പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയത്തിന് ഇനി പറ്റിയ ഇടമുണ്ട്, ഏറ്റവും പലിശയും കുറവ്
നമ്മളൊക്കെ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളെ നിരന്തരം സമീപിക്കുന്ന ആളുകളാണ്. അവിടെ പക്ഷേ ഒട്ടേറെ നിബന്ധനകളാവും നമ്മെ കാത്തിരിക്കുന്നത്. പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ ഇവിടേക്ക് കയറി ചെല്ലുമ്പോൾ നമ്മൾ വെറും കൈയ്യോടെ മടങ്ങി വരേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. അതിന് പ്രധാന കാരണം സിബിൽ സ്‌കോർ പോലെയുള്ള ചില ഘടകങ്ങളാണ്.
എന്നാൽ ഈ കാര്യങ്ങൾ ഒന്നും നമ്മളെ സ്വാധീനിക്കാത്ത രീതിയിൽ ആവശ്യത്തിന് പണം ഏത് നിമിഷവും കിട്ടണമെങ്കിൽ നമ്മുടെ മുൻപിലെ ഒരേയൊരു മാർഗം സ്വർണ പണയമാണ്. പ്രധാനമായും ഇതിന്റെ ഡോക്യൂമെന്റേഷൻ ഉൾപ്പെടെയുള്ള രീതികളുടെ കുറവും പെട്ടെന്ന് തന്നെ പണം ലഭിക്കുമെന്നതും ഈ രീതിയെ കൂടുതൽ ജനകീയമാക്കി എന്നതാണ് സത്യം.

നിലവിൽ ഉയർന്ന വിലയാണ് രാജ്യത്ത് സ്വർണത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ പണം പണയമായി വയ്ക്കുന്ന ആഭരണത്തിനും മറ്റും ലഭിക്കാനുള്ള സാഹചര്യം മുൻപിലുണ്ട്. എന്നാൽ ഒട്ടേറെ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ പണയം നൽകുന്നുണ്ട്. പക്ഷേ അതിൽ ഏതാണ് ഏറ്റവും പലിശ കുറവ് എന്നത് കണ്ടുപിടിക്കുകയാണ് നമ്മൾ ആദ്യം വേണ്ടത്. എന്തെന്നാൽ കുറഞ്ഞ പലിശ കുറഞ്ഞ ബാധ്യത മാത്രമേ ഉണ്ടാക്കൂ എന്നതാണ് കാര്യം.
ഏതൊക്കെയാണ് കുറഞ്ഞ പലിശയിൽ പണയം വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ എന്ന് നമുക്ക് പരിശോധിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്ക് മുതൽ പിഎൻബി വരെ പട്ടികയിലുണ്ട്.
എസ്ബിഐ
എസ്ബിഐ ഒന്നിലധികം രീതികളിൽ വായ്‌പ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇഎംഐ വ്യവസ്ഥയിൽ തിരിച്ചടവുള്ള സ്വർണ വായ്‌പയാണ് ഇതിൽ ശ്രദ്ധേയമായ സംവിധാനം. അതിന് ഏകദേശം 9.90 ശതമാനം പലിശയാണ് അവർ ഈടാക്കുന്നത്. 12 മാസത്തെ കാലാവധിയിൽ ഒറ്റത്തവണയായി തിരിച്ചടവ് അഥവാ ബുള്ളറ്റ് റീപേയ്മെൻ്റ് പദ്ധതിയിൽ ഏകദേശം 9.15 ശതമാനമാണ് പലിശ. 6 മാസത്തെ കാലാവധിയിൽ ഒറ്റത്തവണയിലുള്ള തിരിച്ചടവ് ആണെങ്കിൽ 8.90 ശതമാനം പലിശയും, 3 മാസത്തെ കാലാവധിയിൽ ഒറ്റത്തവണയായി തിരിച്ചടവിന് 8.75 ശതമാനവുമാണ് പലിശ നിരക്ക്.
പിഎൻബി
സ്വർണാഭരണങ്ങൾ, കേന്ദ്ര സർക്കാരിന്റെ സ്വർണ കടപ്പത്രം (സോവറിൻ ഗോൾഡ് ബോണ്ട്) എന്നിവ പണയപ്പെടുത്തിയുള്ള വായ്‌പക്ക് 9.25 ശതമാനം വായ്‌പയാണ് അവർ ഈടാക്കുന്നത്. ഒരു വർഷത്തെ കാലാവധിയാണ് ഇതിന് ഉണ്ടാവുക. 25 ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ പിഎൻബി പരമാവധി അനുവദിക്കുന്ന തുക.
ബാങ്ക് ഓഫ് ബറോഡ
സാധാരണ സ്വർണ വായ്‌പ / തവണ വ്യവസ്ഥയിൽ തിരിച്ചടവുള്ളത് / ഓവർഡ്രാഫ്റ്റ് തുടങ്ങിയ രീതിയിലുള്ള റീട്ടെയിൽ സ്വർണ വായ്‌പകൾക്ക് 9.40 ശതമാനം നിരക്കിലാണ് ബിഒബി പലിശ ഈടാക്കുക. അൻപത് ലക്ഷം വരെയാണ് ഇതിൽ പരമാവധി വായ്‌പ തുകയായി ലഭിക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications