വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
ഓഹരി എന്ന് കേട്ടാൽ മൾട്ടിബാഗർ ആണോ എന്ന് ചോദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞത് എല്ലാവരും അറിയുന്നുണ്ടാവും. അത്രയ്ക്കും ജനപ്രിയമായിരിക്കുന്നു മൾട്ടിബാഗറുകൾ. എങ്ങോട്ട് നോക്കിയാലും മൾട്ടിബാഗർ ഓഹരികൾ മാത്രമായി മാറിയ കാഴ്‌ചയും നാം കണ്ടുവരുന്നുണ്ട്. മൾട്ടിബാഗറുകളെ തട്ടി നടക്കാൻ വയ്യാത്ത സാഹചര്യമായി എന്ന് വേണമെങ്കിൽ പറയാം.
അപ്പോഴൊക്കെയും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, ഇത്തരം മൾട്ടി ബാഗർ ഓഹരികൾക്ക് അവയുടേതായ ന്യൂനതയും ഗുണങ്ങളും ഉണ്ടെന്നതാണ്. പൊതുവ കുറഞ്ഞ വിലയുള്ള ഇവ പലപ്പോഴും കുറഞ്ഞ കാലയളവിൽ നേട്ടമുണ്ടാക്കി തരുമെന്നതാണല്ലോ അവയുടെ ഗുണം. എന്നാൽ അസ്ഥിരത ഇവയുടെ മുഖമുദ്രയാണെന്ന കാര്യവും ഓർക്കണം.

ഇത്രയൊക്കെ ആണെങ്കിലും പെന്നി സ്‌റ്റോക്കുകളിലെ മൾട്ടി ബാഗറുകൾക്ക് പ്രത്യേക ഫാൻസ് തന്നെ വിപണിയിൽ ഉണ്ടെന്നത് ഒഴിവാക്കാൻ കഴിയാത്ത ഒരു വസ്‌തുതയാണ്. ഈ കോംബിനേഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ധാരാളമാണ്. അത്തരത്തിൽ ഒരു മൾട്ടിബാഗർ നേട്ടം തന്നെ പെന്നി സ്‌റ്റോക്കുകളിൽ ഒന്നിനെ നമുക്ക് പരിചയപ്പെടാം.
പെന്നി സ്‌റ്റോക്ക് ഫ്രോണ്ടിയർ ക്യാപിറ്റൽ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ അസാധാരണമായ മൾട്ടിബാഗർ റിട്ടേണുകൾ നൽകിയാണ് നിക്ഷേപകർക്ക് നേട്ടം നൽകിയത്. 2023 മാർച്ചിൽ വിലയുണ്ടായിരുന്ന 2.5 രൂപയിൽ നിന്ന് ഇപ്പോൾ ഏകദേശം 33.2 ആയി അതിന്റെ വില ഉയർന്നു. ഇത് ഏകദേശം 1228 ശതമാനത്തിന്റെ നേട്ടമാണ് നൽകിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഒരു നിക്ഷേപകൻ ഈ ഓഹരിയിൽ 10,000 രൂപ ഇട്ടെങ്കിൽ പ്രാരംഭ നിക്ഷേപം ഇപ്പോൾ 1.32 ലക്ഷം രൂപയായി വളരുമായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ് രാജ്യത്തെ പ്രമുഖ നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ്. ഫ്രോണ്ടിയർ ലീസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി നേരത്തെ അറിയപ്പെട്ടിരുന്നത്. 1984ൽ സ്ഥാപിതമായ ഈ കമ്പനി മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇനിമിറ്റബിൾ ക്യാപിറ്റൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ്.
2024 ഇതുവരെ ഈ സ്‌റ്റോക്ക് ഏകദേശം 118 ശതമാനം ഉയർന്നു, ഈ വർഷം ഇതുവരെയുള്ള 3 മാസങ്ങളിൽ 2 മാസങ്ങളിൽ പോസിറ്റീവ് റിട്ടേൺ നൽകിയെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ 501 ശതമാനവും ഈ വർഷം ജനുവരിയിൽ 54 ശതമാനവും ഈ ഓഹരി ഉയർന്നു. മാർച്ചിൽ ആറ് ശതമാനം ഇടിവ് നേരിട്ടെങ്കിലും തിരിച്ചുവരവ് ഉടനുണ്ടാകും എന്നാണ് വിലയിരുത്തൽ.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications