Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കൊടുത്ത് സ്വർണം വാങ്ങുന്ന ഏർപ്പാട് ഇന്ത്യക്കാർ നിർത്തി? ഇപ്പോൾ ട്രെൻഡ് പഴയത് മാറ്റി വാങ്ങൽ, കാരണം?

ഇന്ത്യക്കാരുടെ സ്വർണഭ്രമം വളരെ പേരുകേട്ടതാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് പ്രത്യേകം ഓർക്കണം. പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നമുക്ക് എണ്ണിപറയാമെങ്കിലും പുരാണങ്ങൾ എടുത്ത് നോക്കിയാൽ അവിടം മുതൽ നമുക്ക് പൊന്നിനോടുള്ള നമ്മുടെ താൽപര്യം കണ്ടറിയാം. അതങ്ങനെ വെറുതെ ഉണ്ടായ ഒരിഷ്‌ടമല്ല താനും. ഇവിടെ കല്യാണങ്ങൾക്കും മറ്റ് വിശേഷ അവസരങ്ങൾക്കും നമുക്ക് സ്വർണം കൂടിയേ തീരൂ.

എന്നാൽ പണ്ടത്തെ കാലമല്ല ഇതെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്ന മാറ്റം. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ഇടയിൽ വന്ന മാറ്റം പോലും അത്രയും വലുതാണ്. ആഗോള തലത്തിൽ ഡിമാൻഡ് വർധിച്ചതും ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും ഒക്കെ ഈ വിക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

goldbuy

നിലവിലെ സ്ഥിതി പരിശോധിച്ചാൽ സ്വർണത്തിന്റെ വളരെ ഉയരത്തിലാണ്. രണ്ട് വർഷം മുമ്പ് അക്ഷയ തൃതീയയിൽ 8 ഗ്രാമിന്റെ 24 കാരറ്റ് സ്വർണ നാണയത്തിന് ഏതാണ്ട് 55,000 രൂപ വിലയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 83000 എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. കണക്കുകൾ പരിശോധിച്ചാൽ ഏകദേശം മുപ്പത് ശതമാനം വില വർധന ഉണ്ടായെന്ന് സാരം.

ഇത് പക്ഷേ സ്വർണത്തിന്റെ ഡിമാൻഡിൽ ഒരു തരത്തിലുള്ള കുറവും ഉണ്ടാക്കിയിട്ടില്ലെന്നത് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. എന്തെന്നാൽ ഇത്രയും കൂടിയ വിലയിലും ആഭരണങ്ങളായും അല്ലാതെയും സ്വർണം വലിയ രീതിയിൽ വിറ്റഴിക്കുന്നുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ വാങ്ങൽ രീതികളിൽ മാത്രം ചെറിയൊരു മാറ്റമുണ്ടായിരിക്കുന്നു, അത് പക്ഷേ പലരും ശ്രദ്ധിച്ചു കാണാൻ ഇടയില്ല.

പഴയത് കൊടുത്ത് പുതിയ വാങ്ങുന്നു

ശുദ്ധ സ്വർണത്തിന് തന്നെ വലിയ വില ഉള്ള ഈ കാലത്ത് ആഗ്രഹിച്ച രീതിയിൽ ആഭരണം സ്വന്തമാക്കാൻ കൈയിൽ നിന്ന് ഒരിത്തിരി കാശ് മുടക്കേണ്ട അവസ്ഥയാണ്. കാരണം നിങ്ങൾ താൽപര്യപ്പെടുന്ന രീതിയിൽ വാങ്ങുമ്പോൾ ആഭരണങ്ങൾ കൂടുതൽ ചെലവേറിയതാണ്, പണിക്കൂലി 25-30 ശതമാനം വരെ വിലയിൽ ചേർക്കേണ്ട അവസ്ഥയാണ്. അതൊരു വലിയ കണക്ക് തന്നെയാണ്, ഇത് കൂടിയും കുറഞ്ഞും ഇരിക്കാമെന്നത് മാത്രമാണ് ഒരേയൊരു മാറ്റം.

ഇത് പ്രധാനമായും ഉണ്ടാക്കിയിരിക്കുന്ന മാറ്റം പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുക എന്നതാണ്. കുതിച്ചുയരുന്ന വിലകൾക്കനുസരിച്ച് ആയിരിക്കാം ഉപഭോക്തൃ പെരുമാറ്റത്തിൽ ഈ മാറ്റമെന്നാണ് സൂചന. കൂടുതൽ വാങ്ങുന്നവർ പഴയ ആഭരണങ്ങൾ പുതിയവയ്ക്ക് പകരം വിൽക്കാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് മാറ്റം. 40-45 ശതമാനത്തോളം വാങ്ങലുകളിലും ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള കൈമാറ്റം ഉൾപ്പെടുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

അക്ഷയ തൃതീയ പോലുള്ള ദിനങ്ങൾ പോലും കണക്കിലെടുക്കാതെ സ്വർണ വില കുറയുന്നത് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതിനിടയിൽ അവർക്ക് മുൻപിലുള്ള ഏക ഓപ്‌ഷൻ കൈയിൽ നിന്ന് പണം മുടക്കാതെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുക എന്നത് മാത്രമാണ്. അത് തന്നെ കുറഞ്ഞ വിലയിലുള്ളവയാണ് കൂടുതലായും സ്ത്രീകൾ തിരഞ്ഞെടുക്കുന്നതും.

ഈ പ്രവണതയ്ക്ക് കാരണം?

പലരുടെ കൈയിലും ഒരുമിച്ച് മുടക്കാൻ പണം ഉണ്ടാവില്ല എന്നതാണ് പഴയ സ്വർണം മാറ്റി വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. ആഭരണങ്ങളുടെ കാര്യത്തിൽ ഒരു പവൻ പഴയ സ്വർണം കൊടുത്താൽ പണിക്കൂലി കഴിഞ്ഞ് വരുമ്പോൾ അളവിൽ കാര്യമായ കുറവുണ്ടാവും, അല്ലെങ്കിൽ പണിക്കൂലി പ്രത്യേകമായി നൽകിയാൽ മതി. അത് പക്ഷേ വല്യ ഭീമമായ ബാധ്യത വാങ്ങുന്നവരിൽ ഉണ്ടാക്കില്ല. അതിനാലാണ് ഈ വഴിക്ക് പ്രചാരം ഏറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+