Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗതം അദാനിയുടെ വമ്പൻ നീക്കം; ഈ മേഖലയിൽ 2,95,300 കോടിയുടെ നിക്ഷേപം നടത്തും, ലക്ഷ്യം ഒന്നാമനാവുക

ഇന്ത്യൻ ശതകോടീശ്വരൻമാരിൽ മുകേഷ് അംബാനിക്ക് തൊട്ട് പിന്നിലാണ് ഗൗതം അദാനിയുടെ സ്ഥാനം. ഇടക്കാലത്ത് കുടത്തിൽ നിന്ന് തുറന്നുവിട്ട ഭൂതത്തെ പോലെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ കാര്യമായ ക്ഷീണം നേരിട്ടെങ്കിലും അതിനൊന്നും കമ്പനിയുടെ വളർച്ചയെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നില്ല. അത് അവരുടെ കുതിപ്പ് കൃത്യമായി സൂചിപിക്കുന്നുണ്ട്. വലിയ മുന്നേറ്റമാണ് അവർ അടുത്തിടെ ഉണ്ടാക്കിയെടുത്തത്.

എന്നാൽ അതുകൊണ്ടൊന്നും നിർത്താൻ ഗൗതം അദാനിയും കൂട്ടരും തയ്യാറല്ല. കൂടുതൽ മേഖലകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുക എന്നതാണ് അവരുടെ ശൈലി. നിലവിൽ അവരേക്കാളും സമ്പത്ത് കൊണ്ട് മുന്നിലുള്ള മുകേഷ് അംബാനിയുടെ റിലയൻസിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് അദാനി ഗ്രൂപ്പും ഇത്തരത്തിൽ വ്യാപകമായ നിക്ഷേപങ്ങൾ നടത്തി വരുന്നത്.

adanigroup

ഇപ്പോഴിതാ കമ്പനിയുടെ വരാനിരിക്കുന്ന വലിയൊരു സ്വപ്‌ന പദ്ധതിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ത്യയിൽ പുനരുപയോഗ ഊർജ മേഖലയിൽ കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയുന്ന കമ്പനിയാണ് അദാനിയുടേത്. നിരവധി പുതിയ പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഒക്കെയായി അവർ ഈ മേഖലയിൽ നല്ല മുന്നേറ്റമാണ് നടത്തി വരുന്നത്.

ഇപ്പോഴിതാ മേഖലയിൽ വലിയ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. അദാനി ഗ്രീൻ എനർജി മുഖേനയാവും ഈ നിക്ഷേപം നടത്തുക. സാധാരണ ഗതിയിൽ നടത്തി വരുന്ന ചെറിയ തോതിലുള്ള നിക്ഷേപത്തിന് പകരം വരുന്ന കുറച്ച വർഷങ്ങളിലേക്ക് രാജ്യത്തെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള സോളാർ, വിൻഡ്, ഹൈബ്രിഡ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 35 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അദാനി ഗ്രീൻ എനർജി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സാഗർ അദാനിയാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തിലെ ഖവ്ദയിൽ 30,000 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജ പ്ലാന്റും കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ ഫീൽഡ് എനർജി നിക്ഷേപങ്ങളിൽ ഒന്നായിരിക്കും അദാനി ഗ്രൂപ്പ് നടത്തുകയെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാളെയുടെ നിക്ഷേപം എന്നറിയപ്പെടുന്ന ഈ മേഖലയിൽ രാജ്യത്തെ മുൻനിരയിൽ എത്തുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ ആഗോള തലത്തിൽ ഇക്കാര്യത്തിൽ മാതൃകയാക്കാൻ കഴിയുന്ന രാജ്യമാണ് ചൈന. പുനരുപയോഗ ഊർജ മേഖലയിൽ വമ്പൻ നിക്ഷേപം നടത്തിയിട്ടുള്ള ചൈനയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ കമ്പനികൾ, പ്രത്യേകിച്ച് അദാനി ഗ്രൂപ്പ് അടക്കം വലിയ തോതിൽ പണമിറക്കുന്നത്. എന്നാൽ ഈ നേട്ടത്തിലേക്ക് എത്താൻ കുറഞ്ഞത് വർഷത്തിൽ 3000 ഗിഗാവാട്ട് ഊർജ ഉത്പാദനം എങ്കിലും നടക്കണം. അതിന്റെ പാതയിലേക്കാണ് അദാനി ഗ്രൂപ്പ് നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+