Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു പോക്കാണ് പൊന്നേ ഇത്..; മൂന്നാംദിനവും കുതിച്ചുയർന്ന് സ്വർണവില, പവൻ വില കേട്ടാൽ കണ്ണ് തള്ളും

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും വൻ വർധനവ്. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രെൻഡ് ഏറ്റുപിടിച്ചുകൊണ്ടാണ് പുതുവർഷത്തിലെ മൂന്നാം ദിനവും വിലയിൽ കാര്യമായ വർധനവ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും കേരളത്തിലെ സ്വര്‍ണവിലയെ സാരമായി ബാധിക്കുന്നുവെന്നതാണ് പ്രധാന കാര്യം.

ആഭരണ പ്രേമികൾക്ക് നിരാശയുണ്ടാക്കുന്ന കാര്യങ്ങളാണ് ഈ വർഷം തുടക്കം മുതൽ കാണാൻ കഴിയുന്നത്. 2024ൽ വലിയ വർധനവിന് സാക്ഷ്യം വഹിച്ച സ്വർണവില വീണ്ടും പുതിയ വർഷത്തിലും അതേ പ്രവണത തന്നെ വച്ചുപുലർത്തുന്നു. 2024ന്റെ അവസാന ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണ വില തിരിച്ച് കയറുന്ന കാഴ്‌ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്. അതും മൂന്ന് ദിവസത്തിനിടെ വൻ വർധനവ് തന്നെ ഉണ്ടായി.

goldpricehike

കേരളത്തിൽ ഇന്ന് സ്വർണത്തിന് ഗ്രാമിന് 80 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. അതായത് ഒരു പവൻ സ്വർണത്തിന് ഇന്നലത്തേതിനേക്കാൾ 640 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നുവെന്ന് സാരം. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു പവൻ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇന്ന് ഉണ്ടായിരിക്കുന്ന വർധനവോടെ വില 58,000 എന്ന നിലവാരം കടന്നിരിക്കുകയാണ്.

58,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ നൽകേണ്ട വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1200 രൂപയാണ് വർധിച്ചത്. കൂടാതെ വെള്ളി വിലയിലും സാരമായ വർധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് നിലവാരം. ഇത് ഇനിയും ഉയർന്നേക്കും എന്നാണ് സൂചന. ഗ്രാമിന് നാല് രൂപയുടെ വർധനയാണ് ഇന്നുണ്ടായിരിക്കുന്നത്.

കൂടാതെ 18 കാരറ്റ് സ്വർണ വിലയിലും മാറ്റമുണ്ട്. 18 കാരറ്റ് സ്വർണത്തിന് 5995 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 65 രൂപയുടെ വർധന ഉണ്ടായി. നിലവിലെ സാഹചര്യത്തിൽ സ്വർണവില താഴോട്ട് പോവാനുള്ള സാഹചര്യം വളരെ കുറവാണ്. കാരണം അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ ഉണ്ടാവാനിടയുള്ള മാറ്റങ്ങൾ അത്തരത്തിലാണ്.

രൂപയെ അപേക്ഷിച്ച് ഡോളര്‍ കൂടുതൽ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവിലയെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാര്യങ്ങൾ. ഓഹരി വിപണിയിലെ ചെറു ചലനങ്ങൾ പോലും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്‌തവം. അതാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മുന്നോട്ട് തന്നെ കുതിക്കാനുള്ള പ്രധാന കാരണം.

അതേസമയം, രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇന്ത്യയിലും സ്വർണവില ബാധിക്കപ്പെടുമെന്നതാണ് പ്രധാന കാര്യം. അത് കൂടാതെ ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ ബാധിക്കുന്ന കാര്യങ്ങളാണ്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കൂടുതൽ പേർ കാണാൻ തുടങ്ങിയതോടെ അതിന്റെ ഡിമാൻഡ് വർധിക്കുന്നതും നിലവിലെ വിലക്കയറ്റത്തിന് ഒരു പരിധിവരെ കാരണമാവുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+