ക്രെഡിറ്റ് കാർഡ് കൈയ്യിലുണ്ടോ..? എങ്കിൽ ന്യൂ ഇയർ ഷോപ്പിംഗ് പൊളിച്ചടുക്കാം, ഈ അഞ്ച് നേട്ടങ്ങൾ ഉറപ്പിച്ചോളൂ...
സാമ്പത്തിക അച്ചടക്കം പാലിക്കുക എന്ന കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുതയാണ് കടമെടുക്കൽ കുറയ്ക്കുക എന്നത്. പക്ഷേ, ദൈനംദിന ജീവിതത്തിലെ ചിലവുകൾ തീർത്ത് കഴിയുമ്പോൾ മാസാവസാനം ആവുമ്പോൾ നമ്മളിൽ പലരുടെയും കീശ കാലിയായിരിക്കും. അങ്ങനെയുള്ളപ്പോഴാണ് നാം ക്രെഡിറ്റ് കാർഡ് പോലെയുള്ള സംവിധാനങ്ങളുടെ സഹായം തേടുന്നത്.
ക്രെഡിറ്റ് കാർഡുകൾ പറഞ്ഞുകേട്ട അത്രയും മോശമല്ല എന്നതാണ് യാഥാർഥ്യം. കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിക്കാത്ത ആളുകൾ ഉപയോഗിക്കുമ്പോൾ അബദ്ധത്തിൽ പോയി ചാടുമെന്നത് ഒഴിച്ച് നിർത്തിയാൽ ഉപയോഗിക്കാൻ അറിയുമെങ്കിൽ നമുക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി തരാൻ കഴിയുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ, ന്യൂ ഇയർ ഷോപിംഗ് ചെയ്യാനുമുണ്ടെങ്കിൽ നേട്ടങ്ങൾ അനവധിയാണ്.

ഇത്തവണത്തെ പുതുവർഷം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആഘോഷിക്കുമ്പോൾ കിട്ടാവുന്ന അഞ്ച് നേട്ടങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
1. എല്ലാം നിങ്ങളുടെ വിരൽതുമ്പിൽ
ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അത് ഉപയോഗിക്കാൻ ഏറ്റവും എളുപ്പമാണെന്നത്. എത്ര വലിയ പേയ്‌മെന്റ് ആണെങ്കിലും എളുപ്പത്തിൽ ചെയ്‌ത് തീർക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവിൽ യുപിഐ പേയ്മെന്റ് സംവിധാനവുമായും ക്രെഡിറ്റ് കാർഡുകൾ ബന്ധപ്പിച്ചതിനാൽ ഇത് കൂടുതൽ എളുപ്പമാവും.
2. സമ്പൂർണ സുരക്ഷിതത്വം
ക്രെഡിറ്റ് കാർഡുകളുടെ മറ്റൊരു സവിശേഷതയാണ് അവയുടെ സുരക്ഷ. ഇത് നിങ്ങളുടെ പേഴ്‌സിൽ സുരക്ഷിതമായി സൂക്ഷിക്കുമ്പോൾ പോലും നാളെ ഒരുപക്ഷെ അത് മോഷ്‌ടിക്കപ്പെട്ടാലും ഒരൊറ്റ ഫോൺ കോളിലൂടെ അതിന്റെ അനധികൃത ഉപയോഗം തടയാൻ കഴിയും.
3. റിവാർഡുകളും ഓഫറുകളും
ഡെബിറ്റ് കാർഡുകൾ പോലെയോ, വ്യക്തിഗത വായ്‌പകൾ പോലെയോ അല്ല ക്രെഡിറ്റ് കാർഡുകൾ എന്ന് ഓർമ്മിപ്പിക്കട്ടെ. അവയിൽ നിന്നൊക്കെ വ്യത്യസ്‌തമായി ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് മെച്ചപ്പെട്ട റിവാർഡുകളും, ഓഫറുകളും നൽകുന്നു. കൃത്യമായി നിങ്ങളുടെ ഉപഭോഗം മനസിലാക്കുകയാണെങ്കിൽ പ്രത്യേക റിവാർഡുകളും ഓഫറുകളും നഷ്‌ടമാവാതെ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയും.
4. ലോകത്തെവിടെയും സാധുത
വിവിധ അന്താരാഷ്ട്ര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഹൈ-എൻഡ് ഫാഷൻ മുതൽ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളുടെ ബുക്കിംഗ് വരെ, ക്രെഡിറ്റ് കാർഡുകൾ നല്ലൊരു ഓപ്‌ഷനാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ അന്താരാഷ്‌ട്ര ബ്രാൻഡുകളുമായുള്ള ഇടപാട് നടത്താൻ ക്രെഡിറ്റ് കാർഡ് നിങ്ങളെ പ്രാപ്‌തരാക്കുന്നു.
5. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്‌റ്ററി മെച്ചപ്പെടുത്തും
കൃത്യമായ പേയ്‌മെന്റ് നടത്തുന്നതിലൂടെയും, ബില്ലുകൾ അടയ്ക്കുന്നതിലൂടെയും ഓരോ ഉത്സവകാലത്തെയും പർച്ചേസിലൂടെ നിങ്ങൾക്ക് വലിയ നേട്ടം തന്നെ ക്രെഡിറ്റ് ഹിസ്‌റ്ററിയിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.












Click it and Unblock the Notifications