പണമില്ലെങ്കില്‍ വൈദ്യുതിയുമില്ല, ബംഗ്ലാദേശിന് എട്ടിന്റെ പണി കൊടുത്ത് അദാനി; ലഭിക്കാനുള്ളത് ഇത്ര
മുംബൈ: ഇന്ത്യയുമായുള്ള ബന്ധം മോശമാകുന്നതിനിടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം നിര്‍ത്തി ബംഗ്ലാദേശ്. എന്നാല്‍ ഇതിനുള്ള കാരണം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ അല്ല. അദാനി ഗ്രൂപ്പിന് നല്‍കാനുള്ള വലിയ തുക ഇതുവരെ ലഭിച്ചില്ലെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതി കാര്യത്തില്‍ ബംഗ്ലാദേശ് ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
തരാനുള്ള തുക അളവില്‍ കവിഞ്ഞതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണത്തിന്റെ 50 ശതമാനമാണ് അദാനി ഗ്രൂപ്പ് തടഞ്ഞത്. ബംഗ്ലാദേശ് അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡിന് 846 മില്യണ്‍ ഡോളറാണ് ബംഗ്ലാദേശ് നല്‍കാനുള്ളത്. അദാനി പവറിന് കീഴിലുള്ള കമ്പനിയാണിത്.

വ്യാഴാഴ്ച്ച രാത്രിയാണ് ബംഗ്ലാദേശിനുള്ള വൈദ്യുതിയുടെ അളവ് കുറച്ചതെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിന് ലഭിക്കുന്ന വൈദ്യുതിയില്‍ 1600 മെഗാവാട്‌സിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച്ച രാത്രിക്കും-വെള്ളിയാഴ്ച്ചയ്ക്കും ഇടയിലെ കണക്കുകളാണിത്.
1496 മെഗാ വാട്ട് വരുന്ന വൈദ്യുതി പ്ലാന്റിലെ സിംഗിള്‍ യൂണിറ്റില്‍ നിന്ന് 700 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പ്പാദനം കുറച്ചതോടെ വന്‍ പ്രതിസന്ധിയാണ് ബംഗ്ലാദേശ് നേരിടുന്നത്. നേരത്തെ തന്നെ അദാനി പവര്‍ ബംഗ്ലാദേശ് വൈദ്യുത വികസന ബോര്‍ഡിനോട് കടബാധ്യതകള്‍ അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ട് വൈദ്യുതി സെക്രട്ടറി കത്തയിച്ചിരുന്നു.
ഒക്ടോബര്‍ മുപ്പതിനുള്ളില്‍ എല്ലാ ബാധ്യതകളും തീര്‍ക്കാനായിരുന്നു നിര്‍ദേശം. ബില്ലുകള്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അദാനി പവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശ് കൃഷി ബാങ്കില്‍ നിന്നുള്ള 170യ03 മില്യണ്‍ ഡോളര്‍ കമ്പനിക്കായി നല്‍കാനോ, 846 മില്യണിന്റെ കടബാധ്യത തീര്‍ക്കാനോ ബംഗ്ലാദേശ് തയ്യാറായിട്ടില്ലെന്ന് അദാനി പവര്‍ ആരോപിച്ചു.
കടബാധ്യതയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തിരുന്നുവെന്ന് പിഡിബി അധികൃതര്‍ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ജൂലായ് മാസം മുതല്‍ അദാനി പവര്‍ മുന്‍ മാസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഈടാക്കുന്നതെന്നും അവര്‍ പറഞ്ഞു. 18 മില്യണാണ് ആഴ്ച്ചയില്‍ പിഡിബി നല്‍കിയിരുന്നത്. ഇത് 22 മില്യണ്‍ ഡോളറായി വര്‍ധിച്ചിരിക്കുകയാണെന്നും പിഡിബി പറഞ്ഞു.
അദാനി ലാഭത്തില്‍ കുതിക്കുന്നു
അദാനി ഗ്രൂപ്പിന് ഇപ്പോള്‍ കുതിപ്പിന്റെ കാലം കൂടിയാണ്. ഓഹരി വിപണിയില്‍ ഈ ആഴ്ച്ച അദാനിക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ്. 39000 കോടി രൂപയാണ് അദാനി ആസ്തിയിലേക്ക് ഈ ആഴ്ച്ച മാത്രം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അദാനിക്ക് ഇപ്പോള്‍ 76.9 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്.
ഫോബ്‌സ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 21ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ സമ്പന്നരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പത്ത് കമ്പനികളില്‍ നിന്നാണ് ഈ നേട്ടം അദാനിക്കുണ്ടായിരിക്കുന്നത അദാനി പവര്‍ ലിമിറ്റഡ് മാത്രമാണ് ഓഹരി മൂല്യത്തില്‍ തിരിച്ചടി നേരിട്ടത്.












Click it and Unblock the Notifications