Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാൻ പോവുന്നവർ ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ നഷ്‌ടം നിങ്ങൾക്ക് തന്നെ...

സ്വർണം വെറും ആഭരണം മാത്രമല്ല നമ്മുടെ നാട്ടിൽ, അതൊരു വലിയ നിക്ഷേപം കൂടിയാണ്. വലിയ അളവിൽ സ്വർണം വാങ്ങുന്നവരായാലും, അത്യാവശ്യ ഘട്ടങ്ങളിൽ പണയ വസ്‌തുവായി കരുതാൻ സ്വർണം വാങ്ങി വയ്ക്കുന്നവരായാലും വിപണി വില മാത്രം മനസിലിട്ട് കടയിലേക്ക് ചെന്നാൽ അന്തംവിട്ട് പോകുമെന്ന് ഉറപ്പാണ്. കാരണം ഒരു പവൻ സ്വർണത്തിന്റെ വിപണി വിലയും അതൊരു ആഭരണമായി നിങ്ങളുടെ കൈകളിലേക്ക് എത്തുമ്പോഴുള്ള വിലയും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്.

അത് പൂർണമായും മനസിലാക്കാതെയാണ് പലരും ആഭരണം വാങ്ങാൻ ഇറങ്ങി പുറപ്പെടുന്നതും. നിങ്ങൾ ഒരു പവൻ തൂക്കം വരുന്ന മോതിരം വാങ്ങാൻ താൽപര്യപ്പെടുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ആ മോതിരം നിർമ്മിക്കാൻ ആവശ്യമായ പണിക്കൂലി അടക്കം ഉൾപ്പെടുത്തിയാകും കടയിൽ നിന്ന് നിങ്ങൾക്ക് നൽകുക. അതിനാൽ തന്നെ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

goldkerala

നിങ്ങൾ ഒരു ലക്ഷം രൂപയുമായാണ് സ്വർണം വാങ്ങാൻ പോവുന്നതെന്ന് കരുതുക. സാധാരണഗതിയിൽ നിങ്ങൾ ഒരു പവൻ സ്വർണത്തിന്റെ വിലയും കൈയിലുള്ള പണവും തട്ടിച്ചു നോക്കിയാണ് ആഭരണം വാങ്ങാൻ ഇറങ്ങിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. സ്വർണത്തിന് വിപണി വിലയ്ക്ക് പുറമെ അധികമായി നൽകേണ്ട ചില ചാർജുകളുമുണ്ട്.

പണിക്കൂലി

സ്വർണത്തിന് നമ്മൾ ഏറ്റവും കൂടുതൽ നൽകേണ്ടി വരുന്ന അധിക ചാർജ് പണിക്കൂലിയാണ്. കടയിൽ എത്തുന്ന സ്വർണം നിങ്ങൾക്ക് ഇഷ്‌ടമുള്ള രീതിയിൽ, നിങ്ങൾക്ക് ഇഷ്‌ടമുള്ള ഡിസൈനിൽ പണിത് തരാൻ കടയുടമകൾ പണിക്കൂലി ഈടാക്കും. സാധാരണ ഗതിയിൽ പത്ത് ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലിയായി ഈടാക്കുന്നത്.

അങ്ങനെയെങ്കിൽ ഇന്നത്തെ നിലവാരം വച്ച് കണക്കുകൂട്ടുമ്പോൾ 45,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ടി വരുന്ന വിപണി വില. ഇതിനൊപ്പം പത്ത് ശതമാനം പണിക്കൂലി കൂടി ചേരുമ്പോൾ ഏകദേശം 4548 രൂപ നമ്മൾ അധികമായി മുടക്കേണ്ടി വരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയ്ക്ക് ഒപ്പം ഇതുകൂടി ചേരുമ്പോൾ 50,028 രൂപയായി ഉയരും.

ജിഎസ്‌ടി

ഇതിനൊപ്പം 3 ശതമാനം ജിഎസ്‌ടി കൂടിയാവുമ്പോൾ ആകെ മുടക്കേണ്ട തുക 51,528 രൂപയായിരിക്കും. ഇങ്ങനെ വരുമ്പോൾ ഒരു ലക്ഷം രൂപയ്ക്ക് ഇന്ന് രണ്ട് പവൻ തികച്ചു ലഭിക്കില്ല എന്നതാണ് വാസ്‌തവം. കൂടാതെ നിങ്ങൾ പണിയിക്കുന്ന ആഭരണത്തിന്റെ സ്വഭാവം, ഡിസൈൻ എന്നിവ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസവും ഉണ്ടായിരിക്കും. ഏതാണ്ട്‌ മുപ്പത് ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന സ്ഥാപനങ്ങൾ വരെയുണ്ട് നമ്മുടെ നാട്ടിൽ.

ഇത്രയൊക്കെ ആണെങ്കിലും മലയാളിയുടെ ഇഷ്‌ട നിക്ഷേപമാണ് ഈ മഞ്ഞലോഹം. ആഭരണങ്ങളായി അണിഞ്ഞു നടക്കുന്നതിലുമപ്പുറം മലയാളി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പണയ വസ്‌തു സ്വർണമാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+