കയ്യിൽ ഡെബിറ്റ് കാർഡുണ്ടോ..? എങ്കിൽ നിങ്ങൾക്കും സൗജന്യ ഇൻഷുറൻസിന് അർഹത, ചെയ്യേണ്ടത് ഇങ്ങനെ...
നമ്മളിൽ ഭൂരിഭാഗം പേരും സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റൽ ഇടപാടുകളുടെ ഈ കാലത്ത് അക്കൗണ്ട് ഉടമകൾക്ക് യാതൊരു ക്ഷാമവുമില്ല. അത്തരത്തിൽ എല്ലാവരുടെയും കൈയിലുള്ള ഒരു കാര്യമാണ് ഡെബിറ്റ് കാർഡുകൾ. അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് ഈ കാർഡ് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഈ ഡെബിറ്റ് കാർഡ് ഉടമകൾക്ക് സൗജന്യ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നു എന്ന കാര്യം നമ്മളിൽ എത്ര പേർക്കറിയാം.
ഞെട്ടണ്ട, അങ്ങനെയൊരു സംവിധാനം നിലവിലുണ്ട്. എന്നാൽ എല്ലാവർക്കും ഇത് ലഭിക്കുമോ, എന്ത് ചെയ്‌താലാണ് ഈ ഇൻഷുറൻസ് ലഭിക്കുക, എന്തൊക്കെയാണ് ഇതിന്റെ നിബന്ധനകൾ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെ മനസിൽ ഉദിക്കുന്നുണ്ടാവും എന്നറിയാം. ചില നിബന്ധനകൾ പാലിച്ചാൽ മാത്രമാണ് ബാങ്ക് നൽകുന്ന ഡെബിറ്റ് കാർഡിലുള്ള ഇൻഷുറൻസ് പരിരക്ഷ അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമാകുകയുള്ളു. ഇവ എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.

ഇൻഷുറൻസ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ:
ഒരു നിശ്ചിത കാലയളവിനുള്ളിൽ ബാങ്കുകൾ നിഷ്‌കർഷിച്ചിട്ടുള്ള ചില പ്രത്യേക തരം ഇടപാടുകൾ ഡെബിറ്റ് കാർഡ് മുഖേന നടത്തിയാൽ മാത്രമാണ് ഇത്തരത്തിൽ സൗജന്യ ഇൻഷുറൻസ് പരിരക്ഷ അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമാവുകയുള്ളൂ. എന്നാൽ ഇത് ഓരോ ബാങ്കിനും ഓരോ രീതിയിലായിരിക്കും എന്ന കാര്യം പ്രത്യേകം ഓർക്കണം. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്, 30 ദിവസത്തിനിടയിൽ പിഒഎസ് അല്ലെങ്കിൽ പേയ്മെന്റ് ഗേറ്റ്‍വേ (ഇ-കൊമേഴ്‌സ്) ഉപയോഗപ്പെടുത്തിയുള്ള ഒരു ഇടപാട് എങ്കിലും നടത്തിയിരിക്കണം എന്നാണ് നിബന്ധന.
ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയ നിവാരണത്തിന് ബന്ധപ്പെട്ട ബാങ്കുമായി ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. കാരണം അതത് ബാങ്കുകളുടെ നിയമാവലി, നിബന്ധന എന്നിവ നാം ആദ്യം പരിശോധിക്കേണ്ടതുണ്ട്. കാർഡുമായി ബന്ധപ്പെട്ട സമയപരിധിയുടെ വ്യവസ്ഥകളും അന്വേഷിച്ച് അറിയേണ്ടതുണ്ട് ഇക്കാര്യം ശ്രദ്ധിച്ച് വിനിയോഗിച്ചാൽ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവും.
ഇതിനോട് ചേർത്ത് മറ്റൊരു കാര്യം കൂടി പറയട്ടെ, ഇത്തരം ഇൻഷുറൻസ് സേവനങ്ങൾ പൊതുവിൽ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ആയതിനാൽ ഇവയ്ക്ക് വ്യക്തിഗത പോളിസി നമ്പർ ഉണ്ടായിരിക്കില്ലെന്ന കാര്യം ഓർമ്മയിൽ വയ്ക്കണം. എങ്കിലും ഇൻഷുറൻസ് വ്യവസ്ഥകളിലും, മറ്റ് കാര്യങ്ങളിലും ഏതാണ്ട് സാധാരണ ഇൻഷുറൻസ് സംവിധാനം പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്.
ഇനി ഇത് ക്ലെയിം ചെയ്യാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ബാങ്കുകളുടെ പൊതുവായ നിബന്ധനയും വ്യവസ്ഥകളും അടിസ്ഥാനമാക്കിയാൽ, നോമിനിയോ അല്ലെങ്കിൽ പോളിസി ഉടമയുടെ അവകാശിയോ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. സംഭവം നടന്നതിന്ശേഷം 60 ദിവസത്തിനകം തന്നെ വ്യക്തിഗത അപകട ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി ബാങ്കിനെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications