സ്ഥിരനിക്ഷേപങ്ങളിൽ വമ്പൻ നേട്ടമുണ്ടാക്കാം; ഈ 10 ബാങ്കുകളിൽ പലിശ 8 മുതൽ 8.5 ശതമാനം വരെ, ഇതല്ലേ അവസരം
രാജ്യത്ത് ഏറ്റവും അധികം പേർ പ്രയോജനപ്പെടുത്തുന്ന നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപം. അഥവാ ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതി എന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ സുരക്ഷിതത്വം തന്നെയാണ് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നത്. താരതമ്യേന കൂടുതൽ ലാഭം കിട്ടുന്ന എസ്ഐപി, മ്യൂച്വൽ ഫണ്ട് പോലുള്ളവ വന്നിട്ടും സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോഴും ഡിമാൻഡ് കുറഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കൃത്യമായ ഇടവേളകളിൽ പുതുക്കുന്ന പലിശ നിരക്കുകൾ കൂടിയാണ്. ബാങ്കുകൾ തമ്മിൽ പലപ്പോഴും ഇക്കാര്യത്തിൽ ആരോഗ്യകരമായ ഒരു മത്സരം തന്നെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിങ്ങനെ യാതൊരു ഭേദവുമില്ലാതെ നല്ല പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്ഥിരനിക്ഷേപങ്ങൾ നടത്താനുള്ള അനുയോജ്യമായ സമയം ഏതായിരിക്കും എന്നതിൽ പലർക്കും എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. നിലവിലെ പലിശ നിരക്കുകൾ, വിപണിയിലെ മറ്റ് സാഹചര്യങ്ങൾ, ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
പലിശ നിരക്കുകൾ ഉയർന്നു നിൽക്കുമ്പോൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് നിക്ഷേപ കാലാവധി കഴിയുമ്പോൾ ആകർഷകമായ പലിശ ലഭിക്കും എന്ന കാര്യം മറക്കരുത്. അതേ സമയം പലിശ നിരക്കുകൾ താഴ്ന്നു നിൽക്കുമ്പോൾ വരവും കുറയും. അത്തരം ഘട്ടങ്ങളിൽ ഇവിടെ നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിനായി അൽപകാലം കാത്തിരിക്കുക എന്നതാണ് ചെയ്യേണ്ടത്.
എന്നാൽ സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിൽ അധികം പലിശ നൽകുന്ന ഏതാനും ബാങ്കുകളുടെ വിവരങ്ങളാണ് നാം ഇന്ന് പരിശോധിക്കുന്നത്. 1 കോടി രൂപയിൽ താഴെയുള്ള നൊമിനൽ ഫിക്‌സഡ് ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശയാണ് നാം പരിശോധിക്കുന്നത്. 1 മുതൽ 2 വർഷം വരെയുള്ള കാലയളവാണ് നിക്ഷേപ കാലയളവായി പരിഗണിക്കുന്നത്.
1. ഉജ്ജീവൻ സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.25 ശതമാനം
2. ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.25 ശതമാനം
3. ഇക്വിറ്റാസ് സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.5 ശതമാനം
4. ജന സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.5 ശതമാനം
5. ഫിൻകെയർ സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.21 ശതമാനം
6. ഉൽക്കർഷ് സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.5 ശതമാനം
7. സൂര്യോദയ് സ്‌മാൾ ഫിനാൻസ് ബാങ്ക് - 8.5 ശതമാനം
8. എയു സ്‌മാൾ ഫിനാൻസ് ബാങ്ക് - 8 ശതമാനം
9. ആർബിഎൽ ബാങ്ക് - 8 ശതമാനം
10. ഡ്യുഷേ ബാങ്ക് -8 ശതമാനം












Click it and Unblock the Notifications