നല്ല ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ ഹോം ലോൺ പലിശയിൽ വമ്പൻ ലാഭം; എങ്ങനെ എന്നറിയണ്ടേ?
ക്രെഡിറ്റ് സ്‌കോർ എന്നാൽ നിസാര കാര്യമാണെന്ന് കരുതുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. അതില്ലെങ്കിലും കുഴപ്പമില്ല സാമ്പത്തിക ബുദ്ധിമുട്ട് വന്നാലും ഉയർന്ന ശമ്പളം ഉള്ളത് കൊണ്ട് എളുപ്പത്തിൽ ലോൺ കിട്ടും എന്ന വിശ്വാസമാണ് പലരെയും ഇത്തരം തെറ്റിദ്ധാരണകൾക്ക് പ്രേരിപ്പിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ ക്രെഡിറ്റ് സ്‌കോർ അങ്ങനെ എഴുതി തള്ളാൻ കഴിയുന്ന കാര്യമാണോ? ഒരിക്കലും അല്ലെന്നതാണ് ഉത്തരം.
നിങ്ങൾ നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനും അത് താളം തെറ്റാതിരിക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എത്രത്തോളം പരിപാലിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നതും അച്ചടക്കം പാലിക്കുന്നതും. അതിനുള്ള വിജയമന്ത്രമാണ് ക്രെഡിറ്റ് സ്‌കോർ എന്ന് നാം എപ്പോഴും ഓർക്കുന്നില്ല.

ഇനി ഈ ക്രെഡിറ്റ് സ്‌കോർ എങ്ങനെയാണ് നിങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എങ്കിൽ അത് പലപ്പോഴും പ്രത്യക്ഷമായി പ്രകടമാവാറില്ല എന്നതാണ് വാസ്‌തവം. എന്നാൽ ചിലപ്പോഴൊക്കെ അത് നിങ്ങളുടെ ജീവിതത്തിൽ നേരിട്ട് ബാധിക്കുന്ന ചില സന്ദർഭങ്ങളുമുണ്ട്. അതിലൊന്നാണ് ഹോം ലോൺ ഉൾപ്പെടെയുള്ള വായ്‌പകൾ അപേക്ഷിക്കുന്ന സമയം.
വായ്‌പകളും ക്രെഡിറ്റ് സ്കോറും
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ് വായ്‌പകൾ ലഭിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഒന്ന് എന്ന കാര്യം നിങ്ങൾക്ക് അറിയാവണതാണല്ലോ. നേരത്തെ പറഞ്ഞത് പോലെ സാമ്പത്തികമായി അച്ചടക്കം പാലിക്കാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ വായ്‌പ ലഭിക്കുക എന്നത് അൽപം പ്രയാസകരമായ കാര്യമായിരിക്കും. ഇത്തരം ഘട്ടങ്ങളിലാണ് നമ്മൾ ഭീമമായ പലിശ കൊടുത്ത് എൻബിഎഫ്‌സികളിൽ നിന്ന് വായ്‌പ എടുക്കേണ്ടി വരുന്നത്.
ഉയർന്ന ക്രെഡിറ്റ് സ്കോറും ഗുണങ്ങളും
ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് കുറഞ്ഞ പലിശ നിരക്കുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു. ഒരു നല്ല ക്രെഡിറ്റ് സ്കോർ നിങ്ങളുടെ യോഗ്യത ബാങ്കിനെ ബോധ്യപ്പെടുത്തുന്നു, ഇത് വേഗത്തിലുള്ള ലോൺ അംഗീകാരത്തിലേക്ക് നയിക്കാനും കാരണമാവും. ഉയർന്ന കൂടാതെ നിങ്ങൾക്ക് കൃത്യസമയത്ത് തിരിച്ചടവ് നടത്താനുള്ള ശേഷിയുണ്ട് എന്ന് ബാങ്കിനെ ബോധ്യപ്പെടുത്തുന്ന ഘടകം കൂടിയാണ് ക്രെഡിറ്റ് സ്‌കോർ.
നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ കുറഞ്ഞ പലിശയിൽ നിങ്ങൾക്ക് ഹോം ലോൺ ഉൾപ്പെടെ ലഭ്യമാക്കും. ഹോം ലോണുകളുടെ കാര്യത്തിൽ ക്രെഡിറ്റ് സ്‌കോർ ഉണ്ടാക്കുന്ന നേട്ടം വളരെ വലുതാണ്. താരതമ്യേന കൂടുതൽ കാലത്തേക്ക്, എന്ന് വെച്ചാൽ ഇരുപത് വർഷം വരെ ഒക്കെ കാലാവധി നിശ്ചയിക്കുന്ന ഈ ലോണുകളിൽ ചെറിയ ശതമാനം പലിശ പോലും വലിയ ബാധ്യത ഒഴിവാക്കും. കുറഞ്ഞത് 750ന് മുകളിൽ എങ്കിലും ക്രെഡിറ്റ് സ്‌കോർ നിലനിർത്താൻ എപ്പോഴും നന്നാവും.












Click it and Unblock the Notifications