Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കൽ അംബാനിയേക്കാളും അദാനിയേക്കാളും ധനികൻ; ഇന്ന് താമസം വാടകവീട്ടിൽ, കൈവിട്ടത് 142,80 കോടി..!

ഇന്ത്യൻ വ്യവസായികളുടെ കാര്യം വരുമ്പോൾ നമ്മൾ ആദ്യം ഓർക്കുക മുകേഷ് അംബാനിയെയും ഗൗതം അദാനിയേയും രത്തൻ ടാറ്റയേയും ഒക്കെയാവും. എന്നാൽ തന്റെ നല്ല കാലത്ത് ഈ മൂന്ന് പേരേക്കാളും സമ്പന്നൻ ആയിരുന്ന ഒരാൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ.

അദ്ദേഹമാണ് വിജയ്‌പത് സിംഘാനിയ, ഒരു കാലത്ത് രാജ്യത്തെ അതിസമ്പന്നനായ വ്യക്തിയായിരുന്ന അദ്ദേഹത്തെ അറിയാത്തവർക്ക് പോലും റേമണ്ട് എന്ന അദ്ദേഹത്തിന്റെ കമ്പനിയെ അറിയാതിരിക്കാൻ വകുപ്പില്ല. ഇപ്പോഴത്തെ ആളുകൾക്ക് കൂടുതലായും ഗൗതം സിംഘാനിയയെ ആയിരിക്കും അറിയുന്നത്. എന്നാൽ റെയ്‌മണ്ടിനെ ഇന്ന് കാണുന്ന പ്രതാപത്തിലേക്ക് നയിച്ച ആളായിരുന്നു വിജയ്‌പത് സിംഘാനിയ എന്ന മനുഷ്യൻ.

vijaypat

റെയ്‌മണ്ട് ഗ്രൂപ്പിന് ഏകദേശം 14280 കോടി രൂപയുടെ വിപണി മൂലധനമുണ്ട് ഇപ്പോൾ എന്നാണ് കണക്ക് കൂട്ടൽ, നിലവിലെ കമ്പനിയുടെ എംഡി ഗൗതമിന്റെ പിതാവാണ് പിതാവ് വിജയ്‌പത് സിംഘാനിയ. കോടിക്കണക്കിന് രൂപയുടെ ആസ്‌തി ഉണ്ടായിരുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് ഇന്നത്തെ വാടക വീട്ടിലേക്ക് വീണ അദ്ദേഹത്തിന്റെ ജീവിതം ഒട്ടേറെ ഉയർച്ച താഴ്‌ചകളുടെ കൂടി കഥയാണ്.

കമ്പനിയുടെ എല്ലാ ഓഹരികളും മകനായ ഗൗതമിന് നൽകിയതോടെ ഗൗതമുമായുള്ള ബന്ധം വഷളാവുകയായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കം. അദ്ദേഹം പറയുന്നതനുസരിച്ച്, ഒരു സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതിന് ശേഷമാണ് ഗൗതം തന്നെ വീട്ടിൽ നിന്നും പുറത്താക്കിയത് എന്നാണ്.

ചെറുപ്പം മുതലേ കുടുംബത്തോട് പടവെട്ടി തന്നെയാണ് സിംഘാനിയ തന്റെ ജീവിതം കരുപിടിപ്പിച്ചത്. അമ്മാവന്റെ മരണത്തെത്തുടർന്ന്, തന്റെ ബന്ധുക്കൾ റെയ്‌മണ്ടിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പിന്നീട് ബിസിനസ് വളർന്നപ്പോൾ കമ്പനി രണ്ട് മക്കൾക്കുമായി വിഭജിച്ചു നൽകാനുള്ള തീരുമാനം മുതലാണ് അദ്ദേഹം തോറ്റു തുടങ്ങിയത്.

അദ്ദേഹത്തിന്റെ മക്കളിലൊരാളായ അധുപതി സിംഘാനിയ സിംഗപ്പൂരിലേക്ക് മാറി കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണുണ്ടായത്. അതേസമയം, തന്റെ ജീവിത നിലവാരം നിലനിർത്താനും മാന്യമായ ജീവിതം നയിക്കാനും ഇപ്പോൾ പാടുപെടുകയാണെന്നാണ് അദ്ദേഹം അടുത്തിടെ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ശതകോടികളുടെ ആസ്‌തി ഉണ്ടായിരുന്നിട്ടും തെറ്റായ തീരുമാനങ്ങളുടെ ഫലമായി അതൊക്കെയും നഷ്‌ടപ്പെട്ട ആളാണ് അദ്ദേഹം. നിലവിൽ വാടക വീട്ടിൽ കഴിയുന്ന അദ്ദേഹത്തിന് പലർക്കും തിരിച്ചറിയാൻ പോലും കഴിയുന്നില്ല എന്നതാണ് വാസ്‌തവം. ഏകദേശം 12,000 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹത്തിന് നഷ്‌ടമായത് എന്ന് ഓർക്കുമ്പോഴാണ് അതിന്റെ വ്യാപ്‌തി നമുക്ക് മനസിലാവുക.

അതേസമയം, അദ്ദേഹത്തിന്റെ മകൻ ഗൗതം സിംഘാനിയ ആവട്ടെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ കൂടി ആഡംബര ജീവിതത്തിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. അമൂല്യമായ വാഹന ശേഖരത്തിന് ഉടമയായ ഗൗതം ആഡംബര വാഹനമായ മക്ലാറൻ 750 എസ് സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+