ആനന്ദ് മഹീന്ദ്രയുടെ ഭാര്യ ചില്ലറക്കാരിയല്ല, ഭര്‍ത്താവിനേക്കാള്‍ പ്രശസ്തി; ഗ്ലാമര്‍ താരം
മുംബൈ: ആനന്ദ് മഹീന്ദ്രയെ കുറിച്ച് അധികമാരും പറഞ്ഞ് തരേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം അത്രത്തോളം വലുതാണ്. അത് മാത്രമല്ല പലപ്പോഴും വാര്‍ത്തകൡ മഹീന്ദ്ര നിറഞ്ഞുനില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി അദ്ദേഹം ആരാധകരുമായി സംവദിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പലപ്പോഴും അദ്ദേഹം നല്‍കുന്ന മറുപടികള്‍ വൈറലാവാറുണ്ട്.
എന്നാല്‍ ആനന്ദിന്റെ കുടുംബത്തില്‍ അദ്ദേഹത്തേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ഭാര്യയായ അനുരാധ മഹീന്ദ്ര. ബിസിനസ് മേഖലയില്‍ അല്ല അവരുള്ളത്. മാധ്യമപ്രവര്‍ത്തന മേഖലയിലാണ് അനുരാധ പ്രവര്‍ത്തിക്കുന്നത്. ആ രീതിയിലാണ് അവര്‍ പ്രശസ്തി നേടിയത്.

ഒരിക്കല്‍ പോലും ആനന്ദിന്റെ ബിസിനസും അതിന്റെ തിരക്കുകളും പ്രശസ്തിയും അനുരാധയെ ബാധിച്ചിട്ടേയില്ല. സ്വന്തമായി ഒരു പാത അവര്‍ വെട്ടിത്തെളിക്കുകയായിരുന്നു. പുരുഷന്‍മാര്‍ക്കുള്ള വേള്‍ഡ് മാഗസിനായ വെര്‍വിന്റെ സ്ഥാപകയാണ് അനുരാധ. ഇത് ഹൈ എന്‍ഡ് ലൈഫ് സ്റ്റൈല്‍ പബ്ലിക്കേഷനാണ്. ലോകം മുഴുവന്‍ വെര്‍വിന് ആരാധകരുണ്ട്.
പുരുഷന്മാരുടെ അടക്കം സ്റ്റൈലിനും അതുപോലെ ഗ്ലാമറിനും ഏറെ പേരുകേട്ടവയാണ് വെര്‍വ്. ഇത് പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാര്‍ക്കായി ഇത്തരം മാഗസിനുകള്‍ ഒട്ടുമില്ല എന്ന് തന്നെ പറയാവുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ അനുരാധയുടെ കൃത്യമായ ഇടപെടലുകളാണ് ഇന്ന് കാണുന്ന നിലയില്‍ വെര്‍വിനെ എത്തിച്ചത്.
മുംബൈയിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് അനുരാധ ജനിച്ചത്. ആനന്ദ് മഹീന്ദ്രയുമായി ഒരിക്കലും കണ്ടുമുട്ടേണ്ടി വരുമെന്ന് പോലും അവര്‍ കരുതിയിരുന്നില്ല. സോഫിയ കോളേജില്‍ സൈക്കോളജിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആനന്ദും ഭാര്യയും തമ്മില്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
ഇരുവരും ഒരേ തൂവല്‍ പക്ഷികളാണെന്ന് സംസാരത്തിലൂടെ മനസ്സിലാക്കുകയായിരുന്നു. മാന്‍സ് വേള്‍ഡ് എന്ന മാഗസിന്‍ ആരംഭിച്ചതോടെ പബ്ലിഷിങ് ഇന്‍ഡസ്ട്രിയിലേക്ക് അനുരാധ എത്തുന്നത്. ഈ മാഗസിന്‍ വന്‍ വിജയമായിരുന്നു. ഷാരൂഖ് ഖാന്‍ കവര്‍ ഫോട്ടോ ആക്കിയായിരുന്നു ഈ മാഗസിന്‍ ആരംഭിച്ചത്.
അനുരാധയുടെ ഭാവനയും, അതുപോലെ നിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തതുമെല്ലാം വലിയ നേട്ടമായിട്ടുണ്ട്. ഷാരൂഖ് ഖാന്റെ കവര്‍ ഫോട്ടോ വന്നതോടെയാണ് അനുരാധ പ്രശസ്തയായത്. അനുരാധ വെറുമൊരു ബിസിനസുകാരിയും മാധ്യമപ്രവര്‍ത്തകയും മാത്രമല്ല. വലിയ നേട്ടങ്ങളാണ് അതില്‍ നിന്ന് അവര്‍ കൈവരിച്ചത്.
കെസി മഹീന്ദ്ര ഏജുക്കേഷന്‍ ട്രെസ്റ്റിന്റെ ട്രെസ്റ്റിയാണ് അനുരാധ മഹീന്ദ്ര. ദരിദ്രരായ കുട്ടികള്‍ക്ക് സാമ്പത്തിക-സഹായങ്ങള്‍ ചെയ്യുന്നതാണിത്. അതേസമയം ആന്ദ് മഹീന്ദ്രയ്ക്ക് 30912 രൂപയുടെ ആസ്തിയുണ്ട്. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അനുരാധ ചെയ്യുന്നുണ്ട്.
ആപ്പിള്‍ ആരാധകരെ കടന്നുവരൂ, ഐഫോണ്‍ 13 24999 രൂപയ്ക്ക് വാങ്ങാം; മെഗാ ഓഫര്‍ ലഭ്യമാവുക ഇങ്ങനെ












Click it and Unblock the Notifications