Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്തൊരു പോക്കാണ് എന്റെ പൊന്നേ..; വാങ്ങാൻ നിൽക്കുന്നവർക്ക് നിരാശ, സ്വർണ വിലയിൽ കുതിപ്പ്

കൊച്ചി: ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ സ്വർണവില ഉയരുകയാണ്. ഇന്ന് പവന് 240 രൂപയോളം കൂടി ആകെ വില 46,400 രൂപയിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായ ഇടിവുകൾക്ക് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഡിസംബറില്‍ 47120 രൂപ വരെ പവന് ഉയര്‍ന്നിരുന്നു. എന്നാൽ അവിടെ നിന്ന് വില താഴേക്ക് പോവുകയായിരുന്നു.

പത്ത് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയാണ് കേരളത്തിൽ വീണ്ടും സ്വർണ വില തലപൊക്കി തുടങ്ങിയത്. ഇന്നലെ പവന് 80 രൂപയായിരുന്നു വർധിച്ചത്. ജനുവരി രണ്ടിനാണ് മുൻപ് സമാനമായി വില ഉയർന്നത്. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

 goldratetoday

ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. പിറ്റേന്ന് 200 രൂപ കുറഞ്ഞ് വില 47000ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു. ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് അതിവേഗം വീണ്ടെടുപ്പ് നടത്തിയെങ്കിലും, കഴിഞ്ഞ ആഴ്‌ച മൊത്തം കണക്കുകൂട്ടുമ്പോൾ സ്വർണ വില 0.30 ശതമാനം ഇടിഞ്ഞുവെന്നാണ് കാണാൻ കഴിയുക.

ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതും യുഎസ് ഡോളറിനെതിരെ (യുഎസ്ഡി) ഇന്ത്യൻ ദേശീയ രൂപയുടെ മൂല്യം ഉയർന്നതുമാണ് നിലവിലെ സാഹചര്യത്തിന് കാരണമായത്. ഇന്ത്യൻ രൂപ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വർധിച്ചിരുന്നു, ഇത് ആഭ്യന്തര വിപണിയിലെ സ്വർണ വിലയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. എങ്കിലും സ്വർണവില തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയെന്നാണ് രണ്ട് ദിവസത്തെ ട്രെൻഡ് വ്യക്തമാക്കുന്നത്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപ നൽകേണ്ടതുണ്ട്. ഇന്നലത്തെ വിലയുമായി ഒത്തുനോക്കുമ്പോൾ പവന് 240 രൂപയുടെ വർധനവ് ഉണ്ടായി. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 600 രൂപയുടെ കുറവ് ഇപ്പോഴും ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ന് ഒരു ഗ്രാമിന് 30 രൂപ കൂടി 5800 രൂപയിലെത്തി.

എന്നാൽ ഇതെല്ലം സ്വർണത്തിന്റെ സാധാരണ വിലയാണെന്ന കാര്യം മറക്കരുത്. നിങ്ങൾ ആഭരണം വാങ്ങുകയാണെങ്കിൽ ഈ തുക ഒരിക്കലും മതിയാവില്ല. ഇതിനോടൊപ്പം ജിഎസ്‌ടി, കൂടാതെ പണിക്കൂലി എന്നിവ ചേർക്കേണ്ടി വരും. അതിൽ തന്നെ പണിക്കൂലി ഓരോ ആഭരണത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യവും ഓർക്കണം.

അതായത് സാധാരണ ഗതിയിൽ നിങ്ങൾ ഇന്ന് ഒരു മോതിരം വാങ്ങുവാൻ ജ്വല്ലറിയിൽ എത്തുകയാണെങ്കിൽ, ഒരു പവൻ വരുന്ന മോതിരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ കുറഞ്ഞത് 51,000 രൂപയെങ്കിലും നിങ്ങൾ മുടക്കേണ്ടി വരുമെന്ന് സാരം. കാരണം 46400 രൂപ ഒരു പവന്റെ വിലയും, ഒപ്പം ജിഎസ്‌ടിയും, കുറഞ്ഞത് 10 ശതമാനം പണിക്കൂലിയും ചേരുമ്പോൾ ആകെ തുക 51,000 കടക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+