Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ വായ്‌പാ ആപ്പുകളുടെ കെണിയിൽ വീഴല്ലേ..; എങ്ങനെ ഇക്കൂട്ടരെ തിരിച്ചറിയാം, ഇക്കാര്യം ശ്രദ്ധിച്ചാൽ മതി...

നമ്മളെല്ലാവരും സാമ്പത്തിക കാര്യങ്ങളിൽ എപ്പോഴും ജാഗ്രത പുലർത്തുന്ന ആളുകളാണ്. എങ്കിലും ചില ആസന്നമായ ഘട്ടങ്ങളിൽ പണത്തിന് അത്യാവശ്യം വരുമ്പോൾ നാം ചില കുറുക്ക് വഴികൾ തേടാറുണ്ട്. പേഴ്‌സണൽ ലോൺ, സ്വർണ പണയം പോലെയുള്ള സുരക്ഷിത വായ്‌പകൾ നമുക്ക് മാറ്റി നിർത്താം. അവ കൃത്യമായ ഇടവേളകളിൽ തിരിച്ചടവ് മുടങ്ങാതെ കൊണ്ട് പോയാൽ നല്ലൊരു അനുഗ്രഹമാണ്.

എന്നാൽ നേരെ മറിച്ച് നമ്മൾ ചെന്ന് ചാടുന്നത് തട്ടിപ്പുകാരുടെ മുന്നിലേക്കാണെങ്കിലോ..? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്, എന്നാൽ ചിന്തിക്കണം. അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാവുകയാണ്. നിരവധി പേർക്ക് പണവും, സ്വൈര്യ ജീവിതവും ഒക്കെ നഷ്‌ടമായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു.

loanappfraud

2023 സാമ്പത്തിക വർഷത്തിൽ, ഇത്തരം വായ്‌പ നൽകുന്ന ആപ്പുകൾക്കെതിരെ 1062 പരാതികൾ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ധനമന്ത്രാലയം ലോക്‌സഭയിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവച്ചു. ഗൂഗിൾ 2023 സെപ്‌റ്റംബറിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഏതാണ്ട് 134 വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്‌.

തട്ടിപ്പ് തടയാൻ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ കേവലം അതുകൊണ്ട് മാത്രം ആയില്ല. വ്യാജ വായ്‌പാ ആപ്പുകൾ എന്താണ് എന്നും, എങ്ങനെയാണ് അവയുടെ പ്രവർത്തനം നടക്കുന്നതെന്നും, അവയെ കുറിച്ച് മനസിലാക്കാൻ അങ്ങനെ സാധിക്കുമെന്നും നമ്മൾ ഓരോരുത്തരും അറിയേണ്ടതുണ്ട്.

ഒരു ആപ്പിൽ നിന്നും ലോൺ തേടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

എൻബിഎഫ്‌സി അഫിലിയേഷൻ: ആദ്യം, നിങ്ങൾക്ക് വായ്‌പ നൽകുന്നവർ ഏത് ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ (എൻബിഎഫ്‌സി) ആപ്പ് ആണെന്ന് പരിശോധിക്കണം. എൻബിഎഫ്‌സികളുടെ പട്ടിക ആർബിഐയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൃത്യമായി പരിശോധിക്കുക: ആപ്പ് അവരുടെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ ക്രോസ് വെരിഫൈ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ, ഒരു ആപ്പ് അവർ ഏതെങ്കിലും പ്രമുഖ എൻബിഎഫ്‌സിയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് അവരെ പൂർണമായും വിശ്വാസത്തിൽ എടുക്കാൻ പാടില്ല.

ഡൗൺലോഡുകളും റിവ്യൂസും: പ്രസ്‌തുത ആപ്പിന് എത്ര ഡൗൺലോഡുകൾ ഉണ്ടെന്നും, ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾ എന്താണ് പറയുന്നതെന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ഡൗൺലോഡുകളും, നല്ല അഭിപ്രായങ്ങളും ഉള്ള ആപ്പുകൾ മാത്രം പരിഗണിക്കാൻ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+