സ്വർണവില ലക്ഷം കടന്നാലും ഇന്ത്യക്കാർ വാങ്ങും; ആകർഷിക്കുന്നത് ഭംഗി മാത്രമല്ല? ശരിക്കും ഇതാണ് കാരണം
ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്ന് പറയുന്നത് വെറുമൊരു ലോഹം മാത്രമല്ല. ചരിത്രമെടുത്താൽ ഇന്ത്യക്കാരുടെ സ്വർണ ഭ്രമത്തിന്റെ അടയാളങ്ങൾ പലയിടത്തായി നമുക്ക് കാണാം. ഇനി ആധുനിക കാലത്തെ നമ്മുടെ സ്വർണത്തോടുള്ള താൽപര്യം മനസിലാക്കാൻ സമകാലിക സഹചര്യങ്ങൾ ഒന്ന് നിരീക്ഷിച്ചാൽ മാത്രം മതി. എന്തെന്നാൽ രാജ്യത്ത് സ്വർണവില അനുദിനം കുതിച്ചുയരുന്ന സാഹചര്യമാണ് ഉള്ളത്.
എന്നിട്ടും ഇന്ത്യക്കാർ സ്വർണത്തെ കൈവിടാൻ കൂട്ടാക്കുന്നില്ല എന്നത് രസകരമായ കാര്യമാണ്. അതിൽ ഇത്തിരി കൗതുകവും ഒളിച്ചിരിപ്പുണ്ട്. ശരിക്കും നമ്മുടെ നാട്ടുകാർക്ക് സ്വർണത്തോടുള്ള താൽപര്യം കേവലമായ അതിന്റെ രൂപഭംഗി കൊണ്ട് മാത്രം തോന്നുന്ന ആകർഷണമാണ് എന്ന് കരുതുന്നവരാണ് വിഡ്ഢികൾ. എന്തെന്നാൽ സ്വർണത്തെ മറ്റ് ചില ലക്ഷ്യങ്ങൾ കൊണ്ട് കൂടിയാണ് നാം നോക്കി കാണുന്നത് എന്ന കാര്യം പലരും അറിയുന്നില്ല.

സ്വർണത്തെ പലപ്പോഴും നാം നിക്ഷേപമായി കൂടി കാണാറുണ്ട്. എത്ര തന്നെ വില കൂടിയാലും നാം വീണ്ടും വീണ്ടും അതിന് പിന്നാലെ പോവുന്നതിന്റെ പ്രധാന കാരണവും അത് തന്നെയാണ്. അതല്ലാതെയും ചില കാര്യങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. നിക്ഷേപത്തിന് പുറമേ സ്വർണ വാങ്ങലിനെ സ്വാധീനിക്കുന്ന ചില നിർണായക ഘടകങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.
കുറഞ്ഞ ലഭ്യത
മറ്റ് വസ്‌തുക്കളിൽ നിന്ന് വ്യത്യസ്‌തമായി, സ്വർണത്തിന്റെ ലഭ്യത പ്രകൃതിയിൽ തികച്ചും അസ്ഥിരമാണ്. പുതിയ ഖനി കണ്ടെത്തുന്നതും വളരെ കുറവാണ്, നിലവിലുള്ള ഖനികളുടെ വേർതിരിച്ചെടുക്കൽ ശേഷി പരിമിതമാണ് താനും. ഈ ദൗർലഭ്യം സ്വർണത്തിന്റെ മൂല്യവും വിലയും വർധിപ്പിക്കാൻ കാരണമാവുന്നു. അതുപോലെ ഈ കുറഞ്ഞ ലഭ്യത വാങ്ങികൂട്ടലിനും കാരണമാവുന്നു.
ഇന്ത്യയിലെ സാംസ്‌കാരിക പ്രാധാന്യം
ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണം വളരെ ആഴത്തിലുള്ള പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും, ഉത്സവങ്ങളിലും വിവാഹ വേളകളിലും ഒക്കെ ഇതിന് കാര്യമായ പങ്കുണ്ട്. ഉത്സവകാലത്തും വിവാഹസമയത്തും സ്വർണാഭരണങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതിനാൽ വില കൂടുന്നത് സാധാരണയാണ്.
വായ്‌പ എടുക്കുമ്പോൾ കുറഞ്ഞ പലിശ
പലിശ നിരക്ക് കുറവായിരിക്കുമ്പോൾ, ബോണ്ടുകൾ പോലുള്ള സ്ഥിരവരുമാന കാര്യങ്ങളേക്കാൾ സ്വർണം കൂടുതൽ ആകർഷകമാണ്. ഇത് സ്വർണവില ഉയരാൻ ഇടയാക്കാൻ കാരണമാവുന്നുണ്ട്. സർക്കാർ നയങ്ങൾ: ഇറക്കുമതി തീരുവ ചുമത്തൽ അല്ലെങ്കിൽ സ്വർണ്ണ കരുതൽ നയത്തിലെ മാറ്റം പോലുള്ള സർക്കാർ നടപടികൾ വിലയെ സ്വാധീനിക്കും. എങ്കിലും കുറഞ്ഞ വില ഉള്ളതിനാൽ വാങ്ങൽ നിരക്ക് ഉയരും.
ദീർഘകാല നിക്ഷേപം
ഹ്രസ്വകാലത്തേക്ക് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും, അത് വിലപ്പെട്ട ദീർഘകാല നിക്ഷേപമാണെന്നതിൽ സംശയമില്ല. പലരും സ്വർണത്തെ കാണുന്നതും ആ നിലയ്ക്ക് തന്നെയാണ്. ഒരുപക്ഷേ റിയൽ എസ്‌റ്റേറ്റിനേക്കാൾ ഇന്ത്യക്കാർ പ്രാധാന്യം നൽകുന്നതും സ്വർണത്തിന് തന്നെയാണ്.












Click it and Unblock the Notifications