പുതുവർഷത്തിൽ പുത്തൻ പണക്കാരനാവാം..! ഈ ബിസിനസ് ആശയങ്ങൾ 2024 അടിപൊളിയാക്കും, സംഗതി എളുപ്പം
കഴിഞ്ഞ വർഷത്തെ എല്ലാ തെറ്റുകളും വീഴ്‌ചകളും കൃത്യമായി പഠിച്ചുകൊണ്ട്, അത് തിരുത്തി കൊണ്ട് മാത്രം പത്തുവർഷത്തെ വരവേൽക്കുന്നവർ അധികമുണ്ടാവില്ല. എന്നാൽ അത്തരക്കാർ ജീവിതത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒട്ടും ശങ്ക വേണ്ട. കാരണം നമ്മുടെ വീഴ്‌ചകളിൽ നിന്നും, തെറ്റിൽ നിന്നും പാഠമുൾക്കൊണ്ട് മാത്രമേ ഉയരത്തിലേക്ക് നടന്നടുക്കാൻ കഴിയുകയുള്ളൂ.
ഇക്കാരണം കൊണ്ട് തന്നെ ചിലരെങ്കിലും 9-5 ജോലി എന്ന പഴഞ്ചൻ കൺസപ്റ്റിനെ പൂർണമായും തള്ളി കളയുകയാണ് ഇപ്പോൾ. ഇത്തരക്കാരെ സംബന്ധിച്ച് സ്വന്തമായി എന്തെങ്കിലും ആരംഭിച്ച് അതിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്നതായിരിക്കും ലക്ഷ്യം. അങ്ങനെയുള്ളവർക്ക് എന്തായാലും ഒരു ആശയകുഴപ്പം മനസ്സിൽ ഉണ്ടാവും.

എന്ത് ബിസിനസ് ആണ് ആരംഭിക്കേണ്ടത്, അധികം മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയുന്നവ എന്തൊക്കെ, മാർക്കറ്റ് സ്‌റ്റഡി നടത്താതെ ബിസിനസിലേക്ക് ഇറങ്ങിയാൽ നഷ്‌ടം സഹിക്കേണ്ടി വരുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ നിങ്ങളെ അലട്ടിയേക്കും. എന്നാൽ ഇത്തരം ടെൻഷനുകൾ തൽക്കാലത്തേക്ക് മറന്നേക്കൂ, കാരണം നമ്മൾ ഇവിടെ സംസാരിക്കാൻ പോവുന്ന അധിക മുതൽ മുടക്കില്ലാത്ത ഇടത്തരം ബിസിനസ് ആശയങ്ങളാണ്, പരിശോധിക്കാം അവ ഏതൊക്കെയാണെന്ന്...
ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുക:
ഇ-കൊമേഴ്‌സ് മേഖല ഇന്ത്യയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോവുകയാണ്. അതിനാൽ തന്നെ നിങ്ങൾക്ക് ഒരു ഓൺലൈൻ സ്‌റ്റോർ ഉണ്ടാക്കാനും ഫാഷൻ മുതൽ ഇലക്ട്രോണിക്‌സ് വരെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കാനും കഴിയും. ഇതിലൂടെ നിങ്ങളുടെ തനതായ ഉത്പ്പന്നങ്ങൾ രാജ്യത്തിൻറെ വിവിധ കോണുകളിൽ എത്തിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും കഴിയും. ഇതിൽ ആളുകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങൾ കൊണ്ട് വരാൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ആരംഭിക്കുക:
നിങ്ങൾ മികവ് പുലർത്തുന്ന വിഷയങ്ങളിൽ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ വാഗ്‌ദാനം ചെയ്യുകയാണെങ്കിൽ അത് വളരെ ചിലവ് കുറഞ്ഞതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതുമായ ഒരു മേഖലയാണ്. വിദ്യാർത്ഥികളെ അക്കാദമിക് വിജയം നേടാൻ സഹായിക്കുന്നത് വഴി നിങ്ങളുടെ സാമ്പത്തിക ശേഷി ഉയർത്താനും ഇതിലൂടെ കഴിയും. ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ആസൂത്രണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ചെലവഴിക്കുന്ന സമയവും ലഭ്യമായ വരുമാനം തമ്മിൽ താരതമ്യം ചെയ്‌താൽ ഈ മേഖലയുടെ യഥാർത്ഥ ഗുണം നിങ്ങൾക്ക് മനസിലാവും.
ഡീപ് ക്ലീനിംഗ് സേവനങ്ങൾ:
വീടുകൾക്കും വാണിജ്യ ഇടങ്ങൾക്കും ഡീപ് ക്ലീനിംഗ് സേവനങ്ങൾ നൽകിക്കൊണ്ട് ഒരു പുതിയ സംരഭം ആരംഭിക്കാവുന്നതാണ്. വീടുകളോ വാണിജ്യ കേന്ദ്രങ്ങളോ ആയാലും ശുചീകരിക്കുക എന്നത് ഇപ്പോഴത്തെ കാലത്തെ വലിയൊരു വരുമാനം മാർഗമായി മാറി കഴിഞ്ഞു. അൽപം മനക്കരുത്തും, കായിക അധ്വാനവും കൂടി വേണ്ട മേഖലയാണെന്ന് പ്രത്യേകം ഓർക്കണം.
ഓൺലൈൻ ഭക്ഷണ വിതരണ സംവിധാനം:
ഇ-കൊമേഴ്‌സ് എങ്ങനെയാണോ അതേപോലെ തന്നെ നമ്മുടെ നാട്ടിൽ പ്രചാരം കൂടി വരുന്ന ഒരു മേഖലയാണ് ഓൺലൈൻ ഫുഡ് ഡെലിവറി. ഇതിന്റെ മാർക്കറ്റ് വാല്യൂ നമ്മൾ കരുതുന്നതിലും എത്രയോ മടങ്ങാണ്. അതിനാൽ തന്നെ നിങ്ങളുടെ പാചക വൈദഗ്ധ്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയെ പ്രയോജനപ്പെടുത്താം, ഒപ്പം മികച്ചൊരു വരുമാനം മാർഗവും തുറന്നുകിട്ടും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications