Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ലോക്കറും ഡിസംബറിന് ശേഷം സുരക്ഷിതമല്ല..! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പുതുവർഷത്തിൽ പണി കിട്ടും

കോവിഡ് കാലത്തിന് ശേഷം വർഷങ്ങൾ നീങ്ങുന്നത് അതിവേഗമാണെന്ന് പലരും പറയാറുണ്ട്, ശരിയോ തെറ്റോ ആവട്ടെ ഇപ്പോൾ പുതുവർഷം നമ്മളെ കാത്തിരിക്കുകയാണ്. ഇന്ന് മുതൽ ഡിസംബർ ആരംഭിച്ചു കഴിഞ്ഞു. വർഷത്തിലെ അവസാന മാസമായതിനാൽ തന്നെ പല പ്രത്യേകതകളും ഇതിനുണ്ടെന്ന് പറയേണ്ടതില്ലലോ. പലതിന്റെയും കാലാവധി തീരുന്നത് ഈ മാസമാണെന്ന് ചുരുക്കം. ഇത്തരത്തിൽ ഈ വർഷം ഡിസംബറിൽ കാലാവധി തീരുന്ന ചില പ്രധാന കാര്യങ്ങളെ കുറിച്ചറിയാം...

നിർജീവമായ യുപിഐ ഐഡി

കഴിഞ്ഞ ഒരു വർഷത്തിലധികമായി ഉപയോഗിക്കാത്ത യുപിഐ ഐഡികൾക്ക് എതിരെ നടപടി ഉണ്ടാവുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. എന്നാൽ 2023 ഡിസംബർ 31ന് ശേഷം ഇവ റദ്ദാക്കണമെന്ന് ഗൂഗിൾപേ, പേടിഎം, ഫോൺപേ പോലുള്ള തേഡ് പാർട്ടി ആപ്പ് പ്രൊവഡർമാർക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർക്കും നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നൽകിയത് പലരും അറിഞ്ഞ് കാണില്ല. ഇക്കാര്യം പ്രത്യേകം ഓർമ്മയിൽ വയ്ക്കുക.

aadhaar

ബാങ്ക് ലോക്കർ

വിവിധ ബാങ്കുകളിൽ ലോക്കർ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് പുതുക്കിയ എഗ്രിമെന്റ് ഒപ്പിട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിക്കും എന്ന കാര്യം മറക്കരുത്. 2022 ഡിസംബർ 31ന് മുൻപ് ബാങ്ക് ലോക്കർ എഗ്രിമെൻ്റ് സമർപ്പിച്ച ആളുകൾ ഒരിക്കൽ കൂടി പുതുക്കിയ കരാർ സമർപ്പിക്കേണ്ടതാണ്.

ആധാർ കാർഡ് പുതുക്കൽ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് സൗജന്യമായി പുതുക്കേണ്ട സമയപരിധിയും ഡിസംബറിൽ അവസാനിക്കും. ആധാർ സ്വന്തമാക്കിയിട്ട് പത്ത് വർഷം തികഞ്ഞവർക്ക്, സൗജന്യമായി ആധാർ വിശദാംശങ്ങൾ പുതുക്കാനുളള അവസരമാണ് ഈ മാസം പതിനാല് വരെ നൽകിയത്. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും, ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനുമായാണ് യുഐഡിഎഐയുടെ ഈ നടപടി.

ഡീമാറ്റ് നോമിനേഷൻ

നിലവിൽ ഡീമാറ്റ് അക്കൗണ്ട്, മ്യൂച്ചൽ ഫണ്ട് എന്നിവ കൈവശം വച്ചിരിക്കുന്നവർക്ക് ഒരു നോമിനിയെ നിർദേശിക്കാനുള്ള സമയപരിധി സെബി നേരത്തെ പലതവണയായി നീട്ടി നൽകിയിരുന്നു. 2023 ഡിസംബർ 31ന് ഇത് അവസാനിക്കും. ഇതിനുശേഷവും നോമിനിയെ നിർദേശിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുമെന്നാണ് സെബിയുടെ നൽകുന്ന മുന്നറിയിപ്പ്.

ഇവയിൽ പലതും നമ്മളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്. ഉദാഹരണത്തിൽ ആധാർ കാർഡ് പുതുക്കുന്നത് വൈകിയിൽ ഒരുപക്ഷെ ഭാവിയിൽ നിങ്ങൾക്ക് അത് വലിയ രീതിയിൽ ദോഷകരമായി മാറിയേക്കാം. പ്രത്യേകിച്ച് ആധാർ ഇന്ത്യയിലെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖയായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ അതിന് പ്രസക്തിയേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+