അദാനിക്ക് 6 ലക്ഷം കോടിയുടെ ആസ്തി, ബിസിനസില്‍ ഭാര്യയും പുലിയാണ്; ആസ്തി എത്രയെന്നറിയുമോ?
ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാരില്‍ ഒരാളാണ് ഗൗതം അദാനി. മുകേഷ് അംബാനി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അദ്ദേഹത്തിനാണ്. നേരത്തെ ഒന്നാം സ്ഥാനത്ത് വരെ അദ്ദേഹം എത്തിയിരുന്നു. അദ്ദേഹത്തിന്റെ വരുമാനം മാത്രം 26000 കോടി രൂപ വരും. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുത പദ്ധതികള്‍, ഹരിത ഇന്ധനങ്ങള്‍ തുടങ്ങി നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്.
84 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇത് 6.9 ലക്ഷം കോടി രൂപ വരും. അദാനിയുടെ സമ്പത്തിനെ കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? പലരും കേട്ടിരിക്കാന്‍ വഴിയില്ല. അവരും ബിസിനസില്‍ നിന്ന് കോടികളാണ് വാരുന്നത്.

ഗൗതം അദാനിയുടെ വിജയത്തിന് കാരണം തന്നെ ഭാര്യയായ പ്രീതി അദാനിയുടെ പിന്തുണയാണ്. മുമ്പ് ഡെന്റിസ്റ്റായിരുന്ന പ്രീതി പിന്നീട് ബിസിനസ് ലോകത്തേക്ക് കാലെടുത്ത് വെക്കുകയായിരുന്നു. 1986ലാണ് ഗൗതം അതാനി പ്രീതിയെ വിവാഹം കഴിക്കുന്നത്. അദാനി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സനാണ് അവര്‍. ഡെന്റല്‍ സര്‍ജറിയില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയുണ്ട് പ്രീതിക്ക്.
അഹമ്മദാബാദ് ഡെന്റല്‍ കോളേജില്‍ നിന്നാണ് അവര്‍ ബിഡിഎസ് എടുത്തത്. അതേസമയം അദാനിയെ പോലെ പ്രീതിയും കോടീശ്വരിയാണ്. ഒരു ബില്യണാണ് അവരുടെ ആസ്തി. ഇത് 8327 കോടി രൂപ വരും. അതില്‍ നിന്ന് തന്നെ ഇവര്‍ എത്രത്തോളം ഈ മേഖലയില്‍ വിജയിച്ചു എന്ന് വ്യക്തമാണ്.
അദാനി ഫൗണ്ടേഷന്‍ പ്രീതിയുടെ മികവില്‍ ഉയര്‍ന്ന് വന്നതാണ്. 1996ലാണ് 5753 ഗ്രാമങ്ങളില്‍ ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 19 സംസ്ഥാനങ്ങളിലായിട്ടാണ്. 7.3 മില്യണ്‍ ആളുകലുടെ ജീവിതമാണ് അദാനി ഫൗണ്ടേഷന്‍ മാറ്റി മറിച്ചത്. കുട്ടികള്‍, സ്ത്രീകള്‍, യുവജനത, സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയാണ് അദാനി ഫൗണ്ടേഷന്‍ സഹായം നല്‍കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ സംരക്ഷണം. എന്നിവയാണ് ഇതില്‍ വരുന്നത്. അദാനി ഗ്രൂപ്പിന്റെ മൂന്ന് ശതമാനം ലാഭം അദാനി ഫൗണ്ടേഷനിലേക്കാണ് പോകുന്നത്.
ഗുജറാത്തിലെ സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കുന്നതിലാണ് പ്രീത അദാനി ഇപ്പോള്‍ ഫോക്കസ് ചെയ്തിരിക്കുന്നത്. ഭുജിലെ ഭൂകമ്പത്തിന് ശേഷം അദാനി പബ്ലിക് സ്‌കൂള്‍ മുന്ദ്രയില്‍ അവര്‍ നിര്‍മിച്ചിരുന്നു. പ്രീതിയുടെ കീഴില്‍ സിഎസ്ആര്‍ ബജറ്റ് അദാനി ഗ്രൂപ്പ് 128 കോടിയായി 2018-19 വര്‍ഷങ്ങളില്‍ ഉയര്‍ത്തിയിരുന്നു. അതിന് മുമ്പ് 98 കോടിയായിരുന്നു ചെലവിട്ടിരുന്നത്.
താനൊരു പത്താം ക്ലാസ് ഡ്രോപ്പൗട്ടാണെന്നും, എന്നാല്‍ പ്രീതി ഡോക്ടറാണ്. ഭാര്യയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദാനി മുമ്പ് പഞ്ഞിരുന്നു. കരണ്‍ അദാനി, ജീത്ത് അദാനി എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഗൗതം അദാനിക്കും പ്രീതിക്കും ഉള്ളത്.












Click it and Unblock the Notifications