Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയും അദാനിയും ഒരുമിച്ച് നിന്നാലും എത്തില്ല, സമ്പത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മസ്‌ക്, ആസ്തി ഇത്ര

കാലിഫോര്‍ണിയ: ആഗോള സമ്പന്നരില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്. ജനുവരി മുപ്പതിലെ ബ്ലൂംബര്‍ഗ് ഡാറ്റ പ്രകാരം ഇലോണ്‍ മസ്‌ക് സമ്പന്നരില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്ലയുടെ ഓഹരികള്‍ നേരത്തെ വന്‍ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് മസ്‌ക് തിരിച്ചടി നേരിട്ടത്.

എനാല്‍ പ്രതിസന്ധിയില്‍ നിന്ന് ഓഹരികള്‍ കരകയറിയതോടെ മസ്‌ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. നിലവില്‍ മുകേഷ് അംബാനിയേക്കാളും ഗൗതം അദാനിയേക്കാളും മുന്നിലാണ് സമ്പത്തില്‍ മസ്‌ക്. ലൂയി വുയ്‌തോണ്‍ ചെയര്‍മാന്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ഡായിരുന്നു ഇലോണ്‍ മസ്‌കിനെ നേരത്തെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായത്.

elon-musk

എല്‍വിഎംഎച്ച് ഫാമിലിയുടെ ആസ്തി 207 ബില്യണ്‍ പിന്നിട്ടിരുന്നു. എന്നാല്‍ ആ സമയം തന്നെ ടെസ്ലയുടെ ഓഹരികള്‍ ഇടിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരികള്‍ പക്ഷേ വന്‍ കുതിപ്പാണ് നടത്തിയത്. നിലവില്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 204 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതുപ്രകാരം ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായും മസ്‌ക് മാറി.

മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്ത് ഒരുമിച്ച് ചേര്‍ത്താലും മസ്‌കിനെ മറികടക്കാനാവില്ല. ബൂംബര്‍ഗ് ലിസ്റ്റില്‍ മുകേഷ് അംബാനി ആഗോള സമ്പന്നരില്‍ പതിനൊന്നാം സ്ഥാനത്താണ്. ഗൗതം അദാനി പതിനാലാം സ്ഥാനത്തുമാണ് ഉള്ളത്.

അതേസമയം മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഇക്കാര്യത്തില്‍ അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 108 ബില്യണാണ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 96 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സന്നനരും ഇവര്‍ തന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ബിസിനസ് സാമ്രാജത്തിന്റെ ഉടമകളാണ് ഇവര്‍. മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും, അദാനി അവരുടെ അദാനി ഗ്രൂപ്പും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്ന കമ്പനികളാണ്. വിപണിയില്‍ ടെസ്ലയ്ക്ക് വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിലാണ് മസ്‌ക്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്തുള്ളത്. 186 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതേസമയം ബെര്‍ണാര്‍ഡ് അര്‍നോള്‍ഡ് മൂന്നാം സ്ഥാനത്തേക്കാണ് വീണത്. 183 ബില്യണാണ് ആസ്തി. എന്നാല്‍ യൂറോപ്പ്യന് യൂണിയന്‍ രാജ്യങ്ങളിലെ ഏറ്റവും സന്നനന്‍ അദ്ദേഹം തന്നെയാണ്. ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സ്റ്റീവ് ബാല്‍മര്‍, ലാറി ബേജ്, സെര്‍ജി ബ്രിന്‍, ലാറി എല്ലിസണ്‍, വാറന്‍ ബഫര്‌റ് എന്നിവരാണ് ആദ്യം പത്തിലുള്ളവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+