എഫ്‌ഡിയിൽ നിക്ഷേപിച്ച് നിങ്ങളുടെ പണം ഇരട്ടിയാക്കാൻ കഴിയുമോ? സംശയം വേണ്ട, ഉത്തരം ഇതാ
നമ്മുടെ നാട്ടിൽ പണം നിക്ഷേപിക്കാൻ ഒട്ടേറെ മാർഗങ്ങൾ ഉണ്ടന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ പണം നിക്ഷേപയ്ക്കുന്നതിനെ കുറിച്ച് പറയുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓടിയെത്തുക സ്ഥിര നിക്ഷേപം അഥവാ ഫിക്‌സഡ് ഡെപോസിറ്റിനെ കുറിച്ചായിരിക്കും. എന്തെന്നാൽ അത്രയധികം ആഴത്തിൽ അത് പതിഞ്ഞു പോയത് കൊണ്ട് തന്നെയാണ്.
എളുപ്പത്തിൽ കൂടുതൽ സുരക്ഷിതമായി നമ്മുടെ പണം നിക്ഷേപിക്കാൻ ഇതിനോളം മികച്ചൊരു ഓപ്‌ഷൻ മറ്റൊന്നില്ല. എന്നാൽ ഈ മാർഗത്തിനെ കൂടുതൽ പേരിൽ നിന്നും അകറ്റാനുള്ള പ്രധാന കാരണം അതിന്റെ ലാഭത്തിലെ കുറവ് തന്നെയാണ്. കൂടുതൽ സമയ ദൈർഘ്യം എടുത്തിട്ട് കൂടി അതിന് അനുസരിച്ചുള്ള ലാഭം നിക്ഷേപകന് ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായും ആളുകൾ പറയുന്ന ന്യൂനത.

എന്നാൽ എല്ലായ്‌പ്പോഴും ആളുകൾ സ്ഥിര നിക്ഷേപത്തെ കുറിച്ച് ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇതിലൂടെ പണം ഇരട്ടിയാക്കാമോ എന്നത്. ചോദ്യം ലളിതമാണെങ്കിലും അതിന്റെ ഉത്തരം ഒട്ടും ലളിതമല്ല. ഒറ്റ വാക്കിൽ ഉത്തരം പറയാൻ കഴിയുന്ന ചോദ്യമല്ല ഇത് താനും. അതുകൊണ്ട് തന്നെ ചില പ്രധാന ഘടകങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമാണ്.
നിക്ഷേപം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നവർ ഉയർന്ന പലിശ ഉള്ള ഇടങ്ങളിൽ തന്നെ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നാൽ സാധാരണ ഷെഡ്യൂൾഡ് ബാങ്ക്, ദേശസാൽകൃത ബാങ്കുകൾ എന്നിവ ഇത്തരം ഭീമമായ പലിശകൾ ഉപഭോക്താക്കൾക്ക് നൽകുന്നില്ല. പക്ഷേ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കൂടുതൽ പലിശ തരുമെങ്കിലും അവയ്ക്ക് വിശ്വാസ്യത കുറവാണെന്നതും സുരക്ഷാ ഭീഷണി ഉണ്ടെന്നതും ഓർക്കണം.
സാധാരണഗതിയിൽ സ്ഥിര നിക്ഷേപം (എഫ്‌ഡി) വ്യത്യസ്‌ത കാലയളവുകളിൽ വ്യത്യസ്‌ത പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, പൊതുമേഖലാ ബാങ്കായ എസ്ബിഐ 10 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.5 ശതമാനവും 3 മുതൽ 5 വർഷം വരെയുള്ള കാലയളവിന് 6.75 ശതമാനവും പലിശയാണ് വാഗ്‌ദാനം ചെയ്യുന്നത്.
നിങ്ങളുടെ പണം ഇരട്ടിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപത്തിന് കുറഞ്ഞത് അഞ്ച് വർഷത്തേക്ക് 14.87 ശതമാനം അല്ലെങ്കിൽ 7 വർഷത്തേക്ക് 10.41 ശതമാനം അല്ലെങ്കിൽ 10 വർഷത്തേക്ക് 7.18 ശതമാനം പലിശയാണ് ലഭിക്കേണ്ടത്. എന്നാൽ ഈ നിലയിൽ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കുകൾ ഇല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് പണം ഇരട്ടിയാക്കുക എന്നത് ഒരുപരിധി വരെ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടേറിയതാണ്.
എങ്കിലും അതൊരിക്കലും അസാധ്യമല്ല. ദീർഘകാലത്തേക്ക് നിങ്ങൾ നിക്ഷേപം നടത്തുകയാണെങ്കിൽ ഒരുപക്ഷെ അത് നടന്നേക്കും. എന്നാൽ അപ്പോഴേക്കും നിങ്ങളുടെ പണത്തിന്റെ മൂല്യവും കാര്യമായി ഉയരാൻ ഇടയുണ്ട്. ഉദാഹരണത്തിന് കൊട്ടക് മഹീന്ദ്ര ബാങ്ക് അതിന്റെ 10 വർഷത്തെ സ്ഥിര നിക്ഷേപം 6.2 ശതമാനം പലിശ നിരക്കിൽ നൽകുന്നു, അതുവഴി ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.82 ലക്ഷം രൂപയാവും. ഏതാണ്ട് ഇരട്ടിക്ക് അടുത്ത് എത്തിക്കാൻ ഈ രീതിയിൽ കഴിയുമെങ്കിലും കാലാവധി ദൈർഘ്യമേറിയതാവും.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications