വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്? കുറഞ്ഞ പലിശയിൽ പണയം വയ്ക്കാം, ഈ അഞ്ച് ബാങ്കുകൾ നിങ്ങളെ സഹായിക്കും
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു വസ്‌തു സ്വർണമാണ്. വായ്‌പയിലൂടെ പണം നേടാൻ ഇത്രയും എളുപ്പമുള്ള ഒരു കാര്യം വേറെയില്ല. അതുകൊണ്ട് തന്നെയാണ് സ്വർണത്തിന് ഇത്രയധികം ഡിമാൻഡ് ഉയർന്നുവരുന്നതും. എങ്കിലും സ്വർണ പണയത്തിൽ ധാരാളം കോട്ടങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട്. അതിൽ പ്രധാനം അവയുടെ പലിശ നിരക്കുകൾ തന്നെയാണ്.
വ്യക്തിഗത ലോണുകൾ അപേക്ഷിച്ച് സ്വർണ പണയത്തിന് പലിശ കുറവ് തന്നെയാണെങ്കിലും പ്രോപ്പർട്ടി ലോൺ, ഹോം ലോൺ എന്നിവയെക്കാൾ അധികമാണ് സ്വർണ പണയ വായ്‌പയുടെ പലിശ നിരക്ക്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പുറമെ പൊതുമേഖലയിലേത് ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകളും സ്വർണ വായ്‌പ ലഭ്യമാക്കുന്നുണ്ട്.

സ്വർണത്തിന് ലഭ്യമാക്കുന്ന തുകയിലും (ലോൺ ടു വാല്യു റേഷ്യോ) അതിന് പുറമെ ഈടാക്കുന്ന പലിശ നിരക്കിലുമൊക്കെ ഓരോ ബാങ്കിങ് സ്ഥാപനങ്ങളും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ് പ്രത്യേകത. ഇവയിൽ 9 ശതമാനത്തിന് താഴെ സ്വർണ പണയ വായ്‌പയ്ക്ക് ഈടാക്കുന്ന ബാങ്കുകളുടെ വിശദാംശം നമുക്ക് പരിശോധിക്കാം.
സെൻട്രൽ ബാങ്ക് : 8.55 ശതമാനം
ഇന്ത്യൻ ബാങ്ക് : 8.65 ശതമാനം
ബാങ്ക് ഓഫ് ഇന്ത്യ : 8.80 ശതമാനം
ഇന്ത്യൻ ഓവർസീസ് ബാങ്ക് : 8.85 ശതമാനം
ഫെഡറൽ ബാങ്ക് : 8.99 ശതമാനം
ഇത്രയൊക്കെ ആണെങ്കിലും പലിശ നിരക്കിനൊപ്പം പ്രോസസിങ് ഫീസ്, തിരിച്ചടവിനുള്ള സാവകാശം, മുൻകൂട്ടി തിരിച്ചടയ്ക്കാൻ അനുവദിക്കുമോ, ഓൺലൈൻ വഴി അക്കൗണ്ട് കൈകാര്യം ചെയ്യാനുള്ള സൗകര്യം, ലോൺ ടോപ്-അപ് സൗകര്യം എന്നിങ്ങനെയുള്ള ഘടകങ്ങളും ലോൺ എടുക്കുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
സ്വർണ പണയത്തിന്റെ സവിശേഷതകൾ
ഒരു ബാങ്കിൽ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിൽ നിന്നോ നൽകുന്ന (എൻബിഎഫ്‌സി) വായ്‌പയ്ക്ക് പകരമായി സ്വർണ ആസ്‌തികളായ ആഭരണങ്ങളോ നാണയങ്ങളോ പണയം വയ്ക്കുന്ന ഒരു തരം സുരക്ഷിത വായ്‌പയാണ് സാധാരണ സ്വർണ വായ്‌പ.
സ്വർണ പണയ വായ്‌പകൾ സാധാരണയായി കുറഞ്ഞ കാലയളവിലേക്കാണ് നൽകുന്നത്. ഇത് 6 മാസം മുതൽ 48 മാസം വരെയാകാം. സ്വർണ പണയ വായ്‌പകൾക്ക്, ഈടായി നൽകിയിരിക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയും (18കെ അല്ലെങ്കിൽ അതിലും ഉയർന്നത്) അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഈടിന്റെ മൂല്യത്തിന്റെ പരമാവധി 75 ശതമാനം വരെ വായ്‌പ എടുക്കാനാണ് ആർബിഐ നിർദ്ദേശം.












Click it and Unblock the Notifications