ക്രെഡിറ്റ് കാർഡ് കൊണ്ട് കളിക്കല്ലേ..! ഉപയോഗിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം, ഗുണം ഉറപ്പ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഒരു സംവിധാനമെന്ന നിലയിലേക്ക് വളർന്ന കാര്യമാണ് ക്രെഡിറ്റ് കാർഡുകൾ. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ആളുകൾ ഇതിനെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. ഉപയോഗിക്കാൻ എളുപ്പമാണെന്നതും, തിരിച്ചടവ് ഉൾപ്പെടെ വളരെ ഉപയോക്തൃ സൗഹൃദമാണ് എന്നതും ഇതിനെ കൂടുതൽ ജനകീയമാക്കി എന്ന് വേണം പറയാൻ.
എന്നാൽ എല്ലായ്പോഴും ഇത് നമുക്ക് ഗുണം ചെയ്യണമെന്നില്ല. കുത്തഴിഞ്ഞ സാമ്പത്തിക രീതികൾ പിന്തുടർന്നവരുടെ കൈയിൽ കിട്ടുന്ന ക്രെഡിറ്റ് കാർഡ് വലിയൊരു അളവ് വരെ ദോഷമാണ് ചെയ്യുക. അത്തരത്തിൽ ക്രെഡിറ്റ് കാർഡുകൾ കൊണ്ട് ബുദ്ധിമുട്ട് നേരിട്ട ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റുമെണ്ടെന്ന് ഓർക്കണം. ഈ സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക
ഇന്ത്യൻ വിപണിയിൽ ക്രെഡിറ്റ് കാർഡ് ഓപ്ഷനുകളുടെ വ്യാപ്‌തി കൂടുതൽ വർധിച്ച കാലഘട്ടമാണ് ഇത്. കൃത്യമായ ശുപാർശകൾ, സുഹൃത്തുക്കളിൽ നിന്നുള്ള ഉപദേശം, അല്ലെങ്കിൽ മുൻകൂട്ടി അംഗീകരിച്ച ഓഫറുകൾ എന്നിവയെ മാത്രം ആശ്രയിക്കുന്നത് വഴി നല്ല അവസരങ്ങൾ നഷ്‌ടപ്പെടാനോ മോശം തിരഞ്ഞെടുപ്പിനോ കാരണമായേക്കാം. അതിനാൽ തന്നെ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കും മുൻപ് കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മനസിലാക്കുക
ഖേദകരമെന്നു പറയട്ടെ, ക്രെഡിറ്റ് കാർഡ് നൽകുന്നവർ ഉപഭോക്താക്കൾക്ക് സമഗ്രമായ വിവരങ്ങൾ നൽകുന്നതിനേക്കാൾ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വ്യഗ്രത കാട്ടാറുണ്ട്. ഇത് ഹിഡൻ ചാർജുകൾ, മറ്റ് ആനുകൂല്യങ്ങൾ, പിഴകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ നിന്ന് ഉപയോക്താക്കളെ പിന്നിലേക്ക് വലിക്കും.
ബജറ്റിൽ മുറുകെ പിടിക്കുക
ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക. ഇതിന് പുറമെ നിങ്ങളുടെ മാസ ബജറ്റിൽ ബില്ലുകൾ ഒതുങ്ങുമോ എന്ന കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. അതല്ലെയെങ്കിൽ ഇടയ്ക്ക് വച്ച് ഒരു പ്രതിസന്ധി വന്നാൽ മുഴുവൻ ബജറ്റും താളംതെറ്റുകയും തന്മൂലം ക്രെഡിറ്റ് കാർഡ് ഒരു ബാധ്യത ആവുകയും ചെയ്യും.
പണം പിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഒരു കാരണവശാലും അത്രയും അത്യാവശ്യമല്ലാതെ ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡിൽ നിന്നും നേരിട്ട് പണം പിന്വലിക്കരുത്. അങ്ങനെ വന്നാൽ അത് നിങ്ങൾക്ക് വലിയ രീതിയിൽ ഭാവിയിൽ പലിശ ഉൾപ്പെടെയുള്ള ബാധ്യതകൾ ഉണ്ടാക്കും. പരമാവധി ഓൺലൈൻ ഷോപ്പിംഗ്, ബിൽ പേമെന്റുകൾ എന്നിവയ്ക്ക് മാത്രമായി ക്രെഡിറ്റ് കാർഡിനെ നിജപ്പെടുത്തുക.
കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുക
ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എടുത്താൽ അതിന്റെ തിരിച്ചടവ് കൃത്യമായി നടത്തുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. അല്ലായെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. പിന്നീട് മറ്റ് പ്രധാന ആവശ്യങ്ങൾക്കായി വായ്‌പ തേടുമ്പോഴാവും ഇത് തിരിച്ചടിയാവുക. അതിനാൽ കൃത്യമായി തിരിച്ചടവ് ഉറപ്പ് വരുത്തണം.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications