വ്യാപകമായി റെന്റ് പേമെന്റ് സേവനം; ക്രെഡിറ്റ് കാർഡ് ഉടമകളുടെ കച്ചിത്തുരുമ്പ്, ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
നമ്മുടെ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വലിയ രീതിയിൽ വർധിച്ചു വരുന്നതായാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഷോപ്പിംഗിനും, മറ്റ് ആഡംബരങ്ങൾക്കും മാത്രമായി ഒരു കാലത്ത് നീക്കി വയ്ക്കപ്പെട്ടിരുന്ന ക്രെഡിറ്റ് കാർഡുകൾ പക്ഷേ ഇന്ന് പലരുടെയും നിത്യജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിന്റെ പ്രധാന കാരണം കൂടുതൽ എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനങ്ങളുടെ വരവാണ്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ വളരെയധികം ജനപ്രീതി നേടിയ ഒരു സേവനമാണ് റെന്റ് പേമെന്റ്. ഇതിലൂടെ ഒരുപാട് നേട്ടങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒട്ടുമിക്ക ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഇതിനെ കുറിച്ച് അറിവുണ്ടെങ്കിലും ഇത് എങ്ങനെ ഉപയോഗിക്കണം, എന്താണ് സാധ്യതകൾ എന്നറിയാത്ത ഒട്ടേറെ പേർ ഇപ്പോഴുമുണ്ട്.

കൂടാതെ ക്രെഡിറ്റ് സേവനം ആയതിനാൽ തന്നെ നിരന്തരമായ റെന്റ് പേമെന്റ് എടുക്കുന്നത് നമ്മളുടെ ക്രെഡിറ്റ് ഹിസ്‌റ്ററിയിൽ ഏത് രീതിയിൽ ബാധിക്കുമെന്നും, എങ്ങനെയാവും അത് ക്രെഡിറ്റ് സ്‌കോറിൽ സ്വാധീനം ചെലുത്തുകയെന്നുമുള്ള സംശയങ്ങളും പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ റെന്റ് പേമെന്റ് സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്.
എന്താണ് റെന്റ് പേമെന്റ് ?
ക്രെഡിറ്റ് കാർഡ് വഴി പണം വകമാറ്റാൻ കഴിയുന്ന സംവിധാനമാണ് റെന്റ് പേമെന്റ്. ഇതിലൂടെ നിങ്ങൾക്ക് വാടക, ട്യൂഷൻ ഫീ തുടങ്ങിയ ഇനങ്ങളിൽ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ സാധിക്കും. കുറഞ്ഞ സർവീസ് ചാർജ് മാത്രമാണ് ഇതിന് ഈടാക്കുക. സാധാരണ ഗതിയിൽ നിങ്ങൾ എടിഎമ്മിൽ നിന്ന് ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുക പലിശയാണ്. എന്നാൽ റെന്റ് പേമെന്റ് ഇക്കാര്യത്തിൽ വളരെ കുറഞ്ഞ ചെലവിൽ കാര്യങ്ങൾ നടത്താൻ സഹായിക്കുന്നു.
റെന്റ് പേമെന്റ് സംവിധാനം വന്നതോട് കൂടി പല ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും ഇത് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ അതിനെ ചുറ്റിപ്പറ്റി ഒട്ടേറെ സംശയങ്ങളും അവർ ഉന്നയിക്കുന്നു. അതിൽ പ്രധാനമാണ് ഇത്തരം റെന്റ് പേമെന്റ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കുമോ എന്നത്.
എന്നാൽ ഇക്കാര്യത്തിൽ നേരിട്ട് ബാധിക്കില്ല എന്ന് തന്നെയാണ് വിശദീകരണം. നിങ്ങൾ മറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നത് പോലെ തന്നെയേ ഇതിനെയും ക്രെഡിറ്റ് ബ്യൂറോകൾ കാണുകയുള്ളൂ. എന്നാൽ ഇത്തരം സേവനങ്ങളിലൂടെ പണം പിൻവലിച്ച് കഴിഞ്ഞാൽ അതിന്റെ ബിൽ ഡ്യൂ ആവാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും നമ്മുടെ ക്രെഡിറ്റ് സ്കോറിനെ അത് മോശമായി ബാധിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications