ഒരൊറ്റ ദിവസം കൊണ്ട് അദാനി നേടിയത് 10633 കോടി, മുകേഷ് അംബാനിയെ വീഴ്ത്താന്‍ വേണ്ടത് ഇത്ര
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാന് വെല്ലുവിളിയായി രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയുണ്ട്. നേരത്തെ അംബാനിയെ ഇന്ത്യയില്‍ സമ്പത്തില്‍ മറികടന്ന ഏക ശതകോടീശ്വരനും അദാനി തന്നെയാണ്. രാജ്യത്തെ വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒന്ന് അദാനിക്ക് സ്വന്തമായിട്ടുണ്ട്.
ആഗോള സമ്പന്നരുടെ പട്ടികയിലും മുന്നില്‍ തന്നെയുണ്ട് അദാനി. അതേസമയം വ്യാഴാഴ്ച്ച അദാനിയുടെ സമ്പത്തില്‍ വന്‍ കുതിച്ച് കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് 1.27 ബില്യണിന്റെ ആസ്തിയാണ് അദാനിക്ക് വര്‍ധിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയില്‍ എത്ര വരുമെന്ന് അറിയുമോ? 10633 രൂപ വരുമിത്.

അതേസമയം സമ്പത്തിലെ ഈ കുതിച്ചുച്ചാട്ടം ആഗോള സമ്പന്നരുടെ പട്ടികയില്‍ കാര്യമായ മുന്നേറ്റത്തിന് അദ്ദേഹത്തെ സഹായിച്ചിരിക്കുകയാണ്. 12ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനിയുള്ളത്. നിലവില്‍ ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 103 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനിക്ക് കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്.
എന്നാല്‍ അദാനിക്ക് നേര്‍ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വെച്ചടി കയറ്റമാണ്. ഈ വര്‍ഷം മാത്രം 18.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. വളരെ കുറഞ്ഞ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ അംബാനിയുമായി അദാനിക്കുള്ളത്.
മുകേഷ് അംബാനിയുടെ ആസ്തി 112 ബില്യണ്‍ യുഎസ് ഡോളറാണ്. ആഗോള സമ്പന്നരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. രണ്ട് ശതകോടീശ്വരന്‍മാര്‍ക്കും തമ്മിലുള്ള വ്യത്യാസം 9 ബില്യണ്‍ യുഎസ് ഡോളറാണ്. അതേസമയം വൈകാതെ തന്നെ മുകേഷ് അംബാനി ഇവ വീഴ്ത്താനുമുള്ള എല്ലാ സാധ്യതയുമുണ്ട്.
വ്യാഴാഴ്ച്ച ആഗോള സമ്പന്നരില്‍ ആദ്യ പത്തിലുള്ള 9 പേര്‍ക്കും വലിയ രീതിയില്‍ തിരിച്ചടിനേരിട്ടിരുന്നു. ആകെ വളര്‍ച്ച കൈവരിച്ചത് ഇലോണ്‍ മസ്‌ക് മാത്രമാണ്. 3.05 ബില്യണാണ് മസ്‌കിന്റെ ആസ്തി കുതിച്ചത്. ഗൂഗിളിന്റെ സ്ഥാപകരമായ ലാറി പേജും, സെര്‍ജിന്‍ ബ്രിന്നുമെല്ലാം വലിയ തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ നിന്ന് നേരിട്ടത്.
അതേസമയം ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ ഇതോടെ അംബാനിയും അദാനിയും തമ്മിലുള്ള മത്സരം കടുത്തിരിക്കുകയാണ്. അദാനി ആസ്തിയുടെ കാര്യത്തില്‍ അംബാനിയുമായുള്ള വ്യത്യാസം കുറച്ച് കൊണ്ടുവരികയാണ്. അതിനായി വൈവിധ്യമാര്‍ന്ന മേഖലയിലെ നിക്ഷേപങ്ങളെയാണ് അദാനി കൂട്ടുപിടിച്ചിരിക്കുന്നത്. ഇത് വലിയ വളര്‍ച്ച അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുകയാണ്.
ആഗോള തലത്തിലും അദാനി എന്റര്‍പ്രൈസസ് നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. അദാനി പോര്‍ട്‌സും വലിയ വരുമാനം അദാനിക്ക് സമ്മാനിക്കുന്നുണ്ട്. നെയ്‌റോബിയിലെ ജോമോ കെനിയാറ്റ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതായിട്ടുള്ള കരാര്‍ സ്വന്തമാക്കാനായി അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിംഗ്‌സ് രംഗത്ത് ന്നിരിക്കുകയാണ്. ഇവര്‍ കരാര്‍ ലഭിക്കാനായി 1.85 ബില്യണിന്റെ ടെന്‍ഡര്‍ നടപടികളുടെയും ഭാഗമാകും.












Click it and Unblock the Notifications