അംബാനിയുമല്ല അദാനിയുമല്ല, കാറുകളുടെ ശേഖരത്തില്‍ ഈ ബെംഗളൂരുകാരനോട് മുട്ടാന്‍ ആളില്ല; ആസ്തി ഇത്ര
കോടീശ്വരന്‍മാര്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തവര്‍ ധാരാളം നമ്മുടെ നാട്ടിലുണ്ട്. കൊട്ടാരം പോലുള്ള വീടുകളും ആഡംബര കാര്‍ ശേഖരങ്ങളുമെല്ലാം ഇവരുടെ കൈവമുണ്ടാവാറുണ്ട്. മുകേഷ് അംബാനിയെ പോലുള്ളവരെ നമുക്കറിയാം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് അദ്ദേഹം.
കാറുകളുടെയും മറ്റ് ആഡംബര വസ്തുക്കളുടെയും വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ട്. എന്നാല്‍ അംബാനിയെയും അദാനിയെയുമെല്ലാം കൂടുതല്‍ കാര്‍ ശേഖരം ഉള്ള മറ്റൊരാള്‍ ഇന്ത്യയിലുണ്ടെന്ന് അറിയുമോ? എങ്കില്‍ ഞെട്ടാന്‍ തയ്യാറായിക്കോ, ഈ വ്യക്തിയുടെ കൈവശം 400 കാറുകളോളം ഉണ്ട്.

ബെംഗളൂരുവില്‍ നിന്നുള്ള വ്യവസായിയാണ് രമേശ് ബാബു. അദ്ദേഹത്തിന്റെ കൈവശമാണ് 400 കാറുകള്‍ ഉള്ളത്. വെറുമൊരു ബാര്‍ബറായിരുന്നു അദ്ദേഹമെന്ന് പലര്‍ക്കും അറിയില്ല. പിന്നീടാണ് അദ്ദേഹം ബിസിനസുകാരനായി മാറിയത്. മിനി മേഴ്‌സിഡസ്, റോള്‍സ് റോയ്‌സ്, ബിഎംഡബ്ല്യു, ജാഗ്വര്‍ എന്നിങ്ങനെയുള്ള അത്യാഡംബര കാറുകളും, അതോടൊപ്പം വിന്റേജ് മോഡല്‍ കാറുകളും രമേശ് ബാബുവിന്റെ ശേഖരത്തിലുണ്ട്.
രമശ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കമ്പനിയാണ് രമേശിന് സ്വന്തമായിട്ടുള്ളത്. ബെംഗളൂരുവില്‍ കാര്‍ റെന്റല്‍ കമ്പനിയാണിത്. മുപ്പത് വര്‍ഷമായി ഈ കമ്പനി ബെംഗളൂരുവിലുണ്ട്. ഇതാണ് രമേശിനെ വലിയ ഉയരങ്ങളിലേക്ക് നയിച്ചത്. 1993ലാണ് ഈ കാര്‍ റെന്റല്‍ കാര്‍ കമ്പനി രമേശ് ബാബു ആരംഭിക്കുന്നത്. മാരുതി ഓമ്‌നിയായിരുന്നു ആദ്യ കാര്‍.
പിന്നീട് വന്‍ വളര്‍ച്ചയായിരുന്നു രമേശിന്റെ കരിയറില്‍. കോടീശ്വരനായ ബാര്‍ബര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അതേസമയം രമേശിന്റെ ജീവിതം പക്ഷേ അത്ര നല്ല നിലയിലായിരുന്നു ചെറുപ്പത്തില്‍. രമേശും കുടുംബവും വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 1979ല്‍ സ്വന്തം പിതാവിന്റെ മരണശേഷമായിരുന്നു ഈ പ്രതിസന്ധി.
അന്ന് വെറും ഏഴ് വയസ്സ് മാത്രമായിരുന്നു രമേശിനുണ്ടായിരുന്നത്. അവിടെ നിന്ന് ഏറെ ദുരിതങ്ങളെ അതിജീവിച്ചാണ് ഇന്ന് കാണുന്ന കോടീശ്വരനിലേക്ക് അദ്ദേഹമെത്തിയത്. രമേശിന്റെ പിതാവ് ഗോപാല്‍ ബ്രിഗേഡ് റോഡില്‍ ഒരു ബാര്‍ബര്‍ ഷോപ്പായിരുന്നു നടത്തിയിരുന്നത്. പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അമ്മാവനാണ് കട നടത്തിയിരുന്നത്.
നിത്യേന അഞ്ച് രൂപയും ഇവര്‍ക്ക് നല്‍കിയിരുന്നു. കുടുംബത്തിന് വേണ്ടി പത്രം-പാല്‍ വിതരണ ജോലികളും രമേശ് ചെയ്തിരുന്നു. വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു അന്ന് രമേശിന്റെ പ്രായം. കുടുംബത്തെ സഹായിച്ച് കൊണ്ട് തന്നെ പഠനം തുടരാനും രമേശ് മറന്നില്ല. യൂണിവേഴ്‌സിറ്റി സമയത്താണ് കട അമ്മാവനില്‍ നിന്ന് രമേശ് ഏറ്റെടുത്തത്.
ഒരു വര്‍ഷം കൊണ്ട് കച്ചവടം വന്‍ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങി. നിലവില്‍ 400 കാറുകള്‍ അദ്ദേഹത്തിനുണ്ട്. രമേശാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകളുള്ള വ്യക്തി. 1200 കോടിയാണ് ഇന്ന് രമേശിന്റെ ആസ്തി. മുപ്പത് വര്‍ഷമായി കാറുകള്‍ ശേഖരിക്കുന്നുണ്ട് രമേശ്.












Click it and Unblock the Notifications