കോകിലബെൻ അംബാനി ചില്ലറക്കാരിയല്ല; ഇന്ത്യയിലെ ഏറ്റവും സമ്പന്നന്റെ അമ്മയുടെ ആസ്‌തി അറിഞ്ഞാൽ ഞെട്ടും!
ഇന്ത്യയിലെ ഏറ്റവും ധനികൻ ആരെന്ന ചോദ്യത്തിന് ഒരുപാട് ആലോചിക്കാതെ തന്നെ നമുക്ക് ഉത്തരം പറയാൻ കഴിയും. മുകേഷ് അംബാനി ഈ പദവിയിൽ എത്തിയിട്ട് വർഷങ്ങൾ ഏറെയായി. ഇതിനിടെ ലോകത്തിൽ പല മാറ്റങ്ങളും വന്നെങ്കിലും എതിരാളികൾ മാറി എത്തിയെങ്കിലും റിലയൻസ് എന്ന കമ്പനിയും മുകേഷ് അംബാനിയും ഇപ്പോഴും അതേ നിലയിൽ തന്നെയാണ് ഉള്ളത്, ഇന്ത്യയിലെ അതി സമ്പന്നൻ എന്ന ലേബലിൽ.
മുകേഷ് അംബാനിക്ക് മുൻപ് ധീരുഭായ് അംബാനി ഉള്ള കാലം തൊട്ട് തന്നെ ഈ കുടുംബം ഇന്ത്യയിൽ പ്രശസ്‌തി ആർജിച്ചതാണ്. എങ്കിലും അന്നൊക്കെ ധീരുഭായ് അംബാനിയുടെ കാല ശേഷം വാർത്തകളിൽ നിറഞ്ഞത് രണ്ടാമത്തെ മകനായ അനിൽ അംബാനിയായിരുന്നു. ലോകത്തിലെ തന്നെ സമ്പന്നന്മാരുടെ ആദ്യ പട്ടികകളിൽ ഇടം നേടാൻ അന്ന് അനിലിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അതൊക്കെയും നഷ്‌ടമായ അനിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു.

ധീരുഭായ് അംബാനി കുടുംബത്തിന് മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതും അനിലിന്റെ തകർച്ചയും മുകേഷിന്റെ വളർച്ചയും ഒക്കെ നേരിട്ട ഒരേയൊരു വ്യക്‌തിയെ ആ കുടുംബത്തിലുള്ളൂ, അവരാണ് കോകിലബെൻ അംബാനി. സാക്ഷാൽ മുകേഷ് അംബാനിയുടെ അമ്മ, ധീരുഭായിയുടെ പ്രിയ പത്നി. 91 വയസായ കോകിലബെൻ അംബാനി ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്നു.
ഒരുപക്ഷേ റിലയൻസ് എന്ന സംരംഭവും അംബാനി കുടുംബവും ഒക്കെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു കോകിലബെൻ. കാരണം ധീരുഭായ് അംബാനിയുടെ ബിസിനസ് യാത്രയിൽ ബിസിനസ് കാഴ്‌ചപ്പാടിനെ പിന്തുണയ്ക്കുകയും കുടുംബത്തിന്റെ ഉയർച്ചയിലൂടെ കുട്ടികളെ കൃത്യമായി നയിക്കുകയും ചെയ്‌തുകൊണ്ടാണ് അവർ ഇന്നീ കാണുന്ന നിലയിലേക്ക് എത്തിയത്.
കോകിലബെൻ അംബാനിയുടെ ആസ്‌തി എത്ര?
ഏകദേശം 18,000 കോടി രൂപയുടെ ആസ്‌തി കോകിലബെന്നിന് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവർ റിലയൻസ് ഇൻഡസ്ട്രീസിൽ 1.57 കോടിയിലധികം ഷെയറുകൾ കൈവശം വച്ചിട്ടുണ്ട്, ഇത് കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ ഏകദേശം 0.24% വരും. റിലയൻസിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് കോകിലബെൻ അംബാനി എന്ന സത്യം പലർക്കും അറിയില്ല.
ഇക്കാര്യത്തിൽ മറ്റുള്ളവർ എല്ലാവരും തന്ന കോകിലയ്ക്ക് താഴെയാണ്. മുകേഷ് അംബാനിക്ക് കമ്പനിയിൽ ഏകദേശം 0.12% ഓഹരികൾ മാത്രമാണ് ഉള്ളത്. അതിലും അധികമാണ് കോകിലബെൻ അംബാനിക്ക് കമ്പനിയുള്ള ആസ്‌തി. ഇത് കൂടാതെ ഇവരുടെ പേരിൽ വേറെയും വസ്‌തുവകകളും മറ്റും ഉണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. റിലയൻസിൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വച്ചിരിക്കുന്ന വ്യക്തി എന്ന റെക്കോർഡ് ഇപ്പോഴും കോകിലബെൻ അംബാനിക്ക് സ്വന്തമാണ്.
ജീവിതശൈലി
മുംബൈയിലെ ആന്റിലിയയിലാണ് കോകിലബെൻ അംബാനി മൂത്തമകൻ മുകേഷ് അംബാനിക്കൊപ്പം താമസിക്കുന്നത്. ആഡംബര കാറുകളോട് അവർക്ക് എന്നും ഭ്രമം ഉണ്ടായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഴ്‌സിഡസ് ബെൻസ് അവരുടെ ഇഷ്‌ടപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ്. എന്നാൽ ധീരുഭായ് അംബാനി തിരഞ്ഞെടുത്തത് ഒരു കാഡിലാക് ലിമോസിൻ ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കുടുംബത്തിന്റെ അളവറ്റ സമ്പത്തിനപ്പുറം കോകിലബെൻ അംബാനിയുടെ പാരമ്പര്യം എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കുടുംബബന്ധങ്ങളിലെ വിള്ളലുകൾ ഇല്ലാതാക്കാനുള്ള ശേഷിയും, ഭർത്താവിന്റെ കാഴ്‌ചപ്പാടിന് നൽകിയ പിന്തുണ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായുള്ള ബന്ധം എന്നിവയാൽ അവർ എല്ലാവർക്കും പരിചിതയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications