Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ വായ്‌പ ഇനി ഒരു ഭാരമല്ല; തിരിച്ചടവ് ഫലപ്രദമായി നടക്കാൻ ഈ വഴികൾ നിങ്ങളെ സഹായിക്കും

പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിന് കേരളത്തിൽ അധികം ചെലവ് വരില്ല ഈ കാലഘട്ടത്തിൽ. കാരണം പൊതുവിദ്യാലയങ്ങളുടെ നിലവാരം അത്രകണ്ട് ഉയർന്നതിനാൽ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാണ്. എന്നാൽ ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ഭാവിയിലേക്കുള്ള ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ പ്രഫഷണൽ കോഴ്‌സുകൾ ഇന്നും ചെലവേറിയതാണ്. അങ്ങനെയുള്ളപ്പോൾ വിദ്യാഭ്യാസ വായ്‌പകൾ കൂടിയേ തീരൂ.

എന്നാൽ അതിന്റെ തിരിച്ചടവ് ഒരു ഭാരമാണെന്ന തോന്നൽ പലർക്കുമുണ്ട്. ഏതൊരു വായ്‌പയും എന്ന പോലെ തന്നെ അതിനും അതിന്റെതായ കുറ്റങ്ങളും കുറവുകളും ഉണ്ടെന്നിരിക്കെ അത്രത്തോളം അകറ്റി നിർത്തേണ്ട ഒന്നല്ല വിദ്യാഭ്യാസ വായ്‌പ. കാരണം നിങ്ങളുടെ കുട്ടിയുടെ ഇഷ്‌ട കോഴ്‌സ് പഠിക്കാൻ പണം ഒരിക്കലും തടസമാവില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

educationloanindia

എങ്കിലും അവിടെയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോൾ മൂതൽ അത് തിരിച്ചടയ്ക്കുന്നത് വരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ വിദ്യാഭ്യാസ വായ്‌പ എടുത്തവരും, എടുക്കാനിരിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

തിരിച്ചടവിന്റെ പ്രാധാന്യം അറിയുക:

വിദ്യാർത്ഥികൾക്ക് കൃത്യമായ സാമ്പത്തിക പശ്ചാത്തലം ഒരുക്കുന്നതിൽ വിദ്യാഭ്യാസ വായ്‌പകൾ തീർപ്പാക്കൽ സുപ്രധാനമാണ്. കാർ ലോണുകൾ, ഹോം ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ പോലുള്ള അധിക സാമ്പത്തിക ഉൽപ്പന്നങ്ങൾക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ ഉയർന്ന ക്രെഡിറ്റ് യോഗ്യത ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ തന്നെ വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവിനെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം.

പ്രൊഫഷണൽ ഉപദേശം തേടുക:

ഒരു വ്യക്തിയുടെ തനതായ സാഹചര്യങ്ങളെയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കി വ്യക്തിഗത മാർഗനിർദ്ദേശം നൽകാൻ കഴിയുന്ന ഒരു പ്രഫഷണൽ കൺസട്ടന്റിന്റെ ഉപദേശം തേടുന്നത് അഭികാമ്യമാണ്‌. വിദ്യാർത്ഥികൾ ആദ്യമായി വായ്‌പയെടുക്കുന്നവരായതിനാൽ, ഇത്തരം പ്രഫഷണലുകളുമായി സംസാരിക്കുന്നത് നടപടികളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരും.

പഠന സമയത്തെ പലിശ:

ചില ധനകാര്യ സ്ഥാപനങ്ങൾ ലോൺ വിതരണത്തിനും മൊറട്ടോറിയം കാലയളവ് എന്നറിയപ്പെടുന്ന ആദ്യ ഇഎംഐ തീയതിക്കും ഇടയിലുള്ള പേയ്‌മെന്റുകൾ ഒഴിവാക്കുന്നു. ഈ ഇടവേള ഒരു പലിശ രഹിത കാലയളവല്ല എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്; ആദ്യ ദിവസം മുതൽ പലിശ ഉയരാൻ തുടങ്ങുന്നു എന്നതാണ് ഇതിലെ പ്രധാന കാര്യം. അതുകൊണ്ട് തന്നെ വായ്‌പ തിരിച്ചടവ് ആസൂത്രണം ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം.

വായ്‌പ തിരിച്ചടവ് ഇഎംഐയിലൂടെ:

ഇഎംഐകളിൽ പ്രധാന തുകയും വിദ്യാഭ്യാസ വായ്‌പ പലിശ നിരക്കും ഉൾപ്പെടുന്നു. അതിനാൽ, ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥിക്ക് ഇഎംഐകൾ വഴി വിദ്യാഭ്യാസ വായ്‌പ അടച്ചു തുടങ്ങാം. നിങ്ങളുടെ വരുമാനവും ഇഎംഐയും തമ്മിലുള്ള അന്തരം പരമാവധി വലുതാക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വിദ്യാഭ്യാസ വായ്‌പ ഒരു ഭാരമായി മാറിയേക്കും.

പഠിക്കുമ്പോൾ തന്നെ സമ്പാദിക്കുക:

വിദേശത്ത് പഠിക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതശൈലി നിലനിർത്തുന്നതിന് പാർട്ട് ടൈം ജോലികളോ ഇന്റെൺഷിപ്പുകളോ പിന്തുടരാനുള്ള സൗകര്യമുണ്ട്. പല രാജ്യങ്ങളിലും, മുഴുവൻ സമയ ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള വിദ്യാർത്ഥി വിസകൾ സാധാരണയായി ആഴ്‌ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവദിക്കുന്നു. ഇത് പോലെ പഠനത്തോടൊപ്പം ഒരു വരുമാനവും കൂടി കണ്ടെത്താൻ കഴിഞ്ഞാൽ വായ്‌പ നിങ്ങൾക്ക് ഒരു ബാധ്യത ആവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+