രണ്ട് വർഷത്തിനുള്ളിൽ വെറും 1 ലക്ഷം രൂപ ഒന്നര കോടി ആക്കിയ മുതൽ; ഈ ഓഹരി വാങ്ങിയവർ ഇന്ന് കോടീശ്വരന്മാർ
ഓഹരി വിപണിയും അതുമായി ബന്ധപ്പെട്ട വാർത്തകളും ഇന്ന് ആളുകൾക്ക് വളരെ താൽപര്യമുള്ള ഒരു മേഖലയായി മാറി കഴിഞ്ഞു. എങ്കിലും പലപ്പോഴും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയങ്ങളും, പരിചയ കുറവുമൊക്കെ പലർക്കും തിരിച്ചടിയാവാറുണ്ട്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾക്ക് ഇടയിലും നാം നിരന്തരം കാണുന്ന വാർത്തകളാണ് വിപണിയിൽ വമ്പൻ നേട്ടമുണ്ടാക്കുന്ന ചെറിയ ഓഹരികൾ പറ്റി.
ചെറുതെന്ന് പറയുമ്പോൾ അതിനെ വില കുറച്ച് കാണേണ്ടതില്ല. ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ ലാഭമുണ്ടാക്കിയ ഒരു മൾട്ടിബാഗർ ഓഹരിയെ ഇന്ന് നമുക്ക് പരിചയപ്പെടാം. 21 രൂപയിൽ നിന്ന് കേവലം 2 വർഷങ്ങൾ കൊണ്ട് 471 രൂപയിലേക്കാണ് ഈ ഓഹരിയുടെ വില ഉയർന്നതെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടും. അതായത് 1 ലക്ഷം രൂപയുടെ നിക്ഷേപം അവിശ്വസനീയമാം വിധം 1.48 കോടി രൂപയായിട്ടാണ് ഉയർന്നത്.

ചുരുങ്ങിയ കാലയളവിൽ 14745 ശതമാനം എന്ന ഭീമമായ നേട്ടം നൽകിയ ഓഹരിയാണ് ഝാവേരി ക്രെഡിറ്റ്സ് & ക്യാപിറ്റൽസ് ലിമിറ്റഡ്. 2022 മെയ് മാസത്തിൽ ഈ ഓഹരി 3.05 നിലവാരത്തിലാണ് വ്യാപാരം നടത്തിയിരുന്നത്. ഇവിടെ നിന്നാണ് വില കുതിച്ചുയർന്നത്. ഫെബ്രുവരി 9 വെള്ളിയാഴ്‌ച 452.80 രൂപ എന്ന ലോവർ സർക്യൂട്ട് നിലവാരത്തിലാണ് ഇതിന്റെ വ്യാപാരം അവസാനിപ്പിച്ചത്.
ഇൻവെസ്റ്റ്മന്റ് ബാങ്കിങ് & ബ്രോക്കറേജ് ബിസിനസ് നടത്തുന്ന സ്‌മാൾക്യാപ് കമ്പനിയാണ് ഝാവേരി ക്രെഡിറ്റ്സ് & ക്യാപിറ്റൽസ്. പ്രധാനമായും കമ്മോഡിറ്റി ബ്രോക്കിങ് സേവനങ്ങളാണ് നൽകുന്നത്. ഇതിന് പുറമെ റിയൽ എസ്‌റ്റേറ്റ് മേഖലയിലും അവർ ഒരു കൈ നോക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം 63.86 ശതമാനം, ഒരു വർഷത്തിൽ 2275.66 ശതമാനം എന്നിങ്ങനെ വലിയ ലാഭവും ഈ ഓഹരി നിക്ഷേപകർക്ക് നൽകിയിട്ടുണ്ട് എന്ന കാര്യം മറക്കരുത്.
2023 ജൂൺ പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം ഏകദേശം 0.16 കോടി രൂപയായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ ഇത് 1.37 കോടി രൂപയായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 0.34 കോടി രൂപയിൽ നിന്ന് 1.06 കോടിയിലേക്ക് വർധിച്ചു. കടബാധ്യതകൾ ഒന്നും തന്നെയില്ലാത്ത കമ്പനി കൂടിയാണിത്.












Click it and Unblock the Notifications