Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലേക്ക് സ്വർണ ഒഴുക്ക് തുടരുന്നു; കാരണം യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിലെ ഒരു വ്യവസ്ഥ

ന്യൂഡൽഹി: ഇന്ത്യയിലെ സ്വർണ ഇറക്കുമതി വൻ തോതിൽ വർധിച്ചിരിക്കുന്നുവെന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വം, ഉയർന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തിൽ ഇടിവ് തുടങ്ങിയ സവിശേഷ സാഹചര്യങ്ങൾക്ക് ഇടയിലും ബദലായി ഇന്ത്യക്കാർ സ്വർണത്തെ കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ റിപ്പോർട്ട്, അതിൽ ഡിജിറ്റൽ ഗോൾഡും കൂടി ഉൾപ്പെടുന്നുണ്ട് എന്ന കാര്യവും ഓർമ്മയിൽ വയ്ക്കണം.

എന്നാൽ ഇന്ത്യയിലേക്ക് ഒഴുകുന്ന സ്വർണത്തിന്റെ സുഗമമായ വരവിന് കാരണം ഗൾഫ് രാജ്യമായ യുഎഇയുമായി ഉണ്ടാക്കിയ ഒരു കരാറിലെ വ്യവസ്ഥയാണ് എന്നത് പലർക്കും അജ്ഞാതമായ വസ്‌തുതതയാണ്. 2022ൽ യുഎഇയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറാണ് ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയുടെ ആക്കം കൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

goldimportindia

സർക്കാരിന്റെ വിവിധ വ്യാപാര കണക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നത് 2023-24 ൽ സ്വർണ ഇറക്കുമതി 30 ശതമാനം ഉയർന്ന് 45.5 ബില്യൺ അല്ലെങ്കിൽ 795.25 ടണ്ണായി മാറിയെന്നാണ്. അതേസമയം, സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്‌ജിബി) ആവശ്യം 2023-24ൽ 312 ശതമാനത്തോളമാണ് ഉയർന്നത്. അതായത്, ആ വർഷം വാങ്ങിയ ഗോൾഡ് ബോണ്ടുകളുടെ മൂല്യം മുൻ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ചുരുക്കം.

സ്വർണത്തിന് സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്‌കാരികമായ സ്ഥാനവും, അതിന്റെ ഉപഭോഗത്തിലെ വർധനവും ഒക്കെ നിലവിലെ സ്ഥിതിക്ക് കാരണമായി എന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ വിപണികളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയരുകയാണെന്നും അവർ പറയുന്നു. ഭൗമരാഷ്ട്രീയ സംഭവ വികാസങ്ങളും, വിപണിയിലെ ആവശ്യകതയുമൊക്കെ ഇതിനെ സ്വാധീനിച്ച ഘടകങ്ങളാണെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 2020 കാലഘട്ടത്തിൽ കോവിഡ് പകർച്ചവ്യാധി കാരണമുണ്ടായ അസ്ഥിരതയും മാർക്കറ്റിലെ ഇടിവുമൊക്കെ സ്വർണത്തിന്റെ ഡിമാൻഡ് വലിയ രീതിയിൽ കുറയാൻ കാരണമായിരുന്നു. എന്നാൽ അടുത്ത വർഷങ്ങളിൽ തന്നെ വിവാഹങ്ങളുടെ എണ്ണം ഉയർന്നതും വിപണികൾ സജീവമായതും സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമായി.

2021-22 ൽ സ്വർണ്ണ ഇറക്കുമതി 46.2 ബില്യൺ ഡോളറിലെത്തിയിരുന്നു, ഇത് മുൻ വർഷത്തേക്കാൾ 33.5 ശതമാനം ഉയർച്ച കാണിക്കുന്നു. പിന്നീട് അടുത്ത സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയോടെ വിപണിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2022-23 ൽ സ്വർണ്ണ ഇറക്കുമതി ഏകദേശം 25 ശതമാനം ഇടിവാണ് നേരിട്ടത്.

എന്നാൽ ഈ ഉയർന്ന ഇറക്കുമതി തീരുവ ഉണ്ടായിരുന്നിട്ടും, 2023-24 സാമ്പത്തിക വർഷം ഇറക്കുമതിയിൽ ഈ ഇടിവിൽ നിന്നൊരു മോചനം ഉണ്ടായി എന്നതാണ് പ്രധാന കാര്യം. സ്വർണ ഇറക്കുമതിയുടെ കണക്കുകൾ വീണ്ടും 30 ശതമാനം ഉയർന്ന് 45.5 ബില്യൺ ഡോളറായി മാറുകയായിരുന്നു.

സ്വർണ ഇറക്കുമതിയും യുഎഇയുടെ പങ്കും

ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിന് കാരണമായ ഒരു പ്രധാന ഘടകം മഞ്ഞലോഹം കൂടുതലായി വരുന്ന ഇടമായിരുന്നു, അതാണ് യുഎഇ. കഴിഞ്ഞ രണ്ട് വർഷമായി സ്വർണ ഇറക്കുമതിക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന അനുകൂലമായ നികുതി ഇളവുകളാണ് ഈ ശ്രദ്ധേയമായ മാറ്റത്തിന് പിന്നിൽ. ഇതോടെയാണ് സ്വർണ ഇറക്കുമതി മുന്നോട്ട് കുതിച്ചതും.

ഇന്ത്യയും യുഎഇയും 2022 ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചിരുന്നു. ശേഷം അത് ആ വർഷം മെയിൽ തന്നെ നടപ്പാക്കുകയും ചെയ്‌തു. കരാർ പ്രകാരം ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിക്ക് യുഎഇക്ക് ഒരു ശതമാനം താരിഫ് ഇളവ് അനുവദിക്കുകയായിരുന്നു. ഈ ഇളവ് ഒരു കിലോഗ്രാം സ്വർണത്തിൽ 71,000 രൂപയുടെ വ്യത്യാസമാണ് ഉണ്ടാക്കിയത്.

ഇതോടെ യുഎഇയിൽ നിന്നുള്ള സ്വർണ ഇറക്കുമതി 2023-24ൽ 150 ശതമാനത്തോളം ഉയർന്ന് 7.65 ബില്യൺ ഡോളറായി മാറുകയായിരുന്നു. ഇന്ത്യയുടെ മൊത്തം സ്വർണ ഇറക്കുമതിയിൽ യുഎഇയുടെ വിഹിതം 2022-23ൽ 9 ശതമാനത്തിൽ നിന്ന് 2023-24ൽ 17 ശതമാനമായി കുതിച്ചുയർന്നു, അതായത് ഇരട്ടിയോളം വർധനവ്. ഇത് യുഎഇയിൽ നിന്ന് എത്തുന്ന സ്വർണത്തിന്റെ അളവ് വർധിക്കുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+