പണമില്ലെങ്കിലും ഇനി ടെൻഷൻ വേണ്ട; ഓൺലൈൻ ഷോപ്പിംഗിന് ഈ ക്രെഡിറ്റ് കാർഡുകൾ ഉണ്ടല്ലോ, ഒപ്പം റിവാർഡും
ക്രെഡിറ്റ് കാർഡുകൾ വലിയ ബാധ്യതയായി കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ കൂടുതൽ പേരും രണ്ടോ മൂന്നോ ക്രെഡിറ്റ് കാർഡുകൾ വരെ കൈവശം വച്ചുകൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. സാധാരണഗതിയിൽ ക്രെഡിറ്റ് കാർഡുകൾ പല ഉദ്ദേശങ്ങളോടെയും ലക്ഷ്യങ്ങളോടെയും ഒക്കെയാണ് ബാങ്കുകൾ പുറത്തിറക്കാറുള്ളത്, ഫ്യുവൽ കാർഡ് ഒക്കെ അതിന് ഉദാഹരണം.
അത്തരത്തിൽ ഒട്ടേറെ ഓഫറുകളാണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾക്ക് നൽകുന്നത്. എന്നാൽ എല്ലാ ക്രെഡിറ്റ് കാർഡുകളും നിങ്ങൾക്ക് ഗുണമാവുകയില്ല. ഓൺലൈൻ ഷോപ്പിംഗ് ആണ് ക്രെഡിറ്റ് കാർഡിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ സഹായിക്കാൻ ഈ അഞ്ച് കമ്പനികൾ രംഗത്തുണ്ട്. അവയെ കുറിച്ച് കൂടുതൽ അറിയാം.

എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്ക് ആയ എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാർഡിന് അതിന്റെതായ ഗുണങ്ങളുണ്ട്. മൂന്ന് മാസം വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം രൂപ ചിലവഴിച്ചാൽ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ആമസോൺ, ബുക്ക്‌മൈഷോ, കൾട്ട്.ഫിറ്റ്, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണി ലിവ്, സ്വിഗ്ഗി, ടാറ്റ ക്ലിക്ക് ഊബർ, സൊമാറ്റോ ഉൾപ്പെടെ തിരഞ്ഞെടുത്ത മെർച്ചന്റുകളിൽ 5 ശതമാനം ക്യാഷ്ബാക്ക് വരെ നേടാനാകും. മികച്ച സർവീസും ഈ കാർഡിനെ വേറിട്ട് നിർത്തുന്നു.
ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്
എല്ലാ ഓൺലൈൻ ഷോപ്പിങ്ങുകൾക്കും 5 ശതമാനം വീതം ക്യാഷ്ബാക്ക് റിവാർഡ് വാഗ്‌ദാനം ചെയ്യുന്ന കാർഡാണ് ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്. ഇതിനുപുറമെ എല്ലാ ഓഫ്‍ലൈൻ ഇടപാടുകൾക്കും 1 ശതമാനം വീതം ക്യാഷ്ബാക്ക് റിവാർഡും ഈ കാർഡിൽ ലഭിക്കും. 500 മുതൽ 3000 രൂപ വരെ ഇന്ധനം നിറയ്ക്കുമ്പോൾ 1 ശതമാനം വീതം ഫ്യൂവൽ സർച്ചാർജിൽ ഇളവ് നൽകും. ഇത് എല്ലാ പെട്രോൾ പമ്പിലും ബാധകമാണ്.
ആക്‌സിസ് ബാങ്ക് ഏസ് കാർഡ്
മറ്റൊരു സുപ്രധാന ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണിത്. ഗൂഗിൾ പേ ആപ്പ് വഴി ആക്‌സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്മെന്റ്, ഡിടിഎച്ച് റീചാർജ്, മൊബൈൽ റീചാർജ് എന്നിവയിൽ നിന്നായി നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. സ്വിഗ്ഗി, ഓല, സൊമാറ്റോ എന്നിവയിലെ ഇടപാടുകൾക്കും ക്യാഷ് ബാക്ക് ഉണ്ടാവും.












Click it and Unblock the Notifications