ഇനി ലോണുമായി ബാങ്കുകൾ പിന്നാലെ വരും; ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ ഈ വഴികൾ പരീക്ഷിക്കൂ, ഫലം ഉറപ്പ്
ലോണുകൾ പലപ്പോഴും നമ്മടെയൊക്കെ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. വരവും ചെലവും ഒപ്പിക്കാനുള്ള ഓട്ടത്തിന് ഇടയിൽ പലപ്പോഴും നാം ലോൺ കെണിയിൽ വീഴുന്നതും സ്വാഭാവികമാണ്. എന്നാൽ കൃത്യമായ തിരിച്ചടവും, മെച്ചപ്പെട്ട ഓഫറുകൾ ലഭ്യമാണെങ്കിൽ ലോൺ എടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.
പക്ഷേ ഒരുപാട് തരം ലോണുകൾ നമ്മുടെ നാട്ടിൽ നിലവിലുണ്ടെങ്കിലും ഏത് തരം ലോൺ എടുക്കാനും ഇപ്പോൾ നിർബന്ധമായും ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മെച്ചപ്പെട്ട ക്രെഡിറ്റ് ഹിസ്‌റ്ററിയും, ഭേദപ്പെട്ട ക്രെഡിറ്റ് സ്കോറും. ഇവ ഉറപ്പാക്കുക എന്നതാണ് ഏതൊരു വ്യക്തിയും സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകുന്നുവെങ്കിൽ ചെയ്യേണ്ടത്.

എന്നാൽ അത് എളുപ്പമാണോ ? ഒരിക്കലുമല്ല. ക്രെഡിറ്റ് സ്‌കോർ നല്ല രീതിയിൽ പരിപാലിച്ചു പോവുക എന്നതും, മികച്ച ക്രെഡിറ്റ് ഹിസ്‌റ്ററി ഉണ്ടാക്കിയെടുക്കുക എന്നതും ചെറിയൊരു കാര്യമല്ല. എന്നാൽ അത് അസംഭവ്യമായ കാര്യവുമില്ല. കൃത്യമായ നിരീക്ഷണം, വരവ് ചെലവ് കണക്കുകളിലെ സൂക്ഷ്‌മത, കൃത്യമായ വായ്‌പ തിരിച്ചടവ് എന്നിവ കൊണ്ട് മാത്രമേ സാധ്യമാവൂ. ഇത്തരത്തിൽ ക്രെഡിറ്റ് സ്‌കോർ ഉയർത്താനുള്ള ചില വഴികൾ നമുക്ക് പരിചയപ്പെടാം.
അതിന് മുൻപായി എന്താണ് ക്രെഡിറ്റ് സ്‌കോർ എന്ന കാര്യം നാം അറിഞ്ഞിരിക്കണം. ക്രെഡിറ്റ് സ്കോർ എന്നാൽ കടമെടുപ്പിനുള്ള യോഗ്യതയാണ്. ഒരാളുടെ മുൻകാല ബാധ്യതകളുടെ ചരിത്രവും സാമ്പത്തിക വിവരങ്ങളുടെ കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിൽ ഈ സ്കോർ കണക്കാക്കുന്നു. സ്കോർ ഉയർന്നാതാണെങ്കിൽ ക്രെഡിറ്റ് യോഗ്യതയും മെച്ചപ്പെടും, അതുപോലെ തന്നെ തിരിച്ചും. ഇനി ഇത് മെച്ചപ്പടുത്താനുള്ള വഴികൾ നോക്കാം.
കൃത്യമായ തിരിച്ചടവ്: നിങ്ങളുടെ നിലവിലുള്ള ലോൺ ഇഎംഐകളും പ്രതിമാസ ക്രെഡിറ്റ് കാർഡ് ബില്ലുകളും എപ്പോഴും കൃത്യസമയത്ത് അടയ്ക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, കൃത്യസമയത്ത് പണമടയ്ക്കുന്ന, ഈ കാര്യത്തിൽ ഉത്തരവാദിത്തമുള്ള കടം വാങ്ങുന്നയാളാണെന്ന് ധനകാര്യ സ്ഥാപനങ്ങൾ മനസിലാക്കുന്നു.
കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ റേഷ്യോ: ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ എന്നത് നിങ്ങൾക്ക് ലഭ്യമായതിൽ നിന്ന് നിങ്ങൾ എത്ര ക്രെഡിറ്റ് എമൗണ്ട് ഉപയോഗിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് കരുതുക. അതിൽ 10,000 വിനിയോഗിച്ചെങ്കിൽ റേഷ്യോ 10 ശതമാനമാണ്. ഇത് എപ്പോഴും വളരെ കുറവായിരിക്കാൻ ശ്രദ്ധിക്കുക.
കുറഞ്ഞ ലോൺ ആപ്ലിക്കേഷനുകൾ: കൂടുതൽ ലോൺ അപ്ലിക്കേഷനുകൾ കുറഞ്ഞ കാലയളവിൽ നടത്താതിരിക്കാൻ പരമാവധി ശ്രമിക്കുക. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് മോശമായി ബാധിക്കും. അതിനാൽ തന്നെ എപ്പോഴും ക്രെഡിറ്റ് എൻക്വയറികൾ കുറവാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സമ്മിശ്ര ലോൺ അക്കൗണ്ടുകൾ: നിങ്ങളുടെ ക്രെഡിറ്റ് ഹിസ്‌റ്ററി എപ്പോഴും സുരക്ഷിതവും, അല്ലാത്തതുമായ ലോണുകൾ സമ്മിശ്രമായി ഉള്ളതാവാൻ ശ്രമിക്കുക.വെറും സുരക്ഷിതമല്ലാത്ത ലോണുകൾ മാത്രമായാൽ അത് ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും.
പഴയ ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യാതിരിക്കുക: നിങ്ങളുടെ കൈവശമുള്ള പഴയ ക്രെഡിറ്റ് കാർഡുകൾ പരമാവധി ക്ലോസ് ചെയ്യാതിരിക്കുക. നിലവിലുള്ള ലോൺ കാലയളവ് കൂടുന്തോറും അല്ലെങ്കിൽ നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് കൈവശം വച്ചതിന് ശേഷമുള്ള വർഷങ്ങളുടെ എണ്ണം കൂടുന്തോറും നിങ്ങളുടെ വിശ്വാസ്യതയാണ് വർധിക്കുന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications