സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വമ്പൻ മാറ്റം, പണിയാവുമോ?
സ്വർണ പണയ വായ്‌പ പലപ്പോഴും നമുക്കൊരു അനുഗ്രഹം തന്നെയാണ്. അതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ പെട്ടെന്ന് ചെല്ലുമ്പോഴും നമുക്ക് പണം എളുപ്പത്തിൽ കിട്ടുമെന്നതാണ്. കൂടുതൽ സാങ്കേതിക നൂലാമാലകൾ ഇല്ലാതെ തന്നെ ഈടിന് അനുസരിച്ച് പണം ലഭിക്കും എന്നതിനാൽ തന്നെ സ്വർണ പണയ വായ്‌പ വലിയൊരു ആശ്വാസമാണ് നമ്മളിൽ പലർക്കും.
എന്നാൽ ഇനി അതിന് കൂടുതൽ നിയന്ത്രണം വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമ-നഗര ഭേദമില്ലാതെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സ്വർണ വായ്‌പ ഇനി മുതൽ ഇത്തിരി ബുദ്ധിമുട്ടേറിയതാവും എന്നാണ് സൂചന. എന്തെന്നാൽ പണം നൽകുന്നതിൽ ഉൾപ്പെടെ നിയന്ത്രണം വന്നേക്കും.

റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഇതിന് പ്രധാന കാരണം. അടുത്തിടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് സ്വർണ പണയ വായ്‌പയുടെ കാര്യത്തിൽ ചില കർശന നിയന്ത്രങ്ങൾക്കാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ എത്ര തുക ആണെങ്കിലും ഉപയോക്താക്കളുടെ ആവശ്യാനുസരണം പണം കൈയിൽ തന്നെ നൽകാറാണ് പതിവ്.
എന്നാൽ ഇതിന് അധികം ആയുസ് ഉണ്ടാവില്ല. നിങ്ങൾ ഇനി സ്വർണ പണയത്തിന് ചെന്നാൽ പണമായി വെറും 20000 രൂപ മാത്രമേ നിങ്ങളുടെ കൈയിൽ കിട്ടുകയുള്ളൂ. 20000 രൂപ എന്ന പരിധി കർശനമായി പാലിക്കണം എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം.
എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക നിങ്ങൾക്ക് സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം.
എല്ലാ വായ്‌പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവും കൂടുതൽ തീരുമാനം ബാധിക്കുക സ്വർണ പണയ വായ്‌പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്‌പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്‌തു കൊടുക്കാറുമുണ്ട്.
എന്നാൽ ഇനി അത് വേണ്ടെന്ന് സൂചനയാണ് ആർബിഐ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദായ നികുതി വകുപ്പ് പ്രകാരം നിലവിൽ 20000 രൂപയിൽ കൂടുതൽ പണമായി കൈമാറുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വായ്‌പകൾക്കും ഇത് ബാധകമാണ്. ഇത് കാറ്റിൽപറത്തി കൊണ്ടാണ് എൻബിഎഫ്‌സികൾ വായ്‌പാ തുക പണമായി തന്നെ കൈമാറുന്നത്.
-
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
ദുബായില്‍ സ്വര്‍ണത്തിന് എന്തുപറ്റി..? ഗ്രാമിന് 1000 രൂപയുടെ ഇടിവ്, വാങ്ങാന്‍ പറ്റിയ സമയം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
കേരളത്തിൽ ദിവസവും സ്വർണവില തീരുമാനിക്കുന്നത് ആരാണ്? 2 തവണ മാറ്റം എന്തുകൊണ്ട്? കല്യാൺ ജ്വല്ലറി ഉടമ പറയുന്നു -
'സ്വർണം വാങ്ങിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി, സ്ഥലം വാങ്ങുന്നത് പോലെയല്ല', സ്വർണ വില ഇനിയും കുറയുമോ? -
സ്വർണക്കട കാലിയാക്കൽ വിൽപ്പന നടത്തുമോ ജ്വല്ലറികൾ; പ്രതിസന്ധിയെ കുറിച്ച് പറഞ്ഞ് സ്വർണ വ്യാപാരികൾ -
സ്വർണ വില ഇനിയും താഴേക്ക് തന്നെ, പക്ഷെ ആ സാഹചര്യം മാറിയാൽ വില കുതിച്ച് കയറും..1.5 ലക്ഷത്തിലേക്ക് ? -
വിവാഹ സീസൺ കഴിഞ്ഞതോടെ സ്വർണവില കൂപ്പുകുത്തുമോ? ഏപ്രിലിൽ പവന് വിലയെത്രയാകും? വിദഗ്ധർ പ്രവചിക്കുന്നത്..












Click it and Unblock the Notifications