Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോൾഡ് ലോണോ, പേഴ്‌സണൽ ലോണോ..? പ്രതിസന്ധി ഘട്ടത്തിലെ രക്ഷകൻ ആരെന്ന് ചോദ്യത്തിന് ഉത്തരം ഇതാ...

അടിയന്തര സാഹചര്യങ്ങൾ എപ്പോൾ വരുമെന്ന് നമുക്കൊരിക്കലും മുൻകൂട്ടി കാണാനാവില്ല. നിങ്ങളൊരു ഇടത്തരം സാമ്പത്തിക ശേഷിയുള്ള വ്യക്തിയാണെങ്കിൽ പിന്നാലെ അടിയന്തര സാഹചര്യങ്ങളിൽ ഫണ്ട്‌ കണ്ടെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തം കൂടിയായിരിക്കും. കാരണം ദൈനംദിന ചെലവുകൾക്ക് അപ്പുറം കൂടുതൽ കരുതിവയ്ക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.

അത്തരം സാഹചര്യങ്ങളിലാണ് പല വായ്‌പകളും നമുക്ക് അനുഗ്രഹമായി തോന്നുക. അതിൽ വ്യക്തിഗത വായ്‌പകൾ അഥവാ പേഴ്‌സണൽ ലോണുകൾ എന്നിവയും ഗോൾഡ് ലോണും ഉൾപ്പെടുന്നു. എന്നാൽ ഇതിന് രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

gold loan kerala

എങ്കിലും നിങ്ങൾ ഒരു ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഫണ്ടിംഗ് ഓപ്ഷനുകൾക്കായി തിരയുകയും ചെയ്യുകയാണെങ്കിൽ, പേഴ്‌സണൽ ലോണുകളും, ഗോൾഡ് ലോണുകളും നിങ്ങൾക്ക് പരിഗണിക്കാവുന്ന രണ്ട് ഓപ്ഷനുകളാണ്. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഏതാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. അതിനാൽ ഇവയെ പരിശോധിക്കാം...

ഗോൾഡ് ലോൺ

ഒരു ബാങ്കിൽ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിൽ നിന്നോ (എൻബിഎഫ്‌സി) വായ്പയ്ക്ക് പകരമായി സ്വർണ ആസ്‌തികളായ ആഭരണങ്ങളോ നാണയങ്ങളോ പണയം വയ്ക്കുന്ന ഒരു തരം സുരക്ഷിത വായ്‌പയാണ് സാധാരണ സ്വർണ വായ്‌പ.

പേഴ്‌സണൽ ലോൺ

മെഡിക്കൽ ബില്ലുകൾ, വീട് പുനരുദ്ധാരണം, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി വ്യക്തികൾക്ക് ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്‌പയെടുക്കാൻ കഴിയുന്ന ഒരു സുരക്ഷിതമല്ലാത്ത വായ്‌പാ രീതിയാണ് പേഴ്‌സണൽ ലോൺ.

ഇവ തമ്മിലുള്ള അന്തരം

രണ്ട് വായ്‌പകൾക്കും പരിധി വ്യത്യസ്‌തമാണ്. സ്വർണ പണയ വായ്‌പകൾക്ക്, ഈടായി നൽകിയിരിക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയും (18K അല്ലെങ്കിൽ അതിലും ഉയർന്നത്) അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഈടിന്റെ മൂല്യത്തിന്റെ പരമാവധി 75 ശതമാനം വരെ വായ്‌പ എടുക്കാനാണ് ആർബിഐ നിർദ്ദേശം.

എന്നാൽ പേഴ്‌സണൽ ലോൺ അങ്ങനെയല്ല. പേഴ്‌സണൽ ലോണിന്റെ കാര്യത്തിൽ ലോൺ തുക 20,000 മുതൽ 1 കോടി രൂപ വരെയാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയ ശേഷമായിരിക്കും ഇത് തീരുമാനിക്കുക.

തിരിച്ചടവ് കാലാവധിയിലും ഇവ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. സ്വർണ പണയ വായ്‌പകൾ സാധാരണയായി കുറഞ്ഞ കാലയളവിലേക്കാണ് നൽകുന്നത്. ഇത് 6 മാസം മുതൽ 48 മാസം വരെയാകാം. മറുവശത്ത്, നിങ്ങൾക്ക് 12 മാസം മുതൽ 72 മാസം വരെയുള്ള കാലയളവിൽ പേഴ്‌സണൽ ലോൺ എടുക്കാം.

ഇതിന് പുറമെ പലിശ നിരക്കിലും ഇവയ്ക്ക് ഇടയിൽ അന്തരമുണ്ട്. പേഴ്‌സണൽ ലോൺ പലിശ സ്വർണ പണയത്തേക്കാൾ ഉയർന്നതായിരിക്കും. എങ്കിലും ക്രെഡിറ്റ് സ്കോറും, മറ്റ് വിശദാംശങ്ങളും പരിശോധിച്ച ശേഷം ഇതിൽ ഇളവും നൽകും.

ഏതാണ് മികച്ചത് ?

ഇവ രണ്ടും ഒരു അടിയന്തര സാഹചര്യത്തിൽ സാധ്യമായ ധനസഹായ ഓപ്ഷനുകളാണ് എന്ന കാര്യത്തിൽ തർക്കമില്ല. നിങ്ങളുടെ ആവശ്യകത വിലയിരുത്തി രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കണം. നിങ്ങളുടെ ലോൺ ആവശ്യകത കൂടുതലാണെങ്കിൽ, സ്വർണ വായ്‌പ നിങ്ങളെ സഹായിച്ചേക്കില്ല. ഈ ഘട്ടത്തിൽ പേഴ്‌സണൽ ലോൺ പോലെയുള്ളവ നിങ്ങളെ സഹായിക്കും. എങ്കിലും സ്വർണ പണയ വായ്‌പ തന്നെയാണ് ഒരൽപം കൂടുതൽ സുരക്ഷിതമെന്ന കാര്യവും ഓർക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+