ധനം കുമിഞ്ഞുകൂടും, അക്കൗണ്ട് നിറയും; സമ്പന്നതയിലേക്ക് വാതിൽ തുറക്കാൻ അഞ്ച് ടിപ്പുകൾ ഇതാ...
സമ്പന്നത ജനനം കൊണ്ട് പ്രാപ്‌തമാവുന്ന ഒന്നാണെന്ന് തെറ്റായ ധാരണയാണ് പലരെയും മുൻപോട്ട് നയിക്കുന്നത്. സാമ്പത്തിക സ്ഥിതി ഉയർന്ന കുടുംബത്തിൽ ജനിക്കുന്നവർ മാത്രമേ അങ്ങനെ ജീവിക്കാവൂ എന്ന ചിന്താഗതിയും നമ്മളിലുണ്ട്. എന്നാൽ സമ്പന്നനാവുക, സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നിവയൊക്കെ ആരുടേയും അട്ടിപ്പേറവകാശമല്ല.
അതിന് എല്ലാവർക്കും അവകാശവും, അവസരവുമുണ്ട്. നമ്മളൊന്നും അത് വേണ്ട വിധം വിനിയോഗിക്കുന്നില്ല എന്ന് മാത്രം. ഒരു വർഷം കൂടി കടന്നുപോവുന്ന വേളയിൽ നമുക്ക് തിരിച്ചറിവുകളുടെ കാലം കൂടിയാണിത്. മുൻവർഷത്തേതിൽ വരുത്തിയ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ, അത് ജീവിതത്തിൽ ആയാലും സാമ്പത്തിക കാര്യങ്ങളിൽ ആയാലും എപ്പോഴും നാം ജാഗ്രത പുലർത്തണം.

അത്തരത്തിൽ പുതുവർഷത്തിൽ സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കാനും, സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഉറപ്പായും പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. അവ പാലിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും സാമ്പത്തിക കാര്യങ്ങളിൽ ഉന്നതി ഉണ്ടാവുമെന്ന് ഉറപ്പാണ്.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ
സമ്പന്നതയിലേക്കോ, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കോ എളുപ്പവഴികൾ ഇല്ലെന്ന് ഓർക്കണം. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കൃത്യമായ ആസൂത്രണം മാത്രമേ അതിനെ സഹായിക്കുകയുള്ളൂ.
1. മുൻവർഷത്തെ തെറ്റുകളും വീഴ്‌ചകളും പരിഹരിക്കുക എന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുത. അത് കൃത്യമായി നടപ്പാക്കിയാൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാം. അതിനായി നിങ്ങൾ കഴിഞ്ഞ വർഷം വരുത്തിയ തെറ്റുകൾ മനസിലാക്കേണ്ടതുണ്ട്.
2. പണക്കാരനാവാനുള്ള എളുപ്പവഴി തേടുന്നതാണ് നമ്മളുടെയൊക്കെ ഏറ്റവും വലിയ പോരായ്‌മ. അതിലേക്കുള്ള പാത ചെറുതല്ല എന്ന ബോധ്യം അത്യാവശ്യമാണ്. അതിനാൽ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന കൃത്യമായ തിരിച്ചറിവ് ഉണ്ടായിരിക്കണം. അതിന് അനുസരിച്ചായിരിക്കണം നിങ്ങളുടെ ആസൂത്രണം.
3. പുതിയ വരുമാന സാധ്യതകൾ ലഭിക്കാൻ ചെയ്യാൻ കഴിയുക എന്തൊക്കെയാണെന്ന് കുറിച്ചുവയ്ക്കുക. പലരുടെയും അഭിരുചികളും, കരിയറും തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ടാവും. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ താൽപര്യം കൂടുതലുള്ള മേഖലകളെ സെക്കൻഡ് ഓപ്‌ഷനായി തേടുകയാണെങ്കിൽ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. സംരംഭങ്ങൾ ആരംഭിക്കുമ്പോഴും ഈ നിയമം പാലിക്കണം.
4. നിങ്ങളുടെ ബാധ്യതകൾ എന്തൊക്കെയാണെന്ന് അറിയുന്നത് നന്നായിരിക്കും. അതിലൂടെ പെട്ടെന്ന് അവസാനിപ്പിക്കേണ്ട പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാം. ഇത് ഒരുപരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യം തിരികെ നൽകും.
5. ഹെൽത്ത്, ലൈഫ് ഇൻഷുറൻസുകൾ എടുക്കാൻ മടിക്കരുത്. അതിൽ കാണുന്ന ചെറിയ ലാഭം നാളത്തെ വലിയ നഷ്‌ടത്തിലേക്ക് ആവും നിങ്ങളെ നയിക്കുക. അതിനാൽ തന്നെ അടിയന്തര ഘട്ടങ്ങളിൽ ഫണ്ടിന് വേണ്ടി ഓടുന്നതിന് പകരം ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നത് നന്നാവും.












Click it and Unblock the Notifications