്രെഡിറ്റ് കാർഡുകൾ പോലെയുള്ള സൗകര്യം നമുക്ക് ഒരുക്കുന്ന സാഹചര്യം എത്ര പ്രശംസിച്ചാലും മതിയാവില്ല.












Click it and Unblock the Notifications