Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃതിക്കിന് കൈനിറയെ ലാഭം, ദീപികയ്ക്കും വിരാട് കോലിക്കും ഓഹരി വിപണിയില്‍ വന്‍ നഷ്ടം; കാരണം ഇതാണ്

മുംബൈ: ബോളിവുഡിലെ സെലിബ്രിറ്റികള്‍ പലരും അഭിനയത്തിലെ പ്രതിഫലം കൊണ്ട് മാത്രം ജീവിക്കുന്നവരല്ല. നിരവധി പേര്‍ക്ക് നിക്ഷേപങ്ങളുണ്ട്. അതുപോലെ സ്വന്തം സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് അടക്കം ആരംഭിച്ചവര്‍ നിരവധിയുണ്ട്. ബ്രാന്‍ഡ് അംബാസിഡറായവരും നിരവധിയുണ്ട്. ഇതില്‍ നിന്നെല്ലാം വലിയ സമ്പാദ്യവും ഇവര്‍ക്ക് ലഭിക്കാറുണ്ട്.

ഹൃതിക്‌റോഷന്‍, ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ, ആലിയ, ഭട്ട്, ഷാഹിദ് കപൂര്‍, കത്രീന കൈഫ് പോലുള്ള മുന്‍നിര താരങ്ങളെല്ലാം സ്വന്തം കമ്പനിയോ നിക്ഷേപങ്ങളോ ഉള്ളവരാണ്. ഇവര്‍ക്ക് വമ്പന്‍ ലാഭം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചില താരങ്ങള്‍ക്ക് വന്‍ നഷ്ടം തന്നെ കമ്പനികളില്‍ നിന്ന് നേരിട്ടിരിക്കുകയാണ്.

deepika-padukone-investments

ദീപിക പദുക്കോണ്‍ നേരത്തെ അവരുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 82 ഡിഗ്രി എന്ന ബ്രാന്‍ഡ് നേരത്തെ പുറത്തിറക്കിയതാണ്. വിപണിയില്‍ നിന്ന് മികച്ച പ്രതികരണവും കമ്പനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയല്ല ദീപികയുടെ സ്‌കിന്‍ കെയര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 9 മാസത്തിനിടെ 25.01 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടിരിക്കുന്നത്.

കായിക ലോകത്തും വമ്പന്‍ നിക്ഷേപങ്ങള്‍ ഉള്ളവരുണ്ട്. അതില്‍ പ്രധാനി വിരാട് കോലി തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് വിരാട് കോലി. അദ്ദേഹത്തിന്റെ ക്ലോത്തിംഗ് കമ്പനിയാണ് വ്രോംഗ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ അടക്കം സ്‌പോണ്‍സറാണ് അവര്‍. എന്നാല്‍ ഓഹരി വിപണിയില്‍ അവര്‍ തകര്‍ച്ച നേരിട്ടിരിക്കുകയാണ്.

വ്രോംഗിന്റെ ഓഹരിയില്‍ 29 ശതമാനമാണ് തകര്‍ച്ച നേരിട്ടിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സ്‌കള്‍ട്ട്, അനുഷ്‌ക ശര്‍മയുടെ നഷ്, സോനം കപൂറിന്റെ റീസന്‍ എന്നിവയെല്ലാം ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. അതേസമയം സിനിമയില്‍ എന്ന പോലെ കമ്പനിയുടെ കാര്യത്തില്‍ ആലിയ ഭട്ട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

ആലിയയുടെ എഡ് എ മമ്മയെന്ന ക്ലോത്തിംഗ് കമ്പനി ആരംഭിച്ചത് മുതല്‍ ലാഭത്തില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 16.2 കോടിയായി ഈ കമ്പനിയുടെ വരുമാനം വളര്‍ച്ച നേടിയിരുന്നു. അടുത്തിടെ ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ഈ കമ്പനിയില്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഓഹരി വിപണിയിലെ നേട്ടത്തിന് ഇതും ആലിയയെ സഹായിച്ചിട്ടുണ്ട്.

ബോളിവുഡ് താരസുന്ദരിയായ കത്രീന കൈഫും വമ്പന്‍ നേട്ടങ്ങളാണ് സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ കെ ബ്യൂട്ടിയില്‍ നിന്ന് ലഭിച്ചത്. നൈക്കയുമായി അവര്‍ കൈകോര്‍ത്തതാണ് വമ്പന്‍ വളര്‍ച്ചയ്ക്ക് കാരണം. 15 ലക്ഷം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. 62 ശതമാനം നിരക്കിലാണ് കമ്പനി വളരുന്നത്.

ബോളിവുഡില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കിയത് ഹൃതിക് റോഷന്റെ ക്ലോത്തിംഗ് കമ്പനിയായ എച്ച്ആര്‍എക്‌സാണ്. 5 മടങ്ങ് അധികം ലാഭമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. വരുമാനത്തില്‍ ആയിരം കോടി ഹൃതിക് പിന്നിടുകയും ചെയ്തു. എച്ച്ആര്‍എക്‌സ് മിന്ത്രയുമായി സഹകരിച്ചതോടെ വിപണിയില്‍ കൂടുതല്‍ സ്വാധീനം ലഭിക്കുകയായിരുന്നു. ഷൂസുകളും അപ്പാരലുകളുമെല്ലാം എച്ച്ആര്‍എക്‌സിന്റെ പ്രത്യേകതകളാണ്.

(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+