Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 3500 രൂപ, ഇന്നത് 60,000ന് മേലെ..! ഇങ്ങനെ പോയാൽ 1 ലക്ഷം കടക്കില്ലേ?

സ്വർണം ഇന്ത്യക്കാർക്ക് ഒരു വികാരം തന്നെയാണ്. ആഭരണങ്ങളായി പ്ലാറ്റിനവും ഡയമണ്ടും ഒക്കെ വന്നാലും സ്വർണത്തെ ഭാരതീയർ ഒരുകാലത്തും കൈവിടില്ലെന്നത് തീർച്ചയാണ്. എന്നാൽ ഈ സ്വർണ ഭ്രമവും ആഗോള സാഹചര്യങ്ങളും ഒക്കെ കാരണം മഞ്ഞലോഹത്തിന്റെ വില കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്ക് ഇടയിൽ അഭൂതപൂർവമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ചില്ലറ വർധനവ് ഒന്നുമല്ല സ്വർണവിലയിൽ ഉണ്ടായതെന്ന് സാരം.

ലോകത്തിലെ മൊത്തം കണക്കെടുത്താലും സ്വർണത്തിന്റെ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ സ്വർണത്തെ സുരക്ഷിതമായ ഒരു നിക്ഷേപമായി കൂടി കണ്ടുകൊണ്ടാണ് ആളുകൾ ഇത് വാങ്ങിക്കൂട്ടുന്നത്. ലോകത്തിലെ സ്വർണ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം വഹിക്കുന്ന രാജ്യമാണ് നമ്മുടേത്.

goldpricehistory

അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഇത്രയധികം വില ഉയർന്നിട്ടുണ്ട് അതിന്റെ സ്വീകാര്യതയിൽ തെല്ലൊരു ഇടിവ് പോലും നേരിടാത്തത്.കോവിഡ്, നോട്ട് നിരോധനം എന്നിവയ്ക്ക് ശേഷം റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് പോലും വലിയ ക്ഷീണം നേരിട്ടെങ്കിലും സ്വർണ വിപണി അനുദിനം കുതിപ്പിന്റെ പാതയിലാണ്. ഇടയ്ക്ക് വരുന്ന ചെറിയ ഇടിവുകൾ ഒഴിവാക്കിയാൽ ഇന്ത്യയിൽ സ്വർണവില സ്ഥിരതയോടെ തുടരുന്നു. നിലവിലെ കുതിപ്പ് തുടർന്നാൽ ഒരു ലക്ഷം എന്ന വില നിലവാരം സ്വർണത്തിന് അധികം അകലെയല്ല എന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ സ്വർണവിലയുടെ ചരിത്രം (24 കാരറ്റ്)

കഴിഞ്ഞ 25 വർഷങ്ങൾക്ക് ഇടയിൽ ഇന്ത്യയിൽ ഉണ്ടായ സ്വർണവില വർധനവ് വളരെ അധികമാണെന്ന് നമുക്ക് കണക്കുകൾ മനസിലാക്കി തരും. 24 കാരറ്റ് സ്വർണത്തിന് ഇന്ന് ഇന്ത്യൻ വിപണിയിൽ 80000 രൂപയിൽ അധികമാണ് വില. 999 ഗോൾഡ് എന്ന് വിളിക്കുന്ന ഈ സ്വർണത്തിന് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ കാര്യമായ വില വർധന തന്നെ സംഭവിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2000ത്തിൽ ഈ സ്വർണത്തിന് വില 4400 രൂപ മാത്രമായിരുന്നു. ഇത് പത്ത് ഗ്രാമിനാണെന്ന് ഓർക്കണം. പവൻ വില കണക്കാക്കുമ്പോൾ ഏകദേശം 3560 രൂപയോളം മാത്രമാണ് ഇതിന് വരിക. എന്നാൽ അവിടെ നിന്ന് ഇപ്പോഴത്തെ നിലയിൽ നോക്കിയാൽ ഏകദേശം ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് നാം കൊടുക്കേണ്ടത് 64,000 രൂപയോളമാണ്.

ഒന്നോ രണ്ടോ ഇരട്ടിയുടെ വർധനവല്ല ഇതെന്ന് ഓർക്കണം. ഇത്തരം വില വർധനകൾ കാലത്തിന് അനുസൃതമായി ഉണ്ടാവുന്നതാണെന്ന് നാം പറയുമ്പോൾ തന്നെയും അതിന്റെ തോതിലും വളരെ അധികമാണ് ഇപ്പോഴത്തെ കുതിപപ്പെന്ന് അംഗീകരിക്കാതെ വയ്യ. ആദ്യമായി സ്വർണവില 10 ഗ്രാമിന് 5000 കടന്നത് 2003ലാണ്.

പിന്നീട് കൃത്യമായ ഇടവേളകൾ എന്ന പോലെ ഓരോ വർഷവും വില വർധിച്ചു വരികയായിരുന്നു. നാല് വർഷം കൊണ്ട് 2007ൽ വില 10,000 കടന്നു. 2010ൽ 20000 രൂപയും 2012ൽ 30000 രൂപയും 2020ൽ 50000 രൂപ എന്ന നാഴികക്കല്ലും 24 കാരറ്റ്, 10 ഗ്രാം സ്വർണത്തിന്റെ വില കുതിച്ചു. ഇതിന് ആനുപാതികമായി 22 കാരറ്റ്, 18 കാരറ്റ് സ്വർണത്തിന്റെയും വിലകളിൽ മാറ്റമുണ്ടായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്തൊക്കെയാണ് വില വർധനയെ സ്വാധീനിച്ചത്?

ലഭ്യത കുറവും കൂടുതൽ ഡിമാൻഡും സ്വർണവിലയെ കാര്യമായ സ്വാധീനിച്ചിട്ടുണ്ട്. ഖനനം കൂടുതൽ ചിലവേറിയതും സ്വർണത്തിന്റെ അളവ് കുറഞ്ഞതും ഒക്കെ വിലക്കയറ്റത്തിന് കാരണമായി. കൂടാതെ ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകളുടെ നയവും വിലയ്ക്ക് ഇന്ധനം പകർന്നു. പണപ്പെരുപ്പവും സ്വർണവിലയെ സ്വാധീനിച്ച ഘടകമാണ്. ഒപ്പം ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+