Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്‌ച കൊണ്ട് അദാനി നേടിയത് 39,000 കോടി..! ഓഹരിവിപണിയിൽ കത്തിക്കയറി, ആകെ മൂല്യം 15.5 ലക്ഷം കോടി

ഇന്ത്യയിലെ ഏറ്റവും കോടീശ്വരൻമാർ ആരാണെന്ന് ചോദിച്ചാൽ നമ്മുടെയൊക്കെ മനസിൽ ആദ്യം വരുന്ന പേരുകളാണ് മുകേഷ് അംബാനിയുടേതും ഗൗതം അദാനിയുടേതും. ലോക സമ്പന്ന പട്ടികയിൽ തന്നെ മുൻനിരയിൽ ഇടംപിടിച്ചിരിക്കുന്ന ഗൗതം അദാനി എന്ന ബിസിനസ് ലോകത്തെ അതികായനെ സംബന്ധിച്ചിടത്തോളം നേട്ടവും നഷ്‌ടവുമെല്ലാം പതിവായി അനുഭവിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.

എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി വിപണിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ അദാനി ഗ്രൂപ്പിനെ എത്രത്തോളം മുന്നോട്ട് നയിച്ചുവെന്നതാണ് സുപ്രധാനമായ കാര്യം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കഴിഞ്ഞ ഒരു ആഴ്‌ച കൊണ്ട് മാത്രം അദാനിയുടെ കമ്പനി നേടിയത് 39,000 കോടി രൂപയുടെ ലാഭമാണ്. ഈ തുക എത്രത്തോളം വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

gautamadanishares

ഇതോടെ അദാനിയുടെ സാമ്രാജ്യത്തിന്റെ ആസ്‌തിയും കുതിച്ചുയർന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 15.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി കൈവരിച്ച നേട്ടങ്ങൾ കൂടി ചേർത്തതോടെയാണ് ഈ തുകയിലേക്ക് വിപണി മൂല്യം എത്തിയത്.

അടുത്തിടെ അദാനി, അംബാനി തുടങ്ങിയ വമ്പൻ ബിസിനസുകാർക്കും അവരുടെ കമ്പനികൾക്കും കാര്യമായ നഷ്‌ടം സംഭവിച്ചിരുന്നു. ഇതോടെ അദാനിയുടേത് ഉൾപ്പെടെ സമ്പത്തിൽ ഗണ്യമായ ഇടിവും നേരിട്ടിരുന്നു. ഇതിനെയൊക്കെ മറികടന്നുകൊണ്ടാണ് ദീപാവലി ആഴ്‌ചയിൽ വമ്പൻ മുന്നേറ്റം പ്രകടമാക്കാൻ അവർക്ക് കഴിഞ്ഞത്.

ഓഹരിവിപണിയിലെ ഞെട്ടിക്കുന്ന പ്രകടനമാണ് അദാനി ഗ്രൂപ്പിന് തുണയായത്. ഗ്രൂപ്പിന്റെ ലിസ്‌റ്റ്‌ ചെയ്‌ത പത്ത് കമ്പനികളിൽ 9 എണ്ണവും കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇവയുടെ വിപണി മൂലധനത്തിലുണ്ടായ കുതിച്ചു ചാട്ടമാണ് അദാനിയുടെ ആകെയുള്ള നേട്ടത്തെയും സ്വാധീനിച്ചതെന്ന് നിസംശയം പറയാം.

കഴിഞ്ഞ ദിവസങ്ങളിൽ അദാനി ഗ്രൂപ്പിലെ മറ്റ് കമ്പനികളും വിഭാഗങ്ങളും വലിയ ശതമാനം വളർച്ചയാണ് പ്രകടമാക്കുന്നത്. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി എനർജി സൊലൂഷൻസ് എന്നിങ്ങനെയുള്ള കമ്പനികളാണ് മുന്നേറ്റം പ്രകടമാക്കിയ വിഭാഗങ്ങൾ. ഇവയൊക്കെയും കമ്പനിയുടെ മുന്നേറ്റത്തെ വലിയതോതിൽ സ്വാധീനിച്ചു.

അതേസമയം, ഫോർബ്‌സിന്റെ കണക്കനുസരിച്ച് 76.9 ബില്യൺ ഡോളറിന്റെ ആസ്‌തിയാണ് അദാനി ഗ്രൂപ്പ് തലവനുള്ളത്. നിലവിൽ ഫോബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 21-ാം സ്ഥാനത്താണ് ഗൗതം അദാനി നിലയുറപ്പിച്ചിരിക്കുന്നത്. പട്ടികയിൽ ഗൗതം അദാനിയേക്കാൾ മുന്നിലുള്ള ഇന്ത്യക്കാരൻ മുകേഷ് അംബാനി മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം ഇപ്പോഴും മുകേഷ് അംബാനിയുടെ കൈവശമാണ്, രണ്ടാമതാണ് അദാനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+