ദരിദ്രനായി മരിക്കണോ ധനികനായി ജീവിക്കണോ..? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സമ്പത്ത് കൂടും...
സംഭവ ബഹുലമായ മറ്റൊരു വർഷം കൂടി അവസാനിക്കാറായി. എല്ലാ വർഷത്തെയും പോലെ ഈ വർഷവും നമ്മുടെ സമ്പാദ്യ ശീലങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ നമ്മളൊക്കെ ആലോചിക്കുന്നുണ്ടാവും. എന്നാൽ അതിൽ എത്രയൊക്കെ കാര്യങ്ങൾ ഓരോ വർഷവും നമ്മൾ പാലിക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും വരവിൽ കവിഞ്ഞ ചിലവും, കൃത്യമായ ധനകാര്യ മാനേജ്‌മെന്റിന്റെ കുറവും നമ്മളെ പിന്നോട്ട് വലിക്കുന്നു എന്നതാണ് യാഥാർഥ്യം.
എന്നാൽ പുതുവർഷത്തിന്റെ ആരംഭം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വീണ്ടും പുതുക്കി എടുക്കാനും പുതിയ കാഴ്‌ചപ്പാടോടെ നോക്കി കാണാനും അവസരം നൽകുന്നു. നിങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകൾ കൃത്യമായി കണ്ടെത്തി ഭാവിയിലേക്കുള്ള വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഒരുക്കാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണത്.

ഇതിനായി കഴിഞ്ഞ വർഷം നിങ്ങൾ വരുത്തിയ വീഴ്‌ചകൾ വിശദമായി പഠിക്കേണ്ടതുണ്ട്. അതിൽ നിന്നും കൃത്യമായ വിലയിരുത്തൽ ഉൾക്കൊണ്ട് വേണം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ. ഈ അഞ്ച് കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച്, അവ പരിഹരിക്കാൻ കഴിഞ്ഞാൽ അടുത്ത വർഷം കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയിൽ തുടരാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
കൃത്യമായ നിക്ഷേപ ലക്ഷ്യങ്ങൾ ഇല്ലാതെ വരിക
കൃത്യമായ നിക്ഷേപ ലക്ഷ്യങ്ങളില്ലാതെ തോന്നുംപടി നിക്ഷേപം നടത്തുന്നത് കൊണ്ട് യഥാർത്ഥത്തിൽ ആർക്കും ഗുണമുണ്ടാവില്ല. ലക്ഷ്യമില്ലാതെ ഒരു ആഴക്കടലിൽ തോണി തുഴയും പോലെ ദുഷ്‌കരമായിരിക്കും അതെന്ന് ഉറപ്പാണ്. മാത്രമല്ല, നിങ്ങളുടെ ആവശ്യങ്ങൾ എന്താണ്, അതിന്റെ ഭാവി, മറ്റ് ഘടകങ്ങൾ എന്നിവ കൂടി പരിഗണിച്ച ശേഷം വേണം നിക്ഷേപ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ എന്നത് പ്രത്യേകം ഓർമ്മിക്കുക.
അടിയന്തര ആവശ്യങ്ങൾക്കായി ഫണ്ട് ഇല്ലാതെ വരിക
ജീവിതം ഒരിക്കലും നമുക്ക് മുൻകൂട്ടി കാണാൻ കഴിയുന്ന ഒന്നല്ല. അനുദിനം പലവിധ വെല്ലുവിളികൾ നാം നേരിടേണ്ടി വരും. ഇത്തരത്തിൽ ഒരു അടിയന്തര ഘട്ടം വരുമ്പോൾ നിങ്ങളുടെ കൈയിൽ ആവശ്യത്തിന് ഫണ്ട് ഇല്ലാതെ വരുമ്പോൾ കൂടുതൽ ബാധ്യതകൾ നിങ്ങൾ തലയിലേറ്റേണ്ടി വരും. ഉയർന്ന പലിശ നിരക്കുള്ള ലോണുകൾ എന്നിവ പോലെയുള്ളത് തന്നെ ഉദാഹരണം. അതിനാൽ എമർജൻസി ഫണ്ട് എപ്പോഴും കരുതി വയ്ക്കുക.
റിട്ടയർമെന്റ് പ്ലാനിങ് കൃത്യമായി നടപ്പിലാക്കാത്തത്
റിട്ടയർമെന്റ് പ്ലാനിംഗ് മാറ്റിവയ്ക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും അതൊരു വലിയ കുറ്റമായി ആളുകൾ കാണുന്നില്ലെന്ന് മാത്രം. സമ്പാദ്യം നേരത്തെ ആരംഭിക്കുന്നത് കോമ്പൗണ്ടിംഗിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും നിങ്ങളുടെ നിക്ഷേപത്തിന് വളരാൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്യുന്നു. എന്നാൽ നിക്ഷേപങ്ങൾ വൈകുന്നത് കോമ്പൗണ്ടിംഗ് കാലയളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള വരുമാനം കുറയ്ക്കുകയും ചെയ്യുന്നു.
നികുതി അടയ്ക്കുന്നതിലെ കൃത്യത ഇല്ലായ്‌മ
നികുതി അടയ്ക്കുന്നത് വൈകുന്നത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ധനകാര്യ സ്ഥിതിയെ മാത്രമല്ല മാനസിക ക്ഷേമത്തെയും ബാധിക്കുന്ന ഘടകമാണ്. നികുതി സമയപരിധിയുടെ കാർക്കശ്യം മനസിലാക്കി പെരുമാറേണ്ടത് നിർണായകമാണ്. ഇത്തരത്തിൽ നീട്ടിവെക്കുന്നത് സമയപരിധി നഷ്‌ടപ്പെടുന്നതിന് കാരണമായേക്കാം, ഇത് നിങ്ങളുടെ നികുതി ഭാരം ഉയർത്തും, കാരണം പിഴകളും പലിശകളും നിങ്ങളെ സാരമായി ബാധിക്കും.
ഇൻഷുറൻസ് അവഗണിക്കൽ
എത്രയോ രൂപയാണ് നിങ്ങൾ വർഷംതോറും വിവിധ കാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്നത്. അതിൽ ഒരു ചെറിയ സംഖ്യ മാറ്റിവച്ചാൽ പോലും മെച്ചപ്പെട്ട ഒരു ഇൻഷുറൻസ് പോളിസി നിങ്ങൾക്കും കുടുംബത്തിനും എടുക്കാവുന്നതാണ്. ഇത് രോഗങ്ങൾ പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ നിങ്ങൾക്ക് താങ്ങാവും എന്ന് മാത്രമല്ല, അത്തരം ഘട്ടങ്ങളിൽ നിങ്ങളുടെ സമ്പാദ്യം തൊടേണ്ട ആവശ്യവും വരില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications