Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഓഹരികൾ നിങ്ങളെ മോഹിപ്പിക്കും; 40 ശതമാനം വരെ വളർച്ച നേടുമെന്ന് പ്രവചനം, ഇവർ മിഡ്ക്യാപ് താരങ്ങൾ

രാജ്യത്തെ ഓഹരിവിപണിയിൽ എഴുതി തള്ളാൻ കഴിയാത്ത പ്രസക്തിയുള്ള വിഭാഗമാണ് മിഡ് ക്യാപ് ഓഹരികൾ. സ്‌മോൾ ക്യാപ്, ലാർജ് ക്യാപ് ഓഹരികളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്നത് മാത്രമല്ല, അവയെക്കാളും കൂടുതൽ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് വാസ്‌തവം. സ്‌മോൾ ക്യാപുകളുടെ പ്രധാന ന്യൂനതയായ ഉയർന്ന റിസ്‌കും, ലാർജ് ക്യാപുകളെ പിന്നിലേക്ക് വലിക്കുന്ന ഘടകമായ കൂടിയ വിലയും ഒക്കെ ഇവയെ മാർക്കറ്റിൽ സ്‌റ്റാർ ആയി നിർത്തുന്നു.

മിഡ് ക്യാപ് മേഖലയില്‍ ഏറ്റവുമധികം വളർച്ച പ്രതീക്ഷിക്കുന്ന 5 ഓഹരികളുടെ വിവരങ്ങളാണ് നാം ഇന്ന് പരിശോധിക്കുന്നത്. ഈ ഓഹരികള്‍ അധികം താമസമില്ലാതെ തന്നെ 20-40 ശതമാനം നേട്ടം നല്‍കാന്‍ പ്രാപ്‌തമാണ് എന്നാണ് പ്രവചനം. റിഫിനിറ്റീവിന്റെ ഏറ്റവും പുതിയ, 2024 ഫെബ്രുവരി 29ലെ സ്‌റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസിലാണ് ഈ ഓഹരികളുടെ സാധ്യത നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിച്ചത്.

stockexchangeindiatips-

ദേവയാനി ഇന്റര്‍നാഷണല്‍

1991ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (ഡിഐഎൽ) ചെയിൻ ക്വിക്ക് സർവീസ് റെസ്‌റ്റോറന്റുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ്. നിക്ഷേപകർ ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ഓഹരിയാണിത്. വളര്‍ച്ച സാധ്യത: 21.2 ശതമാനമാണ്. ഇതിന്റെ നിലവിലെ ഓഹരി വില: 154.25 രൂപ.

ഇമാമി

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ഇമാമി ഗ്രൂപ്പ്. വ്യക്തിഗത പരിചരണ, ആരോഗ്യ പരിപാലന വിഭാഗങ്ങളിൽ നിരവധി പ്രധാന സേവനങ്ങളാണ് കമ്പനി നൽകി വരുന്നത്. 27 അനലിസ്‌റ്റുകളാണ് ഈ ഓഹരിയെ നിർദ്ദേശിക്കുന്നത്. ഇതിന്റെ വളര്‍ച്ച സാധ്യത: 21.5 ശതമാനമാണ്. നിലവിലെ ഓഹരി വില: 461.45 രൂപ.

സിറ്റി യൂണിയന്‍ ബാങ്ക്

സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ് തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു പ്രാദേശിക ബാങ്കിന്റെ ചുമതല നിർവഹിക്കുന്ന ബാങ്കാണ് ഇത്. 21 അനലിസ്‌റ്റുകൾ ഈ ഓഹരി റെക്കമൻഡ് ചെയ്‌തു. വളര്‍ച്ച സാധ്യത: 21.9 ശതമാനമാണ്. നിലവിലെ ഓഹരി വില: 135.80 രൂപ.

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഇക്വിറ്റാസ് വ്യക്തിഗതമാക്കിയ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുകയും അവരുടെ സമ്പാദ്യത്തിനായി വ്യക്തിഗത ബാങ്കിംഗ് ആവശ്യകതകൾക്ക് അനുയോജ്യമായ ശരിയായ ഉൽപ്പന്നം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. 17 അനലിസ്‌റ്റുകളാണ് ഇത് ശുപാർശ ചെയ്യുന്നത്. വളര്‍ച്ച സാധ്യത: 23.6 ശതമാനമാണ്. നിലവിലെ ഓഹരി വില: 100.35 രൂപ

പിവിആർ ഇനോക്‌സ്

മുമ്പ് പിവിആർ സിനിമാസ് എന്നറിയപ്പെട്ടിരുന്ന, മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിപ്ലക്‌സ് ശൃംഖലയാണ് ഇത്. പിവിആർ സിനിമാസും ഇനോക്‌സ് ലെയ്ഷർ മൾട്ടിപ്ലക്‌സും തമ്മിലുള്ള ലയനത്തിന്റെ ഫലമായാണ് ഇത് രൂപീകരിച്ചത്. ഏറ്റവും കൂടുതൽ വിദഗ്‌ധർ നിർദ്ദേശിക്കുന്ന ഓഹരികളിൽ ഒന്നാണിത്. വളര്‍ച്ച സാധ്യത: 40.7 ശതമാനമാണ്. നിലവിലെ ഓഹരി വില 1,374.65 രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+